ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക, സഞ്ജയ് ദത്തുമായി കൊമ്പുകോർത്ത് ദളപതി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ് ലിയോയുടെ ഓരോ അപ്ഡേറ്റും. ഇന്ന് റിലീസായ ഹിന്ദി പോസ്റ്ററിൽ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു ദളപതി അവതരിക്കുമ്പോൾ ശാന്ത ഭാവത്തിൽ നിന്ന് മാറി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററിൽ കാണാം. ലിയോ പോസ്റ്ററുകളിലെ ഓരോ ഡീറ്റൈലിംഗും ചർച്ചയാകുകയാണ് പ്രേക്ഷകർക്കിടയിൽ.
“ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” എന്ന സന്ദേശം കഴിഞ്ഞ ദിവസം നൽകിയ നായകൻ ഇന്ന് “ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക “എന്ന സന്ദേശം നൽകുന്നു. ഓരോ അപ്ഡേറ്റിലും കത്തിക്കയറുകയാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

You May Also Like

“ഇപ്പോൾ ഇത്തരം ചോദ്യങ്ങൾ അവജ്ഞയോടെ അവഗണിക്കുകയാണ് പതിവ്…”

ഒരു നടൻ തടിവച്ചാൽ പ്രശ്നമാക്കാത്ത സമൂഹമാണ് നടികൾ തടിവച്ചാൽ ചോദ്യങ്ങളുമായി വരുന്നതെന്ന് മഞ്ജിമ . മലയാള…

മരുപ്രദേശത്തിന് നടുവില്‍ ആരോ എടുത്ത് വച്ചിരിക്കുന്നത് പോലെ കൂറ്റന്‍ പാറക്കല്ല്, എന്നാല്‍ ഈ പാറക്കല്ലിന്‍റെ പ്രധാന ആകര്‍ഷണം ഇതല്ല

അറിവ് തേടുന്ന പാവം പ്രവാസി സൗദി അറേബ്യയിലെ തൈമ മരുപ്പച്ചയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെയായാണ്…

സൂര്യയുടെ നാല്പത്തിരണ്ടാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു

സൂര്യയുടെ കരിയറിലെ നാല്പത്തിരണ്ടാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു . സിരുതൈ…

ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത് ഒരു തീപ്പൊരി ഫെമിൻ കഥാപാത്രത്തെയാണ്

കടപ്പാട് Riyas Pulikkal സാനി കായിദം കണ്ടപ്പോൾ “Bedevilled” എന്ന കൊറിയൻ സിനിമയാണ് ഓർമ്മ വന്നത്.…