Leolo (1992)

ജ്യോതി മദൻ

Rotten Tomatoes ൽ 80% ലേറെ റേറ്റിംഗ് ഉള്ള ചിത്രങ്ങൾ വളരെ അപൂർവമായി മാത്രമേ നിരാശപ്പെടുത്താറുള്ളൂ എന്നതിനാൽ, കാണാനുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിന് ഞാൻ അവലംബിക്കാറുള്ള പ്രധാന അളവുകോൽ Rotten Tomatoes ആണ് . Rotten Tomatoes ന് ആ പേര് കിട്ടാൻ കാരണമായ ചിത്രം എന്ന കൗതുകമാണ് 1992 ലിറങ്ങിയ Leolo എന്ന ഫ്രഞ്ച് ചിത്രത്തിലെത്തിച്ചത്. ആദ്യമേ പറയട്ടെ, Leolo എല്ലാവർക്കുമുള്ള ചിത്രമല്ല.

ഓരോരുത്തരും അവരവരുടേതായ ഭ്രമാത്മക ലോകത്ത് ജീവിക്കുന്ന ഒരു കുടുംബത്തിലെ Léo Lauzon എന്ന കുട്ടിയുടെ കഥ പറയുന്ന ഈ ചിത്രം, അവൻറെ തന്നെ നരേഷൻ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. Leo ജീവിയ്ക്കുന്നതാകട്ടെ സ്വന്തം സാങ്കല്പിക ലോകത്തും. ഇടയ്ക്കൊക്കെ സഭ്യതയുടെ അതിർവരമ്പുകളെ കവച്ച് വെയ്ക്കുന്ന ചിത്രം നമ്മളിൽ പലരുടേയും രഹസ്യ കാമനകളെ പ്രത്യക്ഷ്യവത്ക്കരിയ്ക്കുന്നുമുണ്ട്. ഓർമ്മകളുടേയും സങ്കല്പങ്ങളുടേയും ഭ്രമാത്മകതയുടേയും ലോകത്ത് നിന്നുകൊണ്ട് സിനിമ ചെയ്യുമ്പോൾ സംവിധായകന് ലഭിയ്ക്കുന്ന സ്വാതന്ത്യങ്ങളാണല്ലൊ അതെല്ലാം.

മാജിക്കൽ റിയലിസമെന്നോ ഭ്രമാത്മകമെന്നോ ഒക്കെ പറയാവുന്ന ഫ്രെയിമുകളും ലൈറ്റിങ്ങും കളർ ടോണുമൊക്കെയാണ് ആത്മകഥാംശപരമായ ഈ ചിത്രത്തിൽ സംവിധായകനായ Jean-Claude Lauzon ഉപയോഗിച്ചിരിക്കുന്നത്. ഓർമ്മകളോ സ്വപ്നങ്ങളോ പറയുമ്പോൾ പോലും rich frame ഉപയോഗിച്ചിട്ടില്ല. കഥ കാണുന്നതിനേക്കാൾ, കഥ കേൾക്കുന്നതിനേക്കാൾ, വരികൾക്കിടയിലെ കഥ തേടി പോകേണ്ട അവസ്ഥയിലാകും പലപ്പോഴും പ്രേക്ഷകൻ . എന്നാൽ ഈ അനിശ്ചിതത്വം സിനിമയുടെ മാറ്റുകൂട്ടുകയാണ് ചെയ്യുന്നത്.

എല്ലാം മനസ്സിലാക്കിത്തരുമ്പോഴല്ല, ഫ്രെയിമുകൾക്കിടയിലേയ്ക്ക് , പറയാത്ത കഥകളിലേയ്ക്ക് പ്രേക്ഷകനെ കെട്ടഴിച്ചുവിടുമ്പോഴാണ് സിനിമ പൂർണ്ണമാകുന്നത് എന്ന ശാസ്ത്രത്തെ അടിവരയിടുന്നുണ്ട് Leolo .
ഭ്രമാത്മകമായ ഒരു ലോകത്തെ സ്നേഹിക്കുന്നവർക്ക് മാത്രം ലിയോളോയിലേക്ക് ധൈര്യപൂർവ്വം കടന്നു ചെല്ലാം .

Leave a Reply
You May Also Like

സുരേഷ് ഗോപിയുടെ 257ാ മത്തെ സിനിമയുടെ പൂജ

Suresh Gopi @ 257 സുരേഷ് ഗോപിയുടെ 257ാ മത്തെ സിനിമയുടെ പൂജ ഇടപ്പിള്ളി അഞ്ചുമന…

ഭാര്യയെ വെറും ‘സെക്സ് ടോയ് ‘ ആയി മാത്രം കാണുന്ന ഒരാൾ

???? DEADLY VIRTUES : Love .Honour .Obey. ???? ???? Year : 2014…

ദൈവം നമ്മളെ ഒന്നും തിരിഞ്ഞു നോക്കാറില്ല എന്ന് ചിലപ്പോൾ ഒക്കെ നിങ്ങൾക്ക് തോന്നിയിട്ടില്ലേ… ?

Speak no evil 2022/Danish Vino ദൈവം നമ്മളെ ഒന്നും തിരിഞ്ഞു നോക്കാറില്ല എന്ന് ചിലപ്പോൾ…

ഒരേ ട്രാക്കിൽ ഓടുന്ന തീവണ്ടികള്‍

ഒരേ ട്രാക്കിൽ ഓടുന്ന തീവണ്ടികള്‍ Santhosh Iriveri Parootty നാല്‍പ്പതോളം വര്‍ഷങ്ങള്‍ ആയി മലയാളി കണ്ടു…