പ്രശസ്ത ചലച്ചിത്ര നടിയാണ് ലിയോണ ലിഷോയ്. സിനിമാ-സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളാണ് ലിയോണ. 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു.
“എൻ ഇനിയ കാതൽ മഴൈ” എന്ന സിനിമയിലൂടെ തമിഴകത്തും ” “ബാലു ലവ്സ് നന്ദിനി” എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു. ഇഷ്ക്,അതിരന്, കിടു, മായാനദി,ആന്മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരി സ്വദേശിയാണ്. സിനിമാ സീരിയൽ നടനായ ലിഷോയ് ആണ് പിതാവ്. ഹരിശ്രീ വിദ്യാനിധി സ്കൂൾ തൃശൂർ,ക്രൈസ്റ്റ് ജൂനിയർ കോളേജ് ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ലിയോണ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് ശേഷം സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു.ആരെയും ഞെട്ടിക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.2022 ൽ പുറത്തിറങ്ങിയ ചതുരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് താരം അവാസനമായി അഭിനയിച്ചത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.
***