LES CHORISTES 2004
IMDb: 7.8/10
Director: Christophe Barratier

Ryan Antonio E E

ഫീൽ ഗുഡ് എന്ന് പറഞ്ഞാൽ ഇത് കഴിഞ്ഞിട്ടേ ഒള്ളു.  കണ്ടിട്ട് കുറച്ച് നാളായെങ്കിലും സിനിമയോടുള്ള ഇഷ്ടവും, അത് തന്ന അനുഭവവും ഒട്ടും കുറഞ്ഞിട്ടില്ല.കുഞ്ഞിരാമായണം സിനിമയിലെ ലാലു ഷർട്ട്‌ തുന്നി ബ്ലൗസാക്കുന്ന രംഗം ഓർക്കുണ്ടുണ്ടോ? ആ രംഗത്തിൽ ‘പഴംനീയപ്പാ’ എന്ന ഗാനത്തിന്റെയൊപ്പം വരുന്നൊരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുണ്ട്. ഈയിടെയായി ആ bgm ഇൻസ്റ്റാഗ്രാം റീൽസ് വഴി തരംഗം ആവുകയാണ്. ബിജിയെമിന്റെ പേര് തപ്പി ഒരുപാട് അലഞ്ഞു, അവസാനം 2004ൽ ഇറങ്ങിയ Les Choristes എന്ന സിനിമയിലെതാണെന്ന് മനസിലായി.

ഇത്തരം ഒരു ഫ്രഞ്ച് ഗാനം ഒരു മലയാളം സിനിമയിൽ ഉപയോഗിച്ചതെന്തിനാണെന്നുള്ള കാര്യത്തിൽ കൗതുകം തോന്നി. പിനീട് വിശദമായി ഒന്ന് അന്വേഷിച്ചെപ്പോഴാണ് Les Choristes അത്ര നിസാരകാരനല്ലെന്ന് മനസിലായത്. മികച്ച ഗാനങ്ങളും സൗണ്ട് സ്കോറും കൊണ്ട് നിരവധി അംഗീകാരങ്ങൾ കൈക്കലാക്കിയ ഒരു ഫ്രഞ്ച് മ്യൂസിക്കൽ ഡ്രാമയാണ് Les Choristes. ഒരു cult classic ചിത്രം.ഒരു നല്ല സിനിമയിലെ ബിജിഎമിന്റെ പങ്ക് മനസിലായത് രണ്ട് സിനിമകൾ കണ്ടപ്പോഴാണ്. Insterstellar, പിനീട് Les Choristes ഉം.

ഫ്രാൻസിലെ ഒരു ബോർഡിങ് സ്കൂളിൽ കുട്ടികളെകൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ടീച്ചർമാരുടെയൊപ്പം ചേരാൻ വരുന്നൊരു പരാജയപ്പെട്ട സംഗീതജ്ഞനാണ് Chrome Dome. അയാളുടെ അനുഭവങ്ങളേ പറ്റിയാണ് സിനിമ പറയുന്നത്.ഈ സ്കൂളിൽ കുട്ടികളാണ് അധ്യാപകരെ ശിക്ഷിക്കുന്നത്. അതിന് മറുപടിയായി അധ്യാപകരുടെ action – reaction പ്രക്രിയയും.

അസാധാരണമായ കഴിവുകളാണ് കുട്ടികൾക്കുള്ളതെന്ന്‌ Chrome Dome അധികം വൈകാതെ മനസിലാകുന്നു. അവരുടെ കഴിവുകൾ പാഴാക്കാതിരിക്കാൻ അവരെ വെച്ചൊരു ഗാനസംഗം രൂപീകരിക്കുന്നു.
Chrome Dome ആയി അഭിനയിച്ച Gérard Jugnot ഇന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. സിനിമയിലെ ഓരോ കുട്ടിയുടെ സ്വഭാവവും അവരുടെ കഥയും നന്നായി വേർതിരിച്ചിട്ടുമുണ്ട് വ്യത്യസ്തമാക്കിയിട്ടുമുണ്ട്. അത് കണ്ട് തന്നെ അറിയണം…

 

You May Also Like

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

സിനിമാപരിചയം Top Gun: Maverick 2022/English Vino ഈ ചിത്രത്തെ കുറിച്ച് ഒരു ആമുഖം വേണമെന്ന്…

വർണിക്കാൻ വാക്കുകളില്ലാത്ത വിധം അതിമനോഹരമായ സിനിമ !

വർണിക്കാൻ വാക്കുകളില്ലാത്ത വിധം അതിമനോഹരമായ സിനിമ ! A Man Called Otto ???? Jaseem…

നടി അശ്വതി മേനോനൊപ്പം വിനായകന്റെ മാരക ഡാൻസ്, മാരക പെർഫോമൻസ്

വിനായകനെ ഇത്തരത്തിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു ഉഗ്രൻ പെർഫോമൻസ്. ഇപ്പോൾ വിവാദത്തിൽ നിറയുന്ന നടൻ…

“അയാൾ എന്റെ നെഞ്ചിൽ പിടിച്ചു ഞെരിച്ചമർത്തിയിട്ടു പെട്ടന്ന് ഓടി മറഞ്ഞു, വല്ലാത്ത ഭയം തോന്നുകയാണ്”

ചില അഭിമുഖങ്ങളിൽ പന്ത്രണ്ടാം വയസ്സിൽ തനിക്കു നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചു പത്മപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട് . നിലപാടുകൾ എന്തായാലും…