ജപ്പാനില്‍ സ്ഥിതിചെയ്യുന്ന വഷുഷാന് ഹൈലാന്‍ഡ് പാര്‍ക്ക് വളരെ വ്യത്യസ്തമായൊരു വിരുന്നാണ് സഞ്ചാരികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്.
റോളര്‍കോസ്റ്ററുകള്‍ എന്ന് പറയുമ്പോള്‍ അതിവേഗത്തില്‍ പായുന്ന, വളവുകളും തിരുവുകളും കുത്തനെയുള്ള ഇറക്കങ്ങളുമുള്ള ഒരു വമ്പന്‍ റെയില്‍ ട്രാക്ക് ആണല്ലോ നമ്മുടെ ഓര്‍മയില്‍ എത്തുക. എന്നാല്‍ വഷുഷാന് പാര്‍ക്കില്‍ മേല്‍ പറഞ്ഞ പേടിപെടുത്തുന്ന യാതൊന്നുമില്ല. പക്ഷെ ഇവിടത്തെ റോളര്‍ കോസ്റ്ററി കയറണമെങ്കിലും നിങ്ങള്‍ക്ക് ചില്ലറ ധൈര്യം ഒന്നും അല്ല വേണ്ടിവരിക.
സൈക്കള് ആണ് ഇവിടത്തെ റോളര്‍ കോസ്റ്റര്‍. സീറ്റ് ബെല്‍റ്റിന്റെ മാത്രം സുരക്ഷയുമായാണ് ഇവിടത്തെ 2 സീറ്റ് ഉള്ള റോളര്‍ കോസ്റ്ററുകള്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. കമിതാക്കള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായി ഇതിനെ മാറ്റിയെടുക്കാമെങ്കിലും കുടുംബങ്ങള്‍ക്ക് ഈ പാര്‍ക്ക് ഒരു അവധികാല സഞ്ചാര ഇടമേ അല്ല.
വഷുഷാന് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ ആകാശ കാഴ്ചകള്‍ നിങ്ങളും ഒന്ന് കണ്ടു നോക്കു.