നമ്മളില്‍ പലരും നമ്മുടെ ചെറുപ്പകാലത്ത്‌ ബഹിരാകാശ യാത്ര നടത്തുന്നതിനെ കുറിച്ച് സ്വപ്നം കണ്ടവരാകാം. എന്നാല്‍ ഭൂരിപക്ഷം പേരുടെയും ആ സ്വപ്നം ഒരു സ്വപ്നമായി തന്നെ നിലനില്‍ക്കാറാണ് പതിവ്. നമുക്കെല്ലാം സ്വപ്നം കാണുന്നതിലും ഉയരത്തിലാണ് അതിനുള്ള ചെലവ് എന്നതാണ് സത്യം. എന്നാല്‍ നമ്മളിവിടെ പറയാന്‍ പോകുന്നത് ആ സ്വപ്നം ഒരു യൂട്യൂബ് വീഡിയോയിലൂടെ നമുക്ക് യാഥാര്‍ത്ഥ്യം ആക്കാം എന്നതാണ്. ഏതായാലും ബഹിരാകാശവും നമ്മളും തമ്മിലുള്ള ദൂരം ഇന്റര്‍നെറ്റ് നമുക്ക് കുറച്ചു തന്നതില്‍ നമ്മള്‍ നന്ദി പറയേണ്ടത് ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിനോടാണ്. സുനിത വില്യംസിനെ വെച്ച് നാസ എടുത്ത ഈ വീഡിയോയിലൂടെ നമുക്ക് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കൊരു വെര്‍ച്ച്വല്‍ യാത്ര തന്നെ പോകാം.

സുനിത വില്യംസ് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ വിടുന്നതിന്റെ തലേ ദിവസമാണ് 25 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ റെക്കോര്‍ഡ്‌ ചെയ്തിരിക്കുന്നത്. സ്പേസ് സ്റ്റേഷനിലെ ഓരോ ഇഞ്ചും നമുക്ക് വിവരിച്ചു തരുന്നുണ്ട് സുനിത ഈ വീഡിയോയിലൂടെ. വീഡിയോ കാണുമ്പോള്‍ നമ്മളും സുനിതയുടെ കൂടെ സഞ്ചരിക്കുന്ന പോലെ തോന്നിപ്പോകും.

സ്പേസ് സ്റ്റേഷനില്‍ ഉറങ്ങുന്ന സ്ലീപിംഗ് സ്റ്റേഷനും നമുക്ക് വീഡിയോയിലൂടെ കാണാം. ഒരു ഫോണ്‍ ബൂത്ത്‌ പോലെ തോന്നിക്കും ഈ സ്ലീപിംഗ് സ്റ്റേഷന്‍ .

25 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ കണ്ടിട്ട് താഴെ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കൂ.

Advertisements