ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്…

123

letter from prakashan onamthuruthu

ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഓണംതുരുത്ത് ഹരിഹരപ്രിയാ ചാനലിനയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍ :

പ്രിയ സുഹൃത്തേ,
താങ്കളുടെ ചാനലിലെ സാഹിത്യസമാഗമം പരിപാടിയില്‍ എന്നെ പറ്റി പ്രതിപാദി ച്ചതിന് നന്ദി..എനിക്ക് ആവശ്യത്തില്‍ അധികം പ്രശസ്തി ഉണ്ടെങ്കിലും എതെകിലും ഒരാള്‍ എന്നെ പുകഴ്ത്തുന്നത് എനിക്ക് വിരോധം ഇല്ലാത്ത കാര്യമാണ്.. സാധാരണ ഞാന്‍ മലയാളം ടെലിവിഷന്‍ പരിപാടികള്‍ കാണാറില്ല….നിലവാരം കുറവാണെന്നല്ല കാരണം ..അത് തീരെ ഇല്ല..കോമഡി ഷോ , മണിമാല,ചുമന്ന സിനിമ ഡയറി, കുറ്റകൃത്യം എന്നൊക്കെ പറഞ്ഞു എന്തൊക്കെ നോണ്‍ സെന്‍സ് ആണ് കാട്ടിക്കൂട്ടുന്നത്.. നിങ്ങള്‍ ആ പരിപാടിയില്‍ എന്നെ കുറെ പുകഴ്ത്തി…‍എന്നാല്‍ എന്തിനാണ് കുവൈറ്റിലെ മറ്റൊരു സാഹിത്യകാരന്‍ മാതളം മത്തായിയെ കുറിച്ചുകൂടി പുകഴ്ത്തിയത് ? അതിനും മാത്രം മലയാളഭാഷയ്ക്ക് എന്ത് സംഭാവനകളാണ് അയാള്‍ നല്‍കിയത് എന്ന് ഒരാളെ പുകഴ്തുന്നതിനു മുന്‍പ് ആലോചിക്കുന്നത് നല്ലതായിരിക്കും..ആരാണയാള്‍? എന്നെപോലെയോ എം ടിയെപോലെയോ തകഴിയെപോലെയോ പ്രശസ്തനാണോ ? ..നാട്ടിലെ ഏതോ ക്ലുബുകാര്‍ നടത്തിയ മത്സരത്തില്‍ പതിനായിരം ഉലുവ കിട്ടാന്‍ അയാള്‍ എത്ര മുടക്കി എന്നത് അബ്ബാസിയയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ട്…

ഇവിടുത്തെ മലയാളം അസോസിയേഷനുകള്‍ ഇറക്കുന്ന സുവനീരിലും, മലയാളം കുട്ടിപത്രങ്ങളിലും എന്തെകിലും പ്രസിദ്ധീകരിക്കുന്നതോ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നതോ വലിയ കാര്യമല്ല.അവരെ ഒന്നും സാഹിത്യകാരന്മാരായി കൂട്ടാനും പറ്റില്ല….ഒരുമാതിരി കാശുകാരൊക്കെ ഇതേപോലുള്ള തമാശകള്‍ കാട്ടാറുണ്ട്‌..കാശുള്ളവന്റെ പിന്നാലെ നടക്കാനും പത്രത്തില്‍ പടം ഇടീക്കാനും ഒക്കെ ഇവിടെ കുറെ പേരെ കിട്ടും..

മറ്റൊരു കാര്യം ,നിങ്ങള്‍ എന്റെ ഹസാവിയിലെ കള്ളി പൂച്ച എന്ന കവിതാ സമാഹാരത്തിനെ പറ്റി കമാ എന്നൊരക്ഷരം പറഞ്ഞില്ല..ഇവിടുത്തെ ലിറ്റില്‍ ഡെവിള്‍സ് കിന്റെര്‍ ഗാര്‍ട്ടന്‍ സ്കൂളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പഠിപ്പിക്കുന്ന പദ്യം ആണ് അത്.. ഒരാളെ പറ്റി പറയുമ്പോള്‍ അയാളുടെ അത്രയേറെ പ്രശസ്തമായ ഒരു കവിതയെ പറ്റി മിനിമം ഹോം വര്‍ക്ക്‌ എങ്കിലും നടത്താനുള്ള വിവേകം നിങ്ങളുടെ അവതാരക സഞ്ഗിനി കാ ണിക്കണമായിരുന്നു…..അന്ന് അവള്‍ ധരിച്ചിരുന്ന ഫ്രോകിനു ഇറക്കം കൂടിപോയി എന്ന് പറഞ്ഞു ഞാന്‍ ഒരു കത്ത് വേറെ എഴുതുന്നുണ്ട്

ഇപ്പൊ ബ്ലോഗ്‌ എന്നും പറഞ്ഞു കുറെ പേര്‍ ഇറങ്ങിയിട്ടുണ്ട്…..ഇന്നാള് ആരാണ്ട് അയച്ചു തന്ന ഒരു ബ്ലോഗ്‌ വായിച്ചിട്ട് ഞാന്‍ തലക്കു കൈയും കൊടുതിരുന്നുപോയി.. ഇനി ഇങ്ങനത്തെ സാധനങ്ങള്‍ ഒന്നും അയക്കരുത് എന്ന് കര്‍ശനമായി ഞാന്‍ എന്റെ പരിചയക്കാരോട് പറഞ്ഞിട്ടുണ്ട്. എന്താ പിള്ളേരുടെ ഒരു ഭാവന…എന്നെപോലുള്ളവരുടെ സര്‍ഗ ശേഷി നഷ്ടപെടുതാന്‍ ..ഈയിടെ ബ്ലോഗ്‌ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്തു എന്ന് പറഞ്ഞു ഒരാള്‍ എന്റെ തന്തക്കു വിളിച്ചു …മലയാള ബ്ലോഗിന്റെ കുലപതീന്നൊക്കെ പറഞ്ഞു മറ്റൊരുത്തന്‍ …ഇന്നാള് ആയിരം പോസ്ടിട്ടു എന്നും പറഞ്ഞു ഒരു പോസ്റ്റ്‌..അന്ന് വൈകുന്നേരം ആയിരം പോസ്ടിട്ടതിനു അങ്ങോരുടെ പടം ഒരുത്തന്‍ വരച്ചു എന്നും പറഞ്ഞു മറ്റൊരു പോസ്റ്റ്‌…ഞാന്‍ ഈ ചീള്‍ ഒന്നും വായിക്കുകേല…പക്ഷെ കമന്ടനുള്ളത് അനോണിയായി പറയും…അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുന്നവനാണ് ഞാന്‍ .
എത്രയോ കവിതകള്‍, എത്രയോ ലേഖനങ്ങള്‍ എത്രയോ പുസ്തകങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു എന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല..മൂന്നാം വയസ്സില്‍ തുടങ്ങിയ സാഹിത്യ സപര്യ മുപ്പത്തിമൂന്നു വര്ഷം കടന്നിരിക്കുന്നു. എനിക്ക് അര്‍ഹാതപെട്ട അംഗീകാരം കേരളത്തിലെ ആള്‍ക്കാര്‍ എനിക്ക് തന്നോ… കുവൈറ്റിലെ മണല്‍ക്കാട്ടില്‍ കൂടി എത്രയോ മണല്‍ തരികള്‍ പറന്നു പോയി..നിങ്ങളുടെ പരിപാടിയില്‍ നിങ്ങള്‍ കുറെ എഴുത്തുകാരെയൊക്കെ പറ്റി പറഞ്ഞല്ലോ.. എന്റെ മുന്‍പില്‍ നേരെ നിന്ന് രണ്ടു സാഹിത്യം എന്നോട് പറയാന്‍ ഉള്ള ധൈര്യം അവര്‍ക്കുണ്ടോ ? നിങ്ങള്‍ പറഞ്ഞേക്കാം, ഈ കുവൈറ്റെന്ന ഇട്ട വട്ടത്തില്‍ കിടന്നു തായം കളിക്കുന്നവന എന്നൊക്കെ, പക്ഷെ എന്റെ കൃതികള്‍ അമേരിക്കയില്‍ ഉള്ള ഒരു സായിപ്പിന് വരെ ഞാന്‍ സമ്മാനമായി കൊടുത്തിട്ടുണ്ട്‌ എന്നാ വസ്തുത നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപോ അത് ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ ഇന്ത്യക്കാര് പിള്ളേര്‍ക്ക് ഔട്ട്‌ സോര്‍സിംഗ് കരാര്‍ കൊടുക്കാന്‍ പോകുവാ.. ജീ എഫ് സീ ( ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രയിസിസ് ) ഒന്ന് കഴിഞ്ഞോട്ടെ നിങ്ങള്ക്ക് എന്നെ പിടിച്ചാല്‍ കിട്ടുകേല.
ഞാന്‍ തന്നെ വേണമെകില്‍ ഒരു അഭിമുഖം റെക്കോര്‍ഡ്‌ ചെയ്തു അയച്ചുതരാം…അതിനുള്ള ചിലവും ഞാന്‍ വഹിക്കാം…എന്റെ പരിചയക്കാരുടെ വക പരസ്യോം കൂടെ ആകുമ്പോള്‍ നിങ്ങള്ക്ക് കുഴപ്പമില്ലല്ലോ..വെള്ളിയാഴ്ച കാലത്തെ കാണിക്കുന്ന ഫീസ്റ്റ് ഓഫ് കുവൈറ്റ്‌ എന്ന പ്രോഗ്രാം ഒരു ദിവസം സ്പോന്‍സര്‍ ചെയ്യാം എന്ന് എന്റെ സുഹൃത്തും ഇവിടുത്തെ വലിയ ബിസിനസ്കാരനായ ബെസ്റ്റ് മാര്‍ട്ട് സണ്ണി പറഞ്ഞിട്ടുണ്ട്..

പിന്നെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ഒരു ഐ ഫോണ്‍ 4 മേടിക്കാന്‍ പരിപാടി ഇട്ടിട്ടുണ്ട്. .എങ്ങനെ എങ്കിലും…ഒരു അപേക്ഷയാണ്…തള്ളരുത്
അനുകൂലമായ മറുപടിക്കുവേണ്ടി താഴ്മയോടെ

പ്രകാശന്‍ ഓണംതുരുത്ത്