Entertainment
ആലിയ വിവാഹത്തിന് മുൻപേ ഗർഭിണിയായിരുന്നു എന്ന് സോഷ്യൽ മീഡിയയിലെ സദാചാര ഡോകട്ർമാർ

ഇക്കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരായ താരദമ്പതികൾ ആണ് രൺബീർ കപൂറും ആലിയ ഭട്ടും. എന്നാലിപ്പോൾ അവർ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരം സന്തോഷത്തോടെ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചത്. പൊതുവെ ഇന്ത്യയിലെ സദാചാരസമൂഹം വെറുതെയിരിക്കുമോ ? അവർ മാസങ്ങളുടെ എണ്ണതിന്റെ കണക്കെടുപ്പിൽ ആണ്. കഴിഞ്ഞതിന്റെ കഴിഞ്ഞ മാസം വിവാഹിതരായ ആലിയ എങ്ങനെ ഗര്ഭിണിയാകും എണ്ണയൊക്കെയാണ് സോഷ്യൽ മീഡിയയുടെ സംശയങ്ങൾ. ഒടുവിൽ അവർ ഒരു നിഗമനത്തിൽ എത്തി. ആലിയ വിവാഹത്തിനു മുൻപേ ഗർഭിണിയായിരുന്നു. ഇതിനായി അവര്‍ നടിയുടെ വിവാഹ ചിത്രങ്ങളും പങ്കിട്ടു. ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനും വലിയ രഹസ്യം നല്‍കുന്ന എന്തെങ്കിലും കണ്ടെത്താനും സാധിക്കുന്നുണ്ടോയെന്നാണ് ഇവരുടെ ചോദ്യം ആലിയയുടെ വിവാഹദിനത്തില്‍ നിന്നുള്ള ഒരു കൂട്ടം സോളോ ചിത്രങ്ങള്‍ പങ്കുവെച്ചുതില്‍ ആലിയ തന്റെ റോയല്‍ ഓഫ്-വൈറ്റ്. ഗോള്‍ഡ് സാരി ധരിച്ച് കാണപ്പെട്ടു, മിക്കവാറും എല്ലാ ചിത്രങ്ങളിലും/പോസുകളിലും ആലിയ ഒരു കൈ കൊണ്ട് വയറില്‍ പിടിച്ചിരുക്കുന്നുവെന്ന് ഇവര്‍ അവകാശപ്പെടുന്നു.
കൈകള്‍ താരം വയറു കാണാതെ പൊതിഞ്ഞുവെന്നും പറയുന്നു. മറ്റൊരാള്‍ തന്റെ അള്‍ട്രാസൗണ്ട് സിദ്ധാന്തം പങ്കിട്ടു, ”അവര്‍ ഒരു അള്‍ട്രാസൗണ്ട് ചെയ്തു, സാധാരണയായി ആദ്യത്തെ അള്‍ട്രാസൗണ്ട് ഏഴാമത്തെയോ എട്ടാമത്തെയോ ആഴ്ചയിലാണ് ചെയ്യുന്നത്, അതായത് താരം ഇതിനകം 2 മാസം ഗര്‍ഭിണിയാണ്. വിവാഹസമയത്ത് ആലിയ മിക്കവാറും ഗര്‍ഭിണിയായിരുന്നു. അല്ലെങ്കില്‍ അവര്‍ അവരുടെ രണ്ടാമത്തെ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ മാസങ്ങള്‍ക്ക് മുമ്പ് എടുത്ത പഴയ ചിത്രമായിരിക്കാം ഇപ്പോള്‍ പുറത്തുവിട്ടതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ മറ്റു ചിലര്‍ ആലിയയെ പിന്തുണച്ച് രംഗത്തെത്തി. സാരിയുടെ പല്ലു വീഴാതിരിക്കാന്‍ ആണ് താരം കൈകള്‍ അങ്ങനെ വെച്ചതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
View this post on Instagram
1,577 total views, 4 views today