കന്യാചർമ്മത്തിന്റെ രാജ്ഞി കൈക്കോടാലി സെഫിയെ ‘സിസ്റ്റർ’ സെഫി എന്നുതന്നെ വിളിക്കണം

0
396

✍️ ലിബി.സിഎസ്

കന്യാചർമ്മത്തിന്റെ രാജ്ഞി കൈക്കോടാലി സെഫിയെ സിസ്റ്റർ സെഫി എന്നും കന്യാചർമ്മ തുന്നൽക്കാരിയുടെ കളിക്കൂട്ടുകാരൻ സൂചിക്കാരൻ തോമസു് കോട്ടൂരിനെ ഫാദർ തോമസ് കോട്ടൂർ എന്നും മാധ്യമങ്ങൾ ഇപ്പോഴും സംബോധന ചെയ്യുന്നതിനെതിരെ ചിലർ രോഷം കൊള്ളുന്നത് കണ്ടിരുന്നു. അതിൽ രോഷം കൊള്ളുന്ന വിശ്വാസികളുടെ ആത്മരോഷത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ അവരെ അങ്ങനെ തന്നെയാണ് സംബോധന ചെയ്യേണ്ടത്.

എന്താണോ ‘കത്തോലിക്കാസഭ’ അതിൻറെ പരിച്ഛേദമാണ് ഇപ്പോൾ ശിക്ഷാ പ്രതികളായി ജയിലിൽ കഴിയുന്ന റോബിൻ വടക്കുംചേരിയും തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഇപ്പോഴും ബിഷപ്പായ ഫ്രാങ്കോയും, തെളിവുകളുടെ അപര്യാപ്തതയാൽ മാത്രം ശിക്ഷിക്കപ്പെടാതിരുന്ന പൂതൃക്കയിലും, സ്വന്തം റൂം മെറ്റായിരുന്ന സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ടുപോലും കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞ കന്യാസ്ത്രീയും, വരിവരിയായി വന്ന് മൊഴിമാറ്റിപ്പറഞ്ഞ മറ്റുള്ളവരും, പള്ളിമേടയിൽവെച്ച് പ്രയാപൂർത്തിയാകാത്ത കുഞ്ഞാടിന് റോബിൻ സമ്മാനിച്ച ദിവ്യഗർഭ സംഭവത്തിലെ കുഞ്ഞിനെ മാറ്റാൻ നവജാത ശിശുവിനെയുംകൊണ്ട് രാത്രി വയനാടുവരെ വണ്ടിയോടിച്ചുപോയ വെള്ള നൈറ്റിയിട്ട തേവിടിച്ചികളും ഒക്കെയുൾപ്പെടുന്നതാണ് ഈ ‘തിരു സഭ’. അതിനെ മറ്റെന്തോ ആയി വെറുതെ സങ്കല്പിക്കുന്നതാണ് കൈക്കോടാലി സെഫിയെ സിസ്റ്റർ സെഫി എന്നും സൂചിക്കാരൻ തോമസിനെ ഫാദർ കോട്ടൂർ എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നത് കേൾക്കുമ്പോൾ ആത്മരോഷം തോന്നാൻ കാരണം.

ചില നിഷ്കളങ്കർ കരുതുന്നതുപോലെ ചെറിയൊരു വിഭാഗം വികാരിമാരുടെയും കന്യാസ്ത്രീമാരുടെയും ചെയ്തികൾമൂലം ബഹുപൂരിപക്ഷം അച്ചന്മാരും കന്യാസ്ത്രീകളും അവഹേളിക്കപ്പെടുകയല്ല, നേരെ തിരിച്ചാണ് വാസ്തവം. സമൂഹത്തിലെ മറ്റെല്ലാ മേഖലകളിലും ഉള്ളതുപോലെ ചെറിയൊരു വിഭാഗം നല്ല മനുഷ്യർ കത്തോലിക്കാ സഭയിലും അച്ചൻമാരായും കന്യാസ്ത്രീമാരായും ഉണ്ട്. എന്നാൽ അവരുടെ ശബ്ദങ്ങൾക്ക് സഭയിൽ ഒരു വിലയുമുണ്ടാകില്ല കാരണം ബഹുപൂരിപക്ഷവും ഫ്രോഡുകളും ക്രിമിനലുകളുമാണ്. അതുകൊണ്ടാണ് മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തമായി കത്തോലിക്കാസഭ എപ്പോഴും ഇരകൾക്കൊപ്പം നിക്കാതെ വേട്ടക്കാർക്കൊപ്പം നിൽക്കുന്നത്. ക്രിമിനലുകളായ വികാരിമാരും ബിഷപ്പന്മാരും പരസ്പരം ഭീഷണിപ്പെടുത്തുകയും കോമ്പൻസേറ്റ് ചെയ്യുകയുമാണ്.

ഇതിന് സമാനമായ ഒരുകാര്യമാണ് 21 ആം നൂറ്റാണ്ടിലും ജാതിവാലുമായി നടക്കുന്നവർ ഇതുപോലെ കേസിൽപ്പെടുമ്പോൾ ഈ വാലുകൾ അപ്രത്യക്ഷമാകുന്നതും മാധ്യമങ്ങൾതന്നെ വാർത്തകൊടുക്കുമ്പോൾ അവ മുറിക്കാൻ പ്രത്യേക ശ്രദ്ധകാണിക്കുന്നതും. അവർ എന്താണോ അതായി തന്നെയാണ് അവതരിപ്പിക്കേണ്ടത്. കൈക്കോടാലി സെഫിയെയോ സൂചിക്കാരൻ തോമസിനെയോ ഔദ്യോഗികമായി ഫോർമാലിറ്റിക്ക് വേണ്ടിയെങ്കിലും കത്തോലിക്കാ സഭ പുറത്താക്കിയിട്ടുമില്ല. പിന്നെ അവരെ എന്ത് സംബോധന ചെയ്യണം?

പാര്‍ട്ടികളും സഭയും തങ്ങളുടെ അനുയായികളോ മേധാവികളോ അധാര്‍മികതയുടെ കലണ്ടര്‍ അക്കങ്ങളായി മാറുമ്പോള്‍ അവരെ വെള്ളപൂശിയെടുക്കാന്‍ കണ്ടെത്തുന്ന വഴികളാണ് ഗൂഢാലോചനാ ആരോപണം. സഭ നേരിടുന്ന പ്രഥമമോ അതി സങ്കീര്‍ണമോ ആയ പ്രതിസന്ധിയൊന്നുമല്ല അഭയ കേസ്. അഭയക്ക് ശേഷവും സമാനമായ 20 ൽ അധികം കൊലപാതകങ്ങളെ സഭ നേരിട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ പ്രത്യാരോപണത്തിന് പുറത്തേക്ക് മറ്റൊന്നും ഉന്നയിക്കാന്‍ സഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗ കേസില്‍ വിചാരണ നേരിടുകയാണ്. കോട്ടയത്തെ ഒരു കോടതിയില്‍ ഇന്‍ക്യാമറ വിചാരണ നടക്കുന്നു. കൊല്ലപ്പെട്ടില്ലെങ്കിലും സമാനമായ വ്യക്തിഹത്യ സഭാനേതൃത്വത്തിൽനിന്നും അടിമകളായ വിശ്വാസികളില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന കുറവിലങ്ങാട് മഠത്തിലെ സന്യസ്തയും ഒരു ഇരയാണെന്ന് കത്തോലിക്ക ആസ്ഥാനമായ വത്തിക്കാന് പോലും ഇന്നോളം കരുതാനായിട്ടില്ല. അധികം വൈകാതെ ആ വിധിയും വരും. അന്നും ഇതേ ന്യായീകരണ വിദഗ്ദ്ധർ ന്യായീകരണവുമായി ഇറങ്ങുകയും നിഷ്കളങ്ക വിശ്വാസികൾ ആത്മരോഷം കൊള്ളുന്നതും കാണാം. കത്തോലിക്കാ സഭ അങ്ങിനെയാണ്. സിസ്റ്റര്‍ ലൂസി കളപ്പുരയെന്ന സന്യസ്തയുടെ പോരാട്ടം തുടരുകയാണ്. ഇവർക്കെല്ലാം തന്നെ സഭാ അധികാരികളിൽനിന്നും പോലീസിൽ നിന്നും ഉണ്ടായിട്ടുള്ള സമീപനം ഒന്നുതന്നെയല്ലേ?

എന്തുകൊണ്ടാണ് അടയ്ക്കാ രാജുവിനെയും ആട് ആന്റണിയേയും പോലുള്ള സാധാരണക്കാരായ പ്രതികൾക്ക് കോടതിയിൽ അവമതിപ്പുണ്ടാക്കാൻ പേരിനോടൊപ്പം വാൽ ചേർക്കുന്ന പൊലീസ് 28 വർഷം നിയമവ്യവസ്ഥയെ കബളിപ്പിക്കുകയും കൊലപാത കേസിൽ തെളിവുകൾ നശിപ്പിക്കുകയും ഒക്കെ ചെയ്ത കൊടും ക്രിമിനലുകളായ പ്രതികളെ ‘കൈക്കോടാലി സെഫി’ എന്നോ ‘സൂചിക്കാരൻ തോമസ്’ എന്നോ നാമകരണം ചെയ്യാതിരുന്നത്? അയ്യോപാവങ്ങൾക്കാണ് ഇതെല്ലാം ബാധകം. അതുകൊണ്ട് നമ്മൾ കൈക്കോടാലി സെഫിയെ സിസ്റ്റർ സെഫിയെന്നും സൂചിക്കാരൻ തോമസിനെ ഫാദർ തോമസ് കോട്ടൂർ എന്നും തന്നെ വിളിച്ച് അപമാനിക്കേണ്ടതാണ്. വാഴപ്പിണ്ടികൾക്ക് ആവിളി അഭിമാനകരമാണെങ്കിലും പൊതുസമൂഹം ‘ഫാദർ- സിസ്റ്റർ’ പ്രയോഗങ്ങൾ ഇന്ന് അവജ്ഞയോടെയാണല്ലോ കാണുന്നത്? അതുകൊണ്ടവരെ അങ്ങനെതന്നെ വിളിച്ച് അപമാനിക്കേണ്ടതാണ്.