ശബരിമല കയറിയ മറ്റു യുവതികൾക്കില്ലാത്ത കുറ്റം രഹ്നയ്ക്ക്‌ എങ്ങനെ ഉണ്ടാകുന്നു എന്നത് ആർക്കും മനസിലാകും

74

Libi Hari

ഒന്നര വർഷമായിട്ടും കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത ‘ശബരിമല’ കേസിന്റെ പേരിൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി അനുസരിച്ചു ശബരിമലയിൽ പോയതിന് രഹന ഫാത്തിമയെ ജോലിയിൽ നിന്നും “compulsory retirement” ചെയ്യാൻ BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റിൽ ഓഡർ ഇട്ടിരിക്കുകയാണല്ലോ

ശബരിമലയിൽ പോയസ്ത്രീകളിൽ കനകദുർഗ്ഗ, ബിന്ദു അമ്മിണി, ബിന്ദു തങ്കം കല്യാണി തുടങ്ങിയവർ സർക്കാർ ഉടമസ്ഥതെയിലുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരാണെങ്കിലും അവർക്കൊന്നും സംഭവിക്കാതിരുന്ന തൊഴിൽ പ്രശ്‌നം രെഹ്ന ഫാത്തിമയ്ക്ക് സംഭവിച്ചതെന്തുകൊണ്ടാണെന്നു വിശദീകരണം കൂടാതെ തന്നെ വ്യക്തമാകുമെങ്കിലും ഇതിൻറെ ഉത്തരവാദിത്വത്തിൽ നിന്നും പൂർണ്ണമായി സംസ്ഥാന സർക്കാരിന് കൈകഴുകാനാവുമോ?

18 മാസമായിട്ടും ഇതുവരെ കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിയാത്ത ഒരു ചീളുകേസിൽ വളരെ ആസൂത്രിതമായിത്തന്നെ രഹനയെ ജോലിസ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ ജയിലിലടച്ച് സർവീസ് റൂൾ അനുസരിച്ച് സസ്പെന്റ് ചെയ്യിക്കാനുള്ള ഗൂഡാലോചനയ്‌ക്കൊപ്പം നിന്നത് നവോത്ഥാന സർക്കാരും പോലീസുമാണെന്നു വിസ്മരിച്ചുകൂട, ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന് തലേന്ന് പത്രസമ്മേളനം വരെ നടത്തി ഉറപ്പ് നൽകിയ മുഖ്യമന്ത്രിയുടെ സംഘി പൊലീസാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റിക്കുവേണ്ട മുന്നൊരുക്കങ്ങൾ ചെയ്തുകൊടുത്തത്.
ബിഎസ്എൻഎൽ നഷ്ടത്തിലാണെന്ന് കാണിച്ച് ഒരുപാട് പേർക്ക് നിർബന്ധിത വളണ്ടിയർ റിട്ടയർമെന്റ് കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്, ലാഭത്തിലായിരുന്ന ബിഎസ്എൻഎൽ നെ നഷ്ടത്തിലാക്കി ജിയോയും ആയി കരാർ ഉണ്ടാക്കി അച്ഛാദിൻ ആയേഗാ ആക്കിയതിന്റെ ഭാഗമായട്ടാണ് അതെങ്കിലും അതോടൊപ്പം എതിർക്കുന്നവരോടുള്ള പ്രതികാര നടപടികളും അരങ്ങേറുന്നുണ്ട്.

കൊറോണകാലത്ത് അതിൻറെ മറവിൽ രാജ്യമൊട്ടുക്ക് സംഘപരിവാറിന്റെ ഇത്തരത്തിലുള്ള പ്രതികാരനടപടികൾ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും അരങ്ങേറുമ്പോൾ അതിൻറെ തുടർച്ചയായിത്തന്നെ വേണം ഈ നടപടിയെയും കാണാൻ. എന്നാൽ രഹ്ന പ്രവർത്തിച്ച ഇടതുപക്ഷ എംപ്ലോയീസ് യൂണിയൻ പോലും ഈ വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് .അവരും ഗൂഢാലോചനയുടെ ഭാഗമായതുകൊണ്ടാണോ അതോ ഭയന്നിട്ടാണോ?

15വർഷ സർവീസും 2തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള രഹനയെ gvt. ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയി അവളുടെ ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചു, ആളുകൾ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തിൽ പ്രത്യേകിച്ച് കൊറോണയും ലോക്ക് ഡൗണിന്റെയും മറപറ്റി പ്രതിഷേധങ്ങൾ ഉയരില്ല എന്ന ഉറപ്പിൽ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ സോഷ്യമീഡിയ പ്രതിഷേധങ്ങൾക്കപ്പുറം നിയമനടപടികളും ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ടായാലും ശക്തമായ പ്രത്യക്ഷ സമരങ്ങളും ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്