Libin John
വ്യക്തിപരമായി എനിക്ക് തോന്നിയിട്ടുള്ളത് അഞ്ചാം പാതിരയ്ക്ക് ശേഷം മലയാളത്തിൽ ലക്ഷണമൊത്ത ത്രില്ലറുകൾ വന്നിട്ടില്ല ഇനി അല്ലെങ്കിൽ തന്നെ പിന്തുടരുന്ന ശൈലിയിൽ ഏറെ സമാനതകൾ പലപ്പോഴും നിലകൊള്ളാറുണ്ട്.
ഒരു സൈക്കോ കില്ലർ അയാൾക്ക് പിന്നാലെ പോലീസ്. ഈ ക്യാറ്റ് & മൗസ് ഗെയിം പോലും വളരെ engaging ആയി പറഞ്ഞ സിനിമകൾ വിരളമാണ്. സമീപകാലത്തെ ചില സിനിമകളിൽ ട്വിസ്റ്റ് നന്നായിരിക്കും, പക്ഷെ അതുവരെ പ്രേക്ഷകനെ ഒട്ടും engaging അല്ലാതെ കൊണ്ട് പോകുന്ന ശൈലികളിലുള്ള സിനിമകളാണ് ഏറെയും, പലതിനും ഒരേ template!!
ചുരുക്കത്തിൽ എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന ഒരു Investigative Drama i repeat once again A total engaging investigative drama മലയാളത്തിൽ സംഭവിച്ചിട്ട് ഏറെ നാളായി.Mare of Eastown പോലുള്ള സീരീസുകൾ കാണുമ്പോൾ ആഗ്രഹിക്കാറുണ്ട് അത്രയും ആ കഥയിലേക്ക് മനസ്സ് കൊണ്ട് invested ആയി ഇരിക്കുന്ന, നമ്മുടെ കൂടി journey ആയി ആ സിനിമ മാറുന്ന അനുഭവങ്ങൾ ഒരുക്കുന്ന ത്രില്ലറുകൾ ഇവിടെ സംഭവിച്ചിരുന്നെങ്കിൽ എന്ന്.
പറഞ്ഞു വന്നത് ഇന്ന് റിലീസ് ആയ മലയാളത്തിലെ ഒരു ത്രില്ലർ സിനിമയെ കുറിച്ചാണ്.. ജയസൂര്യ നായകനാകുന്ന ജോൺ ലൂഥർ. ട്രെയിലറും പാട്ടും കണ്ടപ്പോൾ പ്രതീക്ഷ തോന്നുന്നുണ്ട് ഈ സിനിമയിൽ. ഒപ്പം ജയസൂര്യ എന്ന നടനിലുള്ള പ്രതീക്ഷ. മുംബൈ പോലീസ് എന്ന മികച്ച ത്രില്ലറിന് ശേഷം ജയസൂര്യയെ വീണ്ടും പോലീസ് ഓഫീസർ വേഷത്തിൽ എത്തുന്നു എന്നതും മറ്റൊരു സവിശേഷതയാണ്. എന്തായാലും കാത്തിക്കാം..