ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതിക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി – യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്).

എക്സാം ഓര്‍മ്മകള്‍

എക്സാം എന്ന് കേള്‍കുമ്പോള്‍ തന്നെ ഓര്മ വരുനത്‌ മാതസ്  ഡിപ്പാര്ട്ട്മെന്റ് -ഇല്‍ ‍നടന്ന ആദ്യത്തെ പരിക്ഷയാണ്. (രണ്ടു മാസം കൂടുമ്പോള്‍ നടക്കുന്ന, ക്വിസ് എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ പരിക്ഷയിലാണ് ഒരു വിഷയത്തിനു ലഭിക്കുന്ന മര്കിന്റെ 25 % ഇരിക്കുന്നത്). ഈ വിഷയം പഠിപ്പിക്കുന്ന മാഷിനെ  കുറിച്ചും പഠിപ്പിക്കുന്ന രീതിയെക്കുറിച്ചും ഒന്ന് പറഞ്ഞോട്ടെ. എന്റെ  ഡിപ്പാര്ട്ട്മെന്റ് -ഇല്‍ നിന്നും മാതസ്  ഡിപ്പാര്ട്ട്മെന്റ് -ലേക്ക് എത്തുമ്പോള്‍ തന്നെ മുന്‍വശത്തെ കസേരകള്‍ നിറഞ്ഞിരിക്കും. കിട്ടുന്ന സീറ്റ്‌ ഏറ്റവും പുറകുവശതാണ് . കുട്ടികളുടെ ശരിരത്തിന് മാത്രമല്ല കണ്ണിനും വ്യായാമം ആവിശ്യമാണ് എന്ന ബോദത്തില്‍, ചോക്ക് ഒരു അമുല്യ വസ്തുവാണ് എന്ന രീതിയില്‍ ഏറ്റവും ചെറിയ അക്ഷരത്തിലാണ്‌ വരക്കുന്നത് (സോറി, എഴുതുന്നത്‌). പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല , കാരണം, ആദ്യത്തെ കുറെ ദിവസങ്ങളില്‍ ശ്രമിച്ചു നോക്കി , പിന്നെ മനസ്സിലായി അത് നടക്കാന്‍ പോകുന്നില്ല, അതിനാല്‍ നിര്‍ത്തി. (അടുത്ത ജന്മത്തില്‍ യൂളെര്‍-ആയിട്ടോ ഫൊറിയര്‍ ‍-ആയിട്ടോ ജനിച്ചിട്ട്‌ വേണം  ആ പഠിപ്പിച്ചതൊക്കെ ഒന്ന് മനസ്സിലാക്കാന്‍).

സ്വന്തമായി പഠിച്ചു തന്നെ പരിക്ഷ എഴുതാന്‍ തീരുമാനിച്ചു (നിവൃത്തികേടു കൊണ്ടാണ്, ഡിഗ്രി വേണമെകില്‍ മാതസ്  എക്സാം പാസ്സാവണം). പക്ഷെ പരീക്ഷയുടെ ചോദ്യപേപ്പേര്‍ കിട്ടിയപ്പോള്‍ ആത്മവിശ്വാസം ഒക്കെ തകര്‍ന്നു , പക്ഷേ ധൈര്യം കൈവിടരുത്, ഒരാള്‍ക്ക് എക്സാം പാടാണെങ്കില്‍ എല്ലാവര്ക്കും പാടായിരിക്കും ( പത്താം ക്ലാസ്സിലെ പരിക്ഷക്ക് മുന്‍പ് തിവ്രപരിശീലിന ക്ലാസ്സില്‍ അഥ്യാപകര്‍ പറഞ്ഞതോര്‍ത്തു). അത് മനസ്സിലോര്ത്തുകൊണ്ടു ചുറ്റും നോക്കി. ഇല്ലാ! എന്റെ ധാരണ തെറ്റാണ്, ഇത് കഴിഞ്ഞിട്ട് ഏതോ മല മറിക്കാനുണ്ട്‌ എന്ന ആവേശത്തില്‍ എല്ലാവരും മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാതെ മറച്ചുപിടിച്ചു എഴുതുന്നു. ദൈവമേ! ഇനി എനിക്ക് കിട്ടിയ ചോദ്യപേപ്പര്‍ മാറിപ്പോയതകുമോ . അത് അവിടുത്തെ എക്സാം നടത്തിപ്പുകാരനെ വിളിച്ചു വേരിഫിഫൈ ചെയ്തു, ഇല്ലാ ചോദ്യപേപ്പര്‍ ഇതുതന്നെ.
ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതൊക്കെ പഠിപ്പിച്ചോ എന്നാണ്. എന്തായാലും ഇനി എന്തെങ്കിലും എഴുതുക തന്നെ. എന്തൊക്കെയോ എഴുതി. എക്സാം കഴിഞ്ഞപ്പോള്‍ വെളിയില്‍ വിഗദ്ധമായ ചര്‍ച്ചകള്‍, എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറി അടുത്ത ക്ലാസ്സിലേക്ക് നീങ്ങി. എന്റെ നിരാശ ഇനി നെഗറ്റിവ് മാര്‍ക്ക്‌ ഉണ്ടെങ്കില്‍ പുജ്യത്തിനും താഴെ ആകുമല്ലോ എന്നാണ് .

താന്‍ വലിയ കൃത്യനിഷ്ഠഉള്ള ആളാണ് എന്ന് കാണിക്കതക്ക വണ്ണം അടുത്ത ദിവസം തന്നെ ഉത്തരകടലാസ് എത്തി. ആശ്വാസം! നെഗറ്റിവ് മാര്‍ക്ക് ഇല്ലാ. പുജ്യത്തിനു താഴെ പോകില്ലല്ലോ. എന്റെ പേര് വരുന്നതും കത്ത് ദൈവവിളിയോടെ (ഇപ്പോഴാണ്‌ ദൈവത്തിനെ കൂടുതല്‍ ആവിശ്യം ) മറ്റുള്ളവരുടെ  ഉത്തരകടലസില്‍  ഒന്നും കണ്ണോടിക്കതെ ഇരിന്നു. അവസാനം എന്റെ ഊഴം എത്തി , രക്ഷപെട്ടു !, ഇരുപതില്‍ ആറു മാര്ക്കുണ്ട്, പുജ്യം ആയില്ലല്ലോ , (ദൈവം കാത്തു , ഇനി അമ്പലത്തില്‍ പോയിട്ട് ഒരു കാണിക്ക നിക്ഷേപിക്കണം).

ഇനി എന്റെ കണ്ണുകള്‍ കൂട്ടുകാരുടെ ഉത്തരകടലാസ്സിലേക്ക്  തിരിഞ്ഞു. ഇപ്പോള്‍ ഞാന്‍ ശരിക്കും  കണ്ണുതള്ളി, അര, ഒന്ന്, ഒന്നര, രണ്ടു..  എന്റമ്മോ ! അവിശ്വസനീയം, കണ്ണുകള്‍ കൂടുതല്‍  ദൂരങ്ങളിലേക്ക് നീങ്ങി,  എല്ലാം അത് തന്നെ, പിന്നെ മനസ്സിലായി , ഇരുപതില്‍ നാലു മാര്‍ക്ക്‌ ഒരു സംഭവമാണ് , ഐ. ഐ. റ്റി – യിലെ
കണക്കു മാഷിന് ഇടാന്‍ പറ്റുന്ന മാക്സിമം മാര്‍ക്കും എനിക്ക് കിട്ടാന്‍ പോകുന്ന മാര്‍കിനും

You May Also Like

മാക്ബത്തിന്റെ മലയാളീകരണം എന്നു പറഞ്ഞത് ചെറിയ തമാശയായി പോയി

മാക്ബത്തിന്റെ മലയാളീകരണം എന്നു പറഞ്ഞത് ചെറിയ തമാശയായി പോയി. എന്തായാലും ചെറിയ inspiration എന്ന് പിന്നീട് ശ്യാം പുഷ്കരൻ തിരുത്തി. Adaptation ആയി തുടങ്ങി

കൂടോത്രം സ്വാഹ !

”ഹലോ, ഞാന്‍ പയ്യോളീന്നു അശോകനാണ്…കാനാച്ചി മഠമല്ലേ…?” ”അതെ…. രാജന്‍ പണിക്കര്‍ സംസാരിക്കുന്നു.” ”ഞാന്‍ പണിക്കരുടെ പരസ്യം കണ്ടിട്ടാണ് വിളിക്കുന്നത്.. എന്റെ ഹോട്ടലില്‍ തീരെ കച്ചോടമില്ല , കൂടോത്രമാണോന്നൊരു സംശയമുണ്ട്.., ഒന്ന് നോക്കീറ്റ് പറയോ ?” ” അതൊന്നും ഫോണില്‍ പറയാന്‍ പറ്റില്യ, ദക്ഷിണയുമായി ഇങ്ങട് വരിക .”

അമ്മയെ അറിയാത്ത മകൾ, മകളെ അറിയാത്ത അമ്മ, ഒന്നിച്ചു ജീവിക്കുന്നു, മലയാളം സീരിയൽ കഥയല്ലേ

അമ്മയെ അറിയാത്ത മകൾ, മകളെ അറിയാത്ത അമ്മ, ഇരുവരും ജീവിക്കുന്നത് ഒന്നിച്ച്, മകൾ അമ്മയുടെ വിശ്വസ്ഥ പക്ഷെ അമ്മ മകളുടെ ശത്രു.ശത്രുത എന്തിന് വേണ്ടി ആണെന്ന് ചോദിച്ചാൽ

ഒരു സിനിമ കണ്ടിട്ട് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ ?

ഒരു സിനിമ കണ്ടിട്ട് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ ? രാഗീത് ആർ ബാലൻ കുറച്ചു നാൾ…