fbpx
Connect with us

Narmam

ഐഐടി മദ്രാസിലെ ജീവിതം

Published

on

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി – യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്).

1. നവീന്‍ തോമസ്സും അല്പം “നിശാ”സ്വപ്നങ്ങളും

ഐ. ഐ. റ്റി – യിലെ ബുദ്ധി ജീവി ഗണത്തില്‍ പെടുത്താവുന്ന ഒരു വ്യക്തിയാണ് നവീന്‍ തോമസ്. ലോകം തന്നെ ഇടിഞ്ഞു വീണാലും അവന്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യുകയില്ല. എന്നിരുന്നാലും അവന്‍ താമസിക്കുന്ന ഹോസ്റ്റല്‍ റൂം കണ്ടാല്‍ മുകളില്‍ പറഞ്ഞതെല്ലാം ആസ്ഥാനത്താകും. വന്നു രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും തന്‍റെ ഹോസ്റ്റല്‍ റൂം ഒന്ന് തുടക്കാനോ   വൃത്തിയാക്കാനോ  അവന്‍ ശ്രമിച്ചിട്ടില്ല. പൊടിപിടിച്ച്  മാറാല കെട്ടി എല്ലാവരുടെയും അനാവിശ്യ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ ഉള്ളതാണ് അവന്‍റെ മുറി. പലപ്പോഴും അതൊന്നു വൃത്തിയാക്കാന്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവന്‍ ചെവി കൊള്ളാറില്ല.
ഒരു നാള്‍  ‍ഞാനും റാഷിദ്  ബഷീറും ക്ലാസ്സില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അത്ഭുതാവഹമായ  ഒരു കാഴ്ച കണ്ടു – നവീന്‍ തോമസ്‌ റൂം വൃത്തിയാക്കുന്നു.
” ഇജ്ജു എന്താ ക്ലാസിനു വരുന്നില്ലേ” – റാഷിദ്‌ ബഷീര്‍ ആരാഞ്ഞു
” ഇല്ല, ഞാന്‍ ഇന്ന് റൂം വൃത്തിയാക്കുവാ, രാവിലത്തെ രണ്ടു പീരീഡ്‌ കട്ട്‌ ചെയ്യുവാ”- നവീന്‍ തോമസ്‌ പറഞ്ഞു.
” ഇത് വല്ല അവധി ദിവസവും പോരാരുന്നോ” – റാഷിദ്‌ ചോദിച്ചു
” അല്ല !! , ഇന്ന് തന്നെ ചെയ്തേക്കാമെന്നു തീരുമാനിച്ചു” -ഇത് പറയുമ്പോള്‍ ഒരു ചെറു പുഞ്ചിരി നവീന്‍റെ മുഖത്ത് ഉണ്ടായിരുന്നു.

ഈ അസാധാരണ സംഭവം ഞങ്ങള്‍ മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ അടുത്ത് ചെന്ന് പറഞ്ഞു, അന്നേരമാണ് സംഭവം മനസ്സിലായത്.

Advertisementനവീന്‍ തോമസ്സിന് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ്- നിശ. ചെന്നയിലെ  ഏതോ എഞ്ചിനീയറിംഗ് കോളേജില്‍ ആണ് പുള്ളിക്കാരി പഠിക്കുന്നത്. ഭൂരിഭാഗം ആണ്‍കുട്ടികളുടെ ഇഷ്ടം പോലെ ഇതും വണ്‍വേ ലൈന്‍ ആണ്. ഇത് നവീന്‍ തോമസ്സിന്‍റെ സുഹൃത്തുക്കള്‍ക്ക് അറിയുകയും ചെയ്യാം, എന്നാലും നവീന്‍ തോമസ്‌ അത് ഒരു സുഹൃത്ത് ബന്ധം എന്ന് പറഞ്ഞു പലപ്പോഴും ഒഴിഞ്ഞു മാറും.
ഇതിന്‍റെ സത്യാവസ്ഥ അറിയാനായി മിഥുന്‍ ജാക്ക് മാത്യൂസ് ഒരു പണി ചെയ്തു. നവീന്‍റെ ഫോണെടുത്തു നിശയുടെ ഫോണ്‍ നമ്പറിനു പകരം മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ ഫോണ്‍ നമ്പറും മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ ഫോണ്‍ നമ്പറിനു പകരം  നിശയുടെ ഫോണ്‍ നമ്പറും- നവീനൊഴിച്ചു ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഒരു പേരു മാറ്റം. നവീന്‍റെ റൂം വൃത്തിയാക്കലിന്‍റെ അന്ന് മിഥുന്‍ ജാക്ക് മാത്യൂസ് ഒരു മെസ്സേജ് അയച്ചു ഫോണില്‍
” ഞാന്‍ ഇന്ന് ഐ. ഐ. റ്റി – യില്‍ വരുന്നുണ്ട്, ഗോദാവരി (ഇവിടെയാണ് നവീന്‍റെ  താമസം) ഹോസ്റ്റലിലേക്ക് വരം, അവിടെ കാണുമോ”. (നോക്കണേ ഐ. ഐ. റ്റി ഭരണകൂടത്തിന്‍റെ ഒരു ഇരട്ടത്താപ്പ് നയം. പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പകല്‍ സമയത്ത് ബോയ്സ് ഹോസ്റ്റല്‍-ലില്‍ കടന്നു ചെല്ലാം, എന്നാല്‍ തിരിച്ചു ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ലേഡീസ്  ഹോസ്റ്റല്‍-ലിന്‍റെ വാതുക്കല്‍ വരെ മാത്രം), ഈ മെസ്സേജ് കണ്ടിട്ടാണ് നവീന്‍റെ റൂം  വൃത്തിയാക്കല്‍.
നവീനോട് ഗുഡ് ബൈ പറഞ്ഞു കൊണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും ‘നിശ’യുടെ വരവിനെ കുറിച്ചും നവീന്‍റെ വൃത്തിയാക്കലിനെ കുറിച്ചും അറിയിച്ചു.
പതിനൊന്നു മണി ആയപ്പോള്‍ മിഥുന്‍ ജാക്ക് മാത്യൂസ്  അടുത്ത   മെസ്സേജ് അയച്ചു, നിശയുടെ പേരില്‍ – ” ഞാന്‍ ഐ. ഐ. റ്റി ഗേറ്റില്‍ എത്തിയിട്ടുണ്ട്, ബസ്‌ സ്റ്റോപ്പിലേക്ക് വരാമോ ”
ഉടനെ കിട്ടി മറുപടി മെസ്സേജ് ” തീച്ചയായും , ഇറങ്ങി കഴിഞ്ഞു”
അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ നവീന്‍റെ ബസ്‌ സ്റ്റോപ്പിലേ കാത്തിരുപ്പ് കാണാനായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു (ഞങ്ങള്‍ക്ക് എന്തെങ്കിലും കാരണം മതി ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍) ബസ്‌ സ്റ്റോപ്പിന് കുറച്ചു ദൂരത്തായി നിന്നു.
ഒരിക്കലും അലക്കിതേച്ച ഷര്‍ട്ടും പാന്റും ഇട്ടു കാണാത്ത നവീന്‍ ഇപ്പോള്‍ ഇന്‍ഷര്‍ട്ട്‌  ചെയ്ത് ഒരു ചെറിയ കണ്ണാടി (plain glass) വച്ച് ബസ്‌ സ്റ്റോപ്പില്‍ കാത്തിരിക്കുന്നു. (ഇത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഓര്‍മ വരുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെ ആണ് )
പത്തു മിനിട്ടിന്‍ ശേഷം മിഥുന്‍ ജാക്ക് മാത്യൂസ്  അടുത്ത  മെസ്സെജിട്ടു – ” സോറി, അത്യാവശ്യമായി എനിക്ക് തിരിച്ചു പോകണം, എന്‍റെ ഒരു ബന്ധു ഹോസ്റ്റലില്‍  വന്നിട്ടുണ്ട് , അടുത്താഴ്ച കാണാം, വെരി വെരി സോറി ”   ഈ മെസ്സേജ് കിട്ടിയപ്പോള്‍ നവീന്‍ തന്‍റെ അരിശം തീര്‍ത്തത് ബസ്‌ സ്റ്റോപ്പിലേ തൂണൂകളോടാണ്  , പക്ഷെ ഉടനെ കിട്ടി മറുപടി
” സാരമില്ല , അടുത്താഴ്ച കാണാം”.
അന്നേരം ഞങ്ങള്‍ നവീന്‍റെ മുന്നില്‍ അവതരിച്ചു.
” ആരെ കാത്തിരിക്കുവാണ് “- റാഷിദ്‌ ബഷീര്‍ ചോദിച്ചു.
” ആരെയും കാത്തിരിക്കുവല്ല, ഡിപ്പാര്ട്ട്മെന്റ് – ലേക്ക് വരാന്‍ ബസ്സ്‌ നോക്കി നില്‍ക്കുവാണ്, എന്താ ക്ലാസ്സില്ലേ “- നവീന്‍ മറുപടി പറഞ്ഞു.
” ഓ!! ഞങ്ങള്‍ കട്ട്‌ ചെയ്ത്, ഉറക്കം വരുന്നു”- മിഥുന്‍ പറഞ്ഞു.
നവീനേം കൂട്ടി ഞങ്ങള്‍ ഹോസ്റ്റലിലേക്ക്  പോയി.

ഈ മെസ്സേജ് കളി ഞങ്ങള്‍ ഒരാഴ്ച തുടര്‍ന്നു, ഇതിനിടെ പല പ്രാവിശ്യം  നവീന്‍ നിശയേ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും , മിഥുന്‍ ജാക്ക് മാത്യൂസ് അത് കട്ട്‌ ചെയ്ത് മെസ്സേജില്‍ ബന്ധപ്പെടും”. അങ്ങനെ നവീന്‍ നിശക്കു അയക്കുന്ന  മെസ്സേജുകള്‍  മിഥുന്‍ ജാക്ക് മാത്യൂസ്  ഞങ്ങള്‍ക്ക് ‍അയച്ചു തരും.
അവസാനം ഏതോ കാര്യത്തിന് മിഥുന്‍ ജാക്ക് മാത്യൂസ്സിനെ ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയത് നിശയേ. അങ്ങനെ ആ കള്ളി പൊളിഞ്ഞു, പക്ഷേ നവീന്‍റെ  “നിശാ”ബന്ധം എല്ലാവരും അറിഞ്ഞു.

2. അന്‍വറും അമേരിക്കയും

ഐ. ഐ. റ്റി – യിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എനിക്ക് കിട്ടിയ അയല്‍ക്കാരനാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിനു പഠിക്കുന്ന അന്‍വര്‍ എന്ന കമ്മുണിസ്റ്റ്-കാരന്‍. പലപ്പോഴും ബൂര്‍ഷ്വാ കമ്പനികളെ കുറ്റം പറയുക എന്നുള്ളത് അന്‍വറിന്‍റെ പതിവ് പല്ലവിയാണ്. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുക എന്നുള്ളത് അന്‍വറിന്‍റെ വിശ്വാസ പ്രമാണമാണ്‌. ഒരു സുഹൃത്തായതിനാല്‍ അന്‍വറിന്‍റെ എല്ലാം കാര്യങ്ങള്‍ക്കും ഞാനും സപ്പോര്‍ട്ട് ആണ്. മൈക്രോസോഫ്ട്‌ ഓപ്പറേറ്റിംഗ് സിസ്റ്റം മണ്ടന്മാര്‍ക്കു പറ്റിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണെന്നും അല്പം വിവരം ഉള്ളവര്‍ ലിനക്സ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ ഉപയോഗിക്കാവു എന്നതാണ് അന്‍വറിന്‍റെ അവകാശവാദം.

Advertisementഒരുനാള്‍ ഐ. ഐ. റ്റി – യില്‍ നിന്ന് പഠിച്ചിറങ്ങിയ എന്‍റെ സുഹൃത്തായ ജിത്തു വന്നുചേര്‍ന്നു. ജോലി സ്ഥലത്ത് അവിശ്യമായ ചില ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യാനാണ് പുള്ളി വന്നത്. എന്‍റെ കമ്പ്യൂട്ടറില്‍  ആണ് അവന്‍ അത് ചെയ്തു കൊണ്ടിരുന്നത്. അപ്പോളാണ് അന്‍വറിന്‍റെ വരവ്. വന്നു ഇത് കണ്ട ഉടനെ എന്നേയും മൈക്രോസോഫ്ടിനേം ചീത്ത വിളിച്ചു കൊണ്ട് എങ്ങനെ ലിനക്സില്‍ പ്രോഗ്രാം എഴുതി (script file)   മൈക്രോസോഫ്ടിനേക്കാള്‍ വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാം എന്ന് കാണിച്ചു തന്നു. ഈ കാണ്ടുപിടിതങ്ങള്‍ കണ്ടു വശം വതനായി ജിത്തു ലിനക്സിന്‍റെ  ആരാധകനായി.  എന്‍റെ സിസ്റ്റം ഉപേക്ഷിച്ചു അന്‍വറിന്‍റെ കമ്പ്യൂട്ടറിലേക്ക് ജിത്തു കുടിയേറി.
അന്‍വറിനെ അത്യാവിശ്യമായി ഇലക്ട്രോണിക്സ് വകുപ്പ് മേധാവി വിളിക്കുന്നു എന്ന് ഹോസ്റ്റലില്‍ വാര്‍ത്ത‍ പറന്നു. എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ, അമേരിക്കക്കെതിരെ എന്തോ പ്രവര്‍ത്തിച്ചതിനാലാണ് എന്ന് ആരോ പറഞ്ഞു.
ഒരു സുഹൃത്തായതിനാല്‍ അന്‍വറിന്‍റെ പലപ്പോഴും അമേരിക്കക്കെതിരായ സംഭാഷണത്തില്‍  ഞാനും അന്‍വറിനു സപ്പോര്‍ട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ കാര്യമെന്താണെന്നറിയാന്‍ ഞാനും അന്‍വറിന്‍റെ കൂടെ പുറപ്പെട്ടു. (ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഇവിടെ  ഒരു പൗരന്  സ്വന്തം നയങ്ങള്‍ പറയാന്‍ അവകാശമില്ലേ , ഈ ഒരു ധാര്‍മിക രോഷത്തിലാണ് ഞങ്ങള്‍ അവിടെ ചെന്നത്)
ചെന്നപാടെ വകുപ്പ് മേധാവിയെ അന്‍വര്‍ സ്വയം പരിചയപെടുത്തി. ഒരിക്കലും വിദ്ധ്യാര്‍ദ്ധികള്‍ക്ക് ഇരിക്കാന്‍ മുന്‍വശത്തെ കസേര ഓഫര്‍ ചെയ്യാത്ത വകുപ്പ് മേധാവി (വിദ്ധ്യാര്‍ദ്ധികള്‍ താണുവണങ്ങി നില്‍ക്കണമെന്നാണ് പുള്ളിയുടെ നിലപാട്), ഇപ്പോള്‍ പതിവിനു വിപരീതമായി ഇരിക്കാന്‍ അവിശ്യപെട്ടു, ഞങ്ങളുടെ മുഖത്ത് മാറിമാറി നോക്കിക്കൊണ്ട് ഇലക്ട്രോണിക്സ് വകുപ്പ് മേധാവി അന്‍വറിനോട് ചോദിച്ചു” താങ്കള്‍ അമേരിക്കക്കെതിരെ എന്താണ് ചെയ്തത് ?”
” ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്താണ് സര്‍ കാര്യം” – അന്‍വര്‍ ഭവ്യതയോടെ മറുപടി പറഞ്ഞു. (പല പ്രാവിശ്യം പലയിടങ്ങളില്‍ വച്ച് ഞങ്ങള്‍ അമേരിക്കയും അവരുടെ നയങ്ങളെയും ചീത്ത വിളിച്ചിട്ടുണ്ട്, ഇപ്പോള്‍ ഏതാണ് സംഭവം എന്ന് അറിയില്ലല്ലോ, അതിനാല്‍ ഏതു സംഭവമാണെന്ന് സൂചന കിട്ടിയതിനു ശേഷം മാത്രം അതിന്‍റെ കാരണം പറയാം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരിന്നു)

വകുപ്പ് മേധാവി പറഞ്ഞു ” താങ്കള്‍ അമേരിക്കയുടെ വെബ്-സൈറ്റ് ഹാക്ക് ചെയ്തു എന്ന് എനിക്ക് ഒരു പരാതി കിട്ടി”
(ഹോ !! വലിയ ഹാക്കര്‍  ആണെന്ന് വിചാരിച്ചാണ് മുന്‍ വശത്തെ കസേര ഓഫര്‍ ചെയ്തത്)
” ഇല്ല സര്‍”- അന്‍വര്‍ പറഞ്ഞു.
” എനിക്ക് ഒരു പരാതി കിട്ടി , താങ്കള്‍ ASCE (അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സിവില്‍ എഞ്ചിനിയേഴ്സ്, IEEE, ASME പോലെ ഒരു പ്രസ്ഥാനം )   വെബ്-സൈറ്റിനെതിരേ എന്തോ ചെയ്തു   എന്ന്”
ഇപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി, ജിത്തു വന്നനാള്‍ കുറെ ‍ ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തു, അതാണ് പ്രശ്നം, അത് ഞാന്‍ അന്‍വറിനോട് സൂചിപ്പിച്ചു.

അന്‍വര്‍ അത് മനസ്സിലാക്കികൊണ്ട്‌ ” എന്‍റെ ഒരു സുഹൃത്ത്‌ കുറെ ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്” എന്ന് പറഞ്ഞു.

വകുപ്പ് മേധാവി – ” ഓ. കെ! എന്തായാലും ലൈബ്രറി മേധാവിയെ കണ്ട്‌ പ്രശ്നം തീര്ക്കുക, പ്രശ്നം രൂക്ഷമാണ്, അതിനാല്‍ എത്രയും വേഗം”

Advertisementഇപ്പോള്‍ ബോള്‍ എന്‍റെ ഭാഗത്തായി, ഒന്നാമത് ജിത്തുവിനെ അന്‍വറി നു പരിചയപെടുത്തി കൊടുത്തത് ഞാനാണ്‌, രണ്ടാമത് ലൈബ്രറി വകുപ്പ് മേധാവി സിവില്‍ എന്‍ജിനിയര്‍ ഡിപ്പാര്ട്ട്മെന്റ് -ലെ അദ്ധ്യാപകനാണ്‌.

ഞങ്ങള്‍ ലൈബ്രറി വകുപ്പ് മേധാവിയെ ചെന്ന് കണ്ടു. ഇപ്പോള്‍ പ്രശ്നം നല്ലവണ്ണം മനസ്സിലായി ” ഒരു മണിക്കൂര്‍ കൊണ്ട്  240 ജേര്‍ണ്ണല്‍‍(journal) പേപ്പറാണ് ജിത്തു ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്.  തുടര്‍ച്ചയായ ഡൌണ്‍ലോഡ് കുറ്റകരമാണ് എന്ന അപകട സൂചന അവഗണിച്ചാണ് ജിത്തു ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്. അതിനാല്‍ ഇന്ത്യ മുഴുവന്‍ ഉള്ള എല്ലാ കോളേജുകളുടെയും സബ്-സ്ക്രിപ്ഷന്‍(Subscription)  ASCE മരവിപ്പിചിരിക്കുവാണ്. ഐ. ഐ. റ്റി – ക്കു ഫൈനും അടിച്ചു.

പ്രശ്നം ഗുരുതരമാണ്. അന്‍വറിനെ കോളേജില്‍ നിന്ന് പുറത്താക്കാം!!!!
മൂന്ന് ലക്ഷം രൂപ ഫൈന്‍ അടിച്ചാല്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കാം  എന്ന് ലൈബ്രറി വകുപ്പ് മേധാവി അറിയിച്ചു. (മൂന്ന് ലക്ഷം പോയിട്ട് മുപ്പതു രൂപ പോലും രണ്ടു പേരുടെയും ബാങ്ക് അക്കൌണ്ടില്‍ ഇല്ല, അന്നേരമാണ്‌ മൂന്ന് ലക്ഷം!!!!)
ഞങ്ങള്‍ സത്യാവസ്ഥ തുറന്നു പറഞ്ഞു, ഭാഗ്യത്തിന് ജിത്തുവിന്‍റെ പ്രൊജക്റ്റ്‌ ഗൈഡ് ആയിരിന്നു ലൈബ്രറി മേധാവി, അതിനാല്‍ പിന്നെയുള്ള കാര്യങ്ങള്‍ അവര്‍ തമ്മിലായി. അന്നുമുതല്‍ ലിനക്സിന്‍റെ മേന്മകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്ന പരിപാടി അന്‍വര്‍ നിര്‍ത്തി

3. ഒരു ബാംഗ്ലൂര്‍ യാത്ര
ഒരുനാള്‍ ഐ. ഐ. റ്റി – യിലെ ഹോസ്റ്റല്‍. മുറിയില്‍ യാന്ത്രികമായ ജീവിതത്തില്‍ (ക്ലാസ്സ്‌, ഹോം വര്‍ക്ക്‌, പരിക്ഷ, ഉറക്കം …..തുടങ്ങിയവ) മനംമടുത്ത് ഇരിക്കുമ്പോഴാണ് ഒരു പുതിയ ആശയവുമായി സുഹൃത്തായ കിരണ്‍. സി. ജെ-യുടെ വരവ്. ” എടാ ! എന്‍റെ ഒരു സുഹൃത്തിന്‍റെ   ഇന്‍ഫീല്‍ഡ് ബൈക്ക് (തണ്ടര്‍ ബേര്‍ഡ് ) ചെന്നയില്‍ ഇരിപ്പുണ്ട്, നമുക്ക് അതുമെടുത്ത് ബാംഗ്ലൂര്‍ പോയാലോ, വൈകിട്ട് തിരിക്കുന്നു, പുലര്‍ച്ചെ ബാംഗ്ലൂരില്‍ എത്തുന്നു. നല്ല ഐഡിയ. ഒരു ചേഞ്ച്‌ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌. അടുത്ത ദിവസം തന്നെ ബാംഗ്ലൂര്‍ പോകാന്‍ തീരുമാനിച്ചു.

Advertisementജാക്കറ്റും കൂളിംഗ്‌ ഗ്ലാസും ക്യാന്‍വാസ് ഷൂ-വും എല്ലാം ഹോസ്റ്റലിലേ സുഹൃത്തുക്കളില്‍ നിന്നും കടം മേടിച്ചു ബാംഗ്ലൂര്‍ യാത്രക്ക് തയ്യാറെടുത്തു. ഈ ബാംഗ്ലൂര്‍ യാത്ര ഉടനെ തന്നെ ഫോണ്‍ വിളിച്ചും മെയില്‍ അയച്ചും (വീട്ടിലൊഴിച്ച്) എല്ലാവരെയും അറിയിച്ചു. ലേഡീസ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് കിരണിന്‍റെ പ്രചരണം.

ചെഗുവേരയുടെ “മോട്ടോര്‍ സൈക്കിള്‍ ഡയറിസ്” മനസ്സിലോര്‍ത്തു കൊണ്ട് (ഇത് അറിയാത്തവര്‍ മോട്ടോര്‍ സൈക്കിള്‍ ഡയറിസ് എന്ന സിനിമ കാണുക) ഉച്ചക്ക് രണ്ടു മണിക്ക് തന്നെ യാത്ര തിരിച്ചു. ഇനി ചടങ്ങ് ഓരോ ഹോസ്റ്റലിന്‍റെ മുമ്പിലും കൂട്ടുകാരെ വിളിച്ചു യാത്രപറയലും ഫോട്ടോ എടുക്കലുമാണ്- പക്ഷെ പ്രദാന ഉദ്ദേശം മറ്റുള്ളവരെ ഞങ്ങളുടെ തണ്ടര്‍ ബേര്‍ഡിലുള്ള  ബാംഗ്ലൂര്‍ യാത്ര അറിയിക്കലാണ്. അതിനാല്‍ സമയമെടുത്താണ് ഈ ചടങ്ങ്. (പതിനാല് ബോയ്സ് ഹോസ്റ്റലും രണ്ടു ലേഡീസ് ഹോസ്റ്റലും ആണ് ഐ. ഐ. റ്റി – യില്‍ ഉള്ളത്). ലേഡീസ് ഹോസ്റ്റലിന്‍റെ മുന്‍പിലാണ് കൂടുതല്‍ സമയം ചിലവഴിച്ചത് എന്ന് പറയേണ്ടതില്ലല്ലോ  രണ്ടു മണിക്ക് ഹോസ്റ്റലില്‍ നിന്നും തിരിച്ച ഞങ്ങള്‍ അഞ്ചു മണിക്കാണ് ഐ. ഐ. റ്റി – യുടെ വെളിയില്‍ എത്തുന്നത്‌), അന്നേരം ഞങ്ങളുടെ ഹോസ്റ്റലിന് മുമ്പില്‍ കാണിച്ച “ഷോ”-യെ കുറിച്ച് ആലോചിക്കുക.
അടയാര്‍ എത്തിയപ്പോള്‍ ഒരു പ്രശ്നം , ബൈക്ക് ഓഫ്‌ ആയിപ്പോയി, എത്രയായിട്ടും സ്റ്റാര്‍ട്ട്‌ ആകുന്നില്ല. കാര്യം നിസാരം – പെട്രോള്‍ തീര്‍ന്നു.
” അന്ന, ഇങ്കെ പെട്രോള്‍ പംമ്പ് എങ്കയിരിക്ക്” – ഒരു തമിഴനോട്‌ ചോദിച്ചു.
” കൊഞ്ച ദൂരം താന്‍ , അന്ത പാലതുക്ക് അപ്പുറം താന്‍” – മറുപടി കിട്ടി.

അങ്ങനെ പെട്രോള്‍ പംമ്പ് വരെ വണ്ടി ഉരുട്ടാന്‍ തീരുമാനിച്ചു. കറുത്ത ജാക്കറ്റും കൂളിംഗ്‌ ഗ്ലാസും ഹെല്‍മറ്റും ധരിച്ച രണ്ടു പേര്‍ മദ്രാസ്‌ സിറ്റിയില്‍ ബൈക്ക് തള്ളി കൊണ്ടുപോകുന്നത് ഒന്നാലോചിക്കുക. പോകുന്ന വണ്ടികളെല്ലാം നിര്‍ത്തി ” ആരെടാ ഈ പോകുന്നത് ” എന്നാ മട്ടിലാണ്‌ നോക്കുന്നത്. ഒരു കിലോ മീറ്റര്‍ ഞങ്ങള്‍ മാറി മാറി വണ്ടി ഉരുട്ടി.
പെട്രോള്‍ അടിച്ചു യാത്ര തുടര്‍ന്ന്. ആസ്വാദ്യകരമായ യാത്ര. നൂറു- നൂറ്റി ഇരുപതു കിലോ മീറ്റര്‍ വെഗതയില്‍  ബാംഗ്ലൂര്‍ ഹൈ – വേയില്‍ കൂടി വണ്ടി പായുകയാണ്, ഓരോ മണിക്കൂര്‍ വീതം മാറി മാറിയാണ് ഞാനും കിരണും വണ്ടി ഓടിക്കുനത്. ഇതിനിടയില്‍ ചില സ്ഥലങ്ങളില്‍ നിര്‍ത്തി ഫോട്ടോ എടുപ്പും ഉണ്ടേ.

അങ്ങനെ കാഞ്ചിപുരം പിന്നിട്ടപ്പോള്‍ മഴ വില്ലനായെത്തി. മഴെയേ അവഗണിച്ചു കുറെ ദൂരം ഓടിച്ചെങ്കിലും ഇടക്ക് ഒരു കടയില്‍ കയറി നില്‍ക്കേണ്ടതായി വന്നു. മഴ തോര്‍ന്നപ്പോള്‍ വീണ്ടും യാത്ര, പക്ഷെ മഴ വീണ്ടും വില്ലന്‍ – എന്തായാലും നനഞ്ഞു, ഇനി ഓടിക്കുക തന്നെ, കനത്ത മഴയെ അവഗണിച്ചു പിന്നേം യാത്ര- രാത്രി രണ്ടു മണി ആയപ്പോള്‍ മനസീലയി- ഇത് നടക്കില്ല – റോഡ്‌ മുഴുവന്‍ വെള്ളം- നല്ല തണുപ്പ്- അതിനാല്‍ മഴ തോര്‍ന്നിട്ടെ യാത്ര നടക്ക്, അതിനാല്‍  ഒരു വീടിന്‍റെ ചെറിയ വരാന്തയില്‍ അഭയം തേടി. രണ്ടു  മണിക്കൂര്‍ കഴിഞ്ഞിട്ടും മഴ തോരുന്നില്ല- അതിനാല്‍ കുറെ ദുരം ഓടിച്ചു ഒരു ഹോട്ടലില്‍ അന്ന് ക്യാമ്പ് അടിച്ചു.

Advertisementവെളുപ്പിനെ ഏഴു മണിക്ക് അവിടുന്ന് തിരിച്ചു ഒന്‍പതു മണിയായപ്പോള്‍ ബാംഗ്ലൂരില്‍ സുഹൃത്തായ വിനോദിന്‍റെ അടുത്ത് എത്തി. കുളിച്ചു കുട്ടപ്പനായി ഇന്‍ഷര്‍ട്ടും സെന്റും പൂശി  ആദ്യം ഒരു മാളിലേക്ക് (ഷോപ്പിംഗ്‌ കോംബ്ലെക്സ്) യാത്ര തിരിച്ചു. അങ്ങനെ മാളില്‍ നില്‍കുമ്പോള്‍ ആണ് കുറെ അല്‍പ വസ്ത്രധാരികളായ ചട പടാ ഇംഗ്ലീഷ് പറഞ്ഞു കൊണ്ട്  യോ- യോ പെണ്‍കുട്ടികളുടെ വരവ്. നോര്‍ത്ത് ഇന്ത്യക്കാരികള്‍ ആണെന്ന് തോന്നുന്നു.
കണ്ടപാടെ ഞാന്‍ വിനോദിന് പറഞ്ഞു ” ഇവളുമാര്‍ക്ക് നല്ല ഡ്രസ്സ്‌ ധരിച്ചൂടെ, എങ്ങോട്ടാണ് ഇവരുടെ പോക്ക്, വല്ല ഫാഷന്‍ പരേഡും ഉണ്ടോ”
കിരണ്‍ പ്രതികൂലിച്ചു- ” ഉള്ളതൊക്കെ കാണിക്കട്ടെടെ!! , നമ്മളില്ലേ കാണാന്‍”
(ബാംഗ്ലൂര്‍ അല്ലെ, അതിനാല്‍ അല്പം ഒച്ചത്തിലാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞത്)
” പോടാ പ#$%…. , മലയാളികളുടെ വില കളയാന്‍ രാവിലെ ചിലവന്മാര്‍ വന്നോളും ” – കൂടത്തിലെ ഒരു പെണ്‍കുട്ടി കലിപ്പിച്ചു
( ഒരു പുനര്‍ ചിന്ത: മലയാളികളുടെ വില കളയുന്നത്‌ അല്‍പ വസ്ത്രധാരികളായ നിങ്ങളോ, മാന്യമായി വസ്ത്രം ധരിച്ച ഞങ്ങളോ)
അബദ്ധം പറ്റി- അതെല്ലാം മലയാളികള്‍ ആയിരുന്നു.
” മോള് കലിപ്പിക്കാതെ ചെല്ല്, ഞങ്ങള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാ” – കിരണ്‍ ഉള്ള മസ്സിലും പെരുപ്പിച്ചു കൊണ്ട് തിരിച്ചടിച്ചു.

എന്തോ പിറുപിറുത്തു കൊണ്ട് അവര്‍ പോയി, അഞ്ചു മിനിട്ട് തികഞ്ഞില്ല, കുറെ  കൈയില്ലാത്ത ഉടുപ്പും ധരിച്ചു  മസ്സിലും പെരുപ്പിച്ചു നടക്കുന്ന കുറെ ആള്‍ക്കാരെയും കൂട്ടി അവര്‍ തിരിച്ചു വന്നു.
“തോമസ്‌ കുട്ടീ, വിട്ടോടാ വണ്ടി ” എന്ന് വിനോദ് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പിന്നെ ഒരു ഓട്ടമാണ്, ലിഫ്റ്റ്‌-നെക്കാള്‍ വേഗത്തില്‍ താഴെയെത്തി.
പിന്നെ മനസ്സിലായി, ബാംഗ്ലൂരിന് പേര് മാറ്റേണ്ട സമയമായി, നല്ലത് മലയാഗ്ലൂര്‍ എന്നതാണ്.
” എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം മലയാളികള്‍ മാത്രം”
പക്ഷെ മലയാളം കുരച്ചു കുരച്ച് അറിയാവുന്നവര്‍ ആണെന്ന് മാത്രം. അല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ മാത്രം മലയാളത്തില്‍ അറിയുന്നവര്‍.

 477 total views,  3 views today

AdvertisementAdvertisement
Entertainment17 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment41 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment3 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment4 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment41 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement