രാഗനാഥൻ വയക്കാട്ടിൽ
ലൈഫ് :
Life
(Put your hope In God)
ചിത്രശലഭം, ദീപസ്തംഭം മഹാശ്ചര്യം വിനയപൂർവ്വം വിദ്യാധരൻ ,ഫീമെയിൽ, ഉണ്ണികൃഷ്ണൻ ബ്ലാക്ക്ബെറി തുടങ്ങിയ സിനിമകളുടെ സംവിധായകൻ ശ്രീ KB മധുവിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ലൈഫ്: കഥയും തിരക്കഥയും സംവിധായകൻ തന്നെ നിർവ്വഹിച്ചതിനാൽ മനസ്സിലെ വിചാര വികാരങ്ങൾ ആഴത്തിൽ സുവ്യക്തമായി അഭ്രപാളിയിലേക്ക് പകർത്താൻ കഴിഞ്ഞു. അതിൻ്റെ മേന്മ ചിത്രത്തിലുടനീളം കാണാനും സാധിച്ചു.ജയരാജിൻ്റെ മിക്ക ചിത്രങ്ങളിലും പ്രവർത്തിച്ചതിൻ്റെ അനുഭവജ്ഞാനം ചിത്രശലഭം ഉൾപ്പെടെയുള്ള മുൻ ചിത്രങ്ങളിൽ നമ്മൾ കണ്ടറിഞ്ഞിട്ടുള്ളതാണ്.. അതിനെക്കാൾ ഹൃദയസ്പർശിയായി
ലൈഫ് എന്ന ചിത്രം.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു കുഞ്ഞു പിറക്കുന്നു എന്നറിയുമ്പോൾ എത്ര സന്തോഷമായിരിക്കും ആ ദമ്പതികൾക്കും അവരുടെ കുടുംബങ്ങളിലും. പത്തു മാസത്തെ ലാളനയ്ക്കും സങ്കൽപ്പങ്ങൾക്കും സ്വപ്നങ്ങൾക്കും ശേഷം ആ കുഞ്ഞിൻ്റെ ജനനം ഒരു ഉത്സവ പ്രതീതി തന്നെയായിരിക്കും. എന്നാൽ ദിവസങ്ങൾ മാസങ്ങൾ പിന്നിടുമ്പോൾ അച്ഛനമ്മമാരുടെ പ്രതീക്ഷ തകർന്നു പോകുന്ന വാർത്ത കേൾക്കുമ്പോഴുണ്ടാകുന്ന ആഘാതം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഒട്ടേറെ കുടുംബങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഈ പ്രശ്നം നേരിടുന്നുണ്ട്. നേരിട്ടിട്ടുണ്ട്. സ്വന്തം മക്കൾ സമൂഹത്തിൻ്റെ പരിഹാസപാത്രമായാൽ സഹിക്കാൻ കഴിയുമോ?അപ്പോൾ രക്ഷിതാക്കൾ എന്താണ് ചെയ്യേണ്ടത്. അവരെ വഴക്ക് പറയുകയോ അടിയ്ക്കുകയോ ആണോ ചെയ്യേണ്ടത്. ഒരിയ്ക്കലും അങ്ങനെ പ്രവർത്തിയ്ക്കരുത്. നിങ്ങളുടെ സ്വന്തം മകനോ മകളോ അല്ലേ . ആ കുരുന്നിന് സ്നേഹമല്ലേ നൽകേണ്ടത്. അവരെ ചേർത്ത് പിടിയ്ക്കുകയല്ലേ വേണ്ടത്. വാത്സല്യത്തോടെ ഇടപെടുകയും സാന്ത്വനിപ്പിക്കുകയും ചെയ്താൽ സ്വഭാവരീതികളിൽ ഗണ്യമായ മാറ്റമുണ്ടാകും. അവൻ്റെ കുറ്റം കൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്ന് രക്ഷിതാക്കൾ തിരിച്ചറിഞ്ഞാൽ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്നങ്ങൾ.അത്തരം പ്രശ്നങ്ങൾ നേരിടുന്ന മാതാപിതാക്കൾക്ക് പോസിറ്റീവ് ആയി ചിന്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുന്ന സിനിമയാണ് കെ.ബി മധുവിൻ്റെ ലൈഫ്’.
ലൈഫ് എന്ന ചിത്രം.
പുതുമുഖ നായികാ നായകൻമാരായ രശ്മി നമ്പീശൻ്റേയും അഭിലാഷ് രാംദാസിൻ്റേയും അത്ഭുതപ്പെടുത്തുന്ന അഭിനയം. അവരുടെ മകനായി അഭിനയിച്ചത് മാസ്റ്റർ ദർഷിത്ത് ദേവും ധർമ്മതേജസ്സും ആണ്. ആ കുട്ടികളുടെ അഭിനയവും അഭിനന്ദനീയമാണ്. കൂടാതെ ദിനേശ് പണിക്കർ ,ഷോബി തിലകൻ, ഇന്ദ്രൻസ്, തുടങ്ങിയവർ:
നിർമ്മാണം വിനോദ് ഹാറൂൺ
ഗാന രചന കെ.എ.മുരളീധരൻ ”
സംഗീതം: ഷാജി സുകുമാരൻ
അവരോടൊപ്പം നമ്മുടെ മനസ്സിൽ നൊമ്പരമുണ്ടാകുകയും ദൈവത്തിൽ മാത്രം .പ്രതീക്ഷയർപ്പിച്ചതിൻ്റെ ഫലമായി കൈവിട്ടു പോയ ജീവിതം തിരികെ ലഭിക്കുകയും ചെയ്യുമ്പോൾ ആ കുടുംബത്തോടൊപ്പമുള്ള സന്തോഷത്തിൽ പ്രേക്ഷകരും പങ്കുചേരുന്നതോടെ ചിത്രത്തിന് സമാപനം. ലൈഫ്
തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകരിലേക്ക് എത്രയും വേഗം എത്തും എന്ന് പ്രതീക്ഷിക്കുന്നു. ലൈഫിൻ്റെ സംവിധായകൻ മധുവിനും മറ്റ് മുന്നണി പിന്നണി കലാപ്രവർത്തകർക്കും ആശംസകൾ ഭാവുകങ്ങൾ.