എസ്എസ്എൽസി പരീക്ഷയിൽ പഴയ സിലബസിൽ ഒരു ക്വസ്റ്റ്യൻ ഉണ്ടായിരുന്നു, നിങ്ങൾ നടുക്കടലിൽ എൻജിൻ നിന്ന് പോയ ഒരു ബോട്ടിലോ കപ്പലിലോ പെട്ടുപോയാൽ കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും തീർന്നു കഴിഞ്ഞാൽ നിങ്ങളുടെ അതിജീവനത്തിനു വേണ്ടി മരിച്ചുവീഴുന്ന കൂടെയുള്ളവരെ ഭക്ഷിച്ച് അതിജീവിക്കാൻ നിങ്ങൾ തയ്യാറാകുമോ എന്ന്.?

പരീക്ഷ ഹാളിൽ ഇരുന്ന് ചർച്ച ചെയ്യാൻ പറ്റാത്തതുകൊണ്ട് ഭക്ഷിച്ച് അതിജീവിക്കും എന്ന് എഴുതിവച്ച് പരീക്ഷ കഴിഞ്ഞു ഹാളിന് പുറത്തേക്ക് വന്നപ്പോൾ കൂട്ടുകാരൻ ആദ്യം പറഞ്ഞത് ആ ചോദ്യത്തെ കുറിച്ചാണ്.. ജീവിതത്തിൽ അങ്ങനത്തെ കഠിനമായ അവസ്ഥകൾ ഒന്നും നേരിടാത്ത നമ്മൾക്കൊക്കെ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം.

“എന്നാൽ പൈ എന്ന് സ്വയം വിളിച്ചിരുന്ന പിസിന്‍ മോളിറ്ററിന് സസ്യാഹാരം അല്ലാതെ മറ്റ് മാംസ ആഹാരങ്ങൾ കഴിക്കുന്നത് നിഷിദ്ധവും അചിന്തനീയവും ആയിരുന്നു. തൻറെ അച്ഛൻറെ മൃഗശാല പൂട്ടിയപ്പോൾ ഉണ്ടായിരുന്ന മൃഗങ്ങളെ വടക്കേ അമേരിക്കയിലേക്ക് വിൽപ്പന നടത്താൻ കപ്പലിൽ കൊണ്ടുപോകുന്ന വഴിക്കാണ് പൈ എന്ന യുവാവ് കപ്പൽ ചേതത്തിൽ അകപ്പെടുന്നത്. കൂടെ രക്ഷപ്പെട്ടത് ഒരു കടുവ മാത്രം, ലൈഫ് ബോട്ടിൽ ഉണ്ടായിരുന്ന ഭക്ഷണങ്ങളൊക്കെ തീർന്നു കഴിഞ്ഞപ്പോൾ പട്ടിണി കിടന്ന് മരിക്കും എന്ന അവസ്ഥ വന്നപ്പോൾ, ശരീരം, ആചാരങ്ങൾ മാത്രം പഠിച്ച മനസ്സിനെ പുറം കാലിനടിച്ച് പുറത്തിറിഞ്ഞു, ജീവിക്കണമെങ്കിൽ പച്ചമീൻ കടിച്ചു തിന്നടാ എന്ന് തലച്ചോറിനെ പുനർ ക്രമീകരണം ചെയ്തു..

അതനുസരിച്ച് മാംസാഹാരം നിഷിദ്ധമായിരുന്ന യുവാവ് പച്ചമീൻ ചവച്ചരച്ചിറക്കി. ആദ്യം കൂടെയുണ്ടായിരുന്ന കടുവയെ ഭയപ്പെട്ടുവെങ്കിലും,കടുവയുടെ ജീവൻ രക്ഷിച്ച് കടുവയുമായി പോരടിച്ച് ഉള്ള സ്ഥലം പകുത്തെടുത്ത്, കടുവയ്ക്കും ഭക്ഷണം കൊടുത്ത് സഹജീവികളായി മാസങ്ങളോളം കടലിൽ അലഞ്ഞു ഒടുവിൽ അവർ കരക്കടിഞ്ഞു.അത്രയും ദിവസം താൻ സംരക്ഷിച്ചുകൊണ്ടിരുന്ന ആ കടുവ തന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻറെ ആവാസ വ്യവസ്ഥ കണ്ട് കയറിപ്പോകുന്നത് കടുവയുടെ പേര് അലറി വിളിച്ച് കരഞ്ഞുകൊണ്ട് പൈക്ക് കാണേണ്ടി വന്നു.

കാര്യം ഒരു മൃഗമാണ് അങ്ങനെ കയറിപ്പോകുന്നതെങ്കിലും ആ സമയത്ത് നമ്മളും ആ യുവാവിന് ഒപ്പം സങ്കടത്തിലേക്കും നിരാശയിലേക്കും ആഴ്ന്ന് പോകും.നമ്മൾ കെയർ ചെയ്യുന്നത് ഒന്നുംതന്നെ ആരും തന്നെ നമ്മുടെ സ്വന്തം അല്ല നമ്മുടെ നിലക്ക് നിർത്താനുമുള്ളതും അല്ല എന്ന് മാലോകരോട് വിളിച്ചുപറഞ്ഞ ഒരു സീൻ. ഇത് അക്ഷരാർത്ഥത്തിൽ സർവ്വചരാചരങ്ങളിലും ബാധകമാക്കി മനസ്സിലാക്കിയാൽ തന്നെ മാനവരുടെ കുറെയധികം വിഷമങ്ങൾ കുറഞ്ഞു കിട്ടും.സകല മതജാതി ആചാരങ്ങളെയും നിഷ്ഠകളെയും മാമൂലകളെയും സിനിമ പൊളിച്ച് അടക്കുന്നുണ്ട്, ആചാരങ്ങളും നിഷ്ഠകളും വെറും സ്ഥലകാല ബന്ധനങ്ങളും മായകളും മാത്രമാണ് എന്ന് സിനിമ തെളിയിക്കുന്നു.

നിങ്ങൾക്കറിയില്ലാത്ത സ്ഥലത്ത്, നിങ്ങൾക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ നിങ്ങൾ അപകടത്തിൽ പെടുമ്പോൾ അതിജീവിക്കാൻ നിങ്ങൾ തെറ്റെന്ന് കരുതിയ സംഗതികളും ചെയ്യേണ്ടിവരും എന്ന് സിനിമ കാണിച്ചുതരുന്നു. ലോകത്ത് മനുഷ്യൻ അങ്ങനെ തന്നെയാണ് ജീവിക്കുന്നത്.അക്കാദമിക് അവാർഡുകളും ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ഉൾപ്പെടെ നേടിയ സിനിമ വിവാദങ്ങളിലും പെട്ടു,സിനിമയിലെ താരാട്ട് പാട്ട് നമ്മുടെ സ്വന്തം ഇരയിമ്മൻ തമ്പിയുടെ പാട്ട് കോപ്പിയടിച്ചതാണ് എന്ന് ഇരയുമ്മൻ തമ്പി ട്രസ്റ്റ് ആരോപിച്ചിരുന്നു.എന്തുതന്നെയായാലും നമ്മുടെ പ്രപഞ്ച വീക്ഷണത്തെ മാറ്റിമറിക്കുന്ന സിനിമയാണ്, കാണാത്തവർ കാണാൻ ശ്രമിക്കുക.
Life of pi.. ❤️

You May Also Like

“നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചകളുടെ ഈ വസന്തകാലവും വൈകാതെ വിസ്‌മൃതിയിലാകാം.. കാലം നിശ്ചലമായി കാഴ്ചകൾ വീണ്ടും കെട്ടികിടന്നേക്കാം” കുറിപ്പ്

Binukumar M R Kadakkal പുതിയ കാലത്തെ സിനിമകളെയും സിനിമ പ്രവർത്തകരെയും കുറിച്ച് വെറുതെ ഒന്ന്…

വിക്രം നായകനായ, അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’ ഒഫീഷ്യൽ ട്രെയിലർ

വിക്രം നായകനായ, അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’ ഒഫീഷ്യൽ ട്രെയിലർ.  ആഗസ്ത് 31 റിലീസ്.…

ജയസൂര്യ നായകനാകുന്ന റീലീസ് ചെയ്യാത്ത ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍റെ കഥ’ എന്ന ചിത്രത്തിന്റെ യഥാർത്ഥ സംഭവം എന്താണ്?

ജയസൂര്യ നായകനാകുന്ന റീലീസ് ചെയ്യാത്ത ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍റെ കഥ’ എന്ന ചിത്രത്തിന്റെ…

ഒരു സിനിമ ഇൻഡസ്ട്രി ഹിറ്റ് അടിക്കണമെങ്കിൽ ആ വർഷം ഏറ്റവും കൂടുതൽ പണം നേടിയാൽ പോരാ…

Biju Kuttan ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച് പല ആളുകളും പല കണക്കുകൾ ആണ് തരാറുള്ളത്. അപൂർവമായി,…