കാലിൽ പിടിച്ച് ബാബു എടുത്തുയർത്തിയത് ഒരു ജീവൻ, ബാബുവിനും കുടുംബത്തിനും ആദരം

കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്നു തലകറങ്ങി വീണ ആളെ കാലി‍ൽ പിടിച്ചു രക്ഷപ്പെടുത്തിയ ബാബുവിന് എല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹമാണ് . വടകര കേരള ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിൽ കാത്തുനിൽക്കുമ്പോൾ തലകറങ്ങി താഴേക്ക് വീഴുകയായിരുന്നു ബിനു എന്ന ബാബു(38). കെട്ടിടത്തിനു താഴെ വൈദ്യുതകമ്പി ഉണ്ടായിരുന്നു. താഴേക്കു വീണിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. സമീപം നിൽക്കുകയായിരുന്ന ബാബുരാജ് (45) ആണ് അദ്‌ഭുത രക്ഷകനായത്. മലബാർ ഗോൾഡ് ബാബുവിനും കുടുംബത്തിനും ആദരവും ഉപഹാരവും നൽകി . കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു ആ വീഡിയോ.