അനുഭവം

ഇതൊരു അനുഭവമാണ്,പക്ഷെ എന്റേതല്ല. ദയവുചെയ്തു ചീത്ത പറയരുത്,കാരണം-കാഥികനല്ല കലാകാരനല്ല ഞാന്‍.
വിരഹദുഖം നിറഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ അവിചാരിതമായിരുന്നു കണ്ടുമുട്ടല്‍. മരുഭുമിയിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ ജോലിയും ജീവിതവും നാടിനെകുരിച്ചുള്ളഓര്മകളുമായി ദിവസങ്ങള്‍ നീങ്ങുന്നതിനിടയില്‍ കടയില്‍ വെച്ചാണ് അവളെ ആദ്യമായി കാണുന്നത് . ആ ഗ്രാമത്തില്‍ മലയാള മഹാരാജ്യത്ത് ജനിച്ചുവീണ മനുഷ്യജീവി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ എത്തിയതില്‍പിന്നെ മലയാളം ഞാന്‍ കേട്ടിട്ടില്ല പറഞ്ഞിട്ടുമില്ല. അതുകൊണ്ടായിരിക്കാം നാട്ടില്‍ വെച്ചുപോലും അപരിചിതരോട് സംസാരിക്കാനും ഇടപഴകാനും വിമുഖത കാട്ടിയിരുന്ന നാണം കുണിങ്ങിയായ എനിക്ക് അവളെ അവഗണിക്കാന്‍ കഴിഞ്ഞില്ല. സ്വയസിദ്ധമായ പരുങ്ങലോടെ ഞാന്‍ ചോദിച്ചു..
മലയാളിയാണല്ലേ? അതെ
നാട്ടില്‍ എവിടെയാണ്? കോട്ടയം
എവിടെയാണ് ജോലി? ഇവിടുത്തെ ക്ലിനിക്കില്‍
സൌദിയില്‍ ആദ്യമായിട്ടാണോ? അല്ല ഞാന്‍ ട്രാന്‍സ്ഫറായി വന്നതാണ്..
സംസാരം അതിലവസാനിച്ചു. സൂര്യോദയം മുതല്‍ അസ്തമയംവരെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്ന എന്റെ മുഷിഞ്ഞ വസ്ത്രമോ സങ്കോചം നിറഞ്ഞ ശരീരഭാഷയോ എന്തോ…കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അവള് നടന്നകന്നു. നടത്തത്തിനിടയില്‍ പലതവണ ആ കണ്ണുകളെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിഷാദമായിരുന്നു ഞാനാകണ്ണുകളില് കണ്ടത്. നഗരത്തില്‍ നിന്നും 200 കി.മീ മാറി മരുഭൂമിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം. വികസനം ഏറെയൊന്നും എത്തിയിട്ടില്ലാത്ത ആ ഗ്രാമത്തിലേക്ക് ദൈവത്തിന്റെ സ്വന്തംനാട്ടില്‍നിന്നും ഒരു മലയാളികൂടി വന്നിരിക്കുന്നു. എനിക്ക്അത്ഭുതമായിരുന്നു.പെരുമാറ്റവും ജീവിതരീതിയും തീര്‍ത്തും പ്രാചീനമായിരുന്നു ആ ഗ്രാമത്തില്‍. ജോലിക്കാരോട് അടിമകളെപോലെ പെരുമാറിയിരുന്ന കാട്ടറബികളുടെ ഗ്രാമം. ഉള്ളവര്‍ തന്നെ രക്ഷപ്പെടാന്‍ അവസരംപാര്‍ത്തു കഴിയുന്നിടതേക്ക് സ്വയമറിഞ്ഞു വന്നിരിക്കുന്നു. ”വിധി”അതാണല്ലോ എല്ലാം?. പരിചയം സൌഹ്രതത്തിനു വഴിമാറി. കൂടുതലറിഞ്ഞു പേര് ശല്‍ന .25വയസ്സ്.
കടവും ബാദ്യതയുമായി സ്വര്‍ണം വിളയുന്ന നാട്ടിലേക്ക് വരുമ്പോള്‍ കുറച് നല്ലസ്വപ്നങ്ങള്മാത്രമാണ്കൂട്ടിനുണ്ടായിരുന്നത്.അമ്മ,അച്ഛന്,ഭാര്യ,മക്കള്‍,
ബന്തുമിത്രാതികള്…പ്രതീക്ഷ അര്പിച്ചവരുടെ നീണ്ട നിരതന്നെയുണ്ട്. ശരീരവും മനസ്സും ഒരുപോലെ പോരിയുംബോഴും അതുമത്രമാണല്ലോ പ്രവാസിയുടെ പ്രചോതനം? ……….. ദിവസങ്ങള്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും വഴിമാരിക്കൊണ്ടിരുന്നു. കൂടിക്കാഴ്ചയുടെ എണ്ണം കൂടുംതോറും ഞങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞുവന്നു മാനസീകമായുംശാരീരികമായും..; ദു;ഖഭാവമാനെങ്കിലും പ്രായത്തെ വെല്ലുന്ന പക്വതയും ചടുലതയും അവള്‍ക്കുണ്ടായിരുന്നു. യൌവനം തുടുത്തുനില്ക്കുന്നുവെങ്കിലും എന്നേ ആകര്ഷിച്ചഘടകവും അതുതന്നെയായിരുന്നു. വശ്യമായകണ്ണുകളും, ചുവന്നചുണ്ടുകളും, തുടുത്ത കവിളുകളും, അനിഞ്ഞോരുങ്ങാതെ തന്നെ സൌന്തര്യതിടംബായിരുന്നു അവള്.അറബ്നാടിന്റെ നിയമങ്ങളോ, മതത്തിന്റെ വിലക്കുകളോ,സദാചാരബോധമോ ഞങ്ങള്‍ക്ക് തടസ്സമായി മാറിയില്ല.തടയാന്ആരും തന്നെയില്ല.ഉള്ളവര്ഒന്നുംതന്നെ അറിഞ്ഞതുമില്ല . മനസ്സിന്റെആഗ്രഹം,ശരീരത്തിന്റെആവശ്യം,അനുകൂലസാഹചര്യം.. നാട്ടിലെ ഓരോ ആവശ്യങ്ങള്‍ക്കും സാമ്പതീകമായി അവളെന്നെ
സഹായിക്കുമായിരുന്നു. പണവും സമ്മാനങ്ങളും തന്നവള്‍ എന്നിലെക്കടുത്തപ്പോള് ഞാനും.. അവസരമാണ് ആവശ്യത്തിന്റെ മാതാവ്. രുചിയറിഞ്ഞാല്‍ തട്ടിമാറ്റാന്‍ കഴിയാത്ത ഇഹലോകസുഖം സ്ത്രീ സാമീപ്യം എന്നത് പരമാര്‍ത്ഥം തന്നെയാണ്… നാടും വീടും മറന്ന വര്‍ഷങ്ങള്‍ക്കൊടുവില്‍
പിരന്നമന്നിലെത്തിയപ്പോള്കുറ്റബോധം കൊണ്ട്… ഞാന്‍ എല്ലാം മറക്കാന്ശ്രമിച്ചു. പതിവുപോലെ പ്രഭാതത്തില്‍ പൂമുഖതെത്തുന്ന പത്രത്താളുകളിലൂടെ കണ്ണോടിക്കവേ ഞാന്‍ കണ്ടു. “ഭര്ത്ത്താവിനെക്കൊന്നു വിദേശത്തുപോയ യുവതിയെകുരിച്ചു വര്‍ഷങ്ങളായി വിവരമില്ല പോലീസ് ഇരുട്ടില്‍ തപ്പുന്നു”. പേര് ശല്‍ന. വയസ്സ് 25 അതെ…
.അത് അവളായിരുന്നു.
324 total views, 3 views today
