കോവിഡാനന്തര ജീവിത സ്റ്റൈൽ

52

Joli Joli.
കോവിഡാനന്തര ജീവിത സ്റ്റൈൽ

കേരളത്തിലുള്ള എന്റെയൊരു സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞു രണ്ട് മാസമായി മാസാവസാനമാകുമ്പോൾ ശമ്പളത്തിൽ അൽപ്പം മിച്ചമുണ്ടെന്ന് .മറ്റേത് മാസം അവസാനിപ്പിക്കുന്നത് പത്തോ അയ്യായിരമോ കടത്തിലാണെന്ന്.വണ്ടിക്ക് പെട്രോൾ അടിക്കുക്കുക എന്ന ചിലവിലേക്കുള്ള നല്ലൊരു തുക തന്നെ പ്രധാന ലാഭമാണെന്ന്.കല്ല്യാണം, കേറിക്കൂടൽ, മാമോദീസ, കാതുകുത്ത്, വയറ് കാണൽ എന്നിവ രണ്ടാമത്തെ ലാഭം.ആഴ്ച്ചയിൽ ഒരിക്കലുണ്ടായിരുന്ന ഹോട്ടൽ ഭക്ഷണവും കുട്ടികളുമൊത്തുള്ള കറക്കവും മൂന്നാമത്തെ ലാഭം.ഇതുരണ്ടും വല്ലപ്പോഴുമെങ്കിലും വേണ്ടതല്ലേ എന്ന എന്റെ ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.പള്ളിയുടെയും പട്ടക്കാരന്റെയും പിരിവില്ല എന്നത് നാലാമത്തെ ലാഭം.

കുരിശുപണിയോ..
കപ്പേള പണിയോ..
ആഴ്ച്ച പിരിവോ..
ഭദ്രാസന പിരിവോ..
നേർച്ചയോ..
കാഴ്ച്ചയോ..
സ്തോത്ര കാഴ്ച്ചയോ..
പൂജയോ..
പുഷ്പ്പാഞ്ജലിയോ..
ശത്രു സംഹാര പൂജയോ..
അമ്പല പിരിവോ..
പള്ളികമ്മറ്റി പിരിവോ
മുടിവെള്ളമോ..

ചിതലരിച്ച മത ജന്മങ്ങളുടെ വിഡ്ഢി മത പ്രസങ്ങളുടെ പിരിവോ.. ഇല്ലാതായി അല്ലങ്കിൽ ഒഴിവായി കിട്ടി എന്നതും വലിയൊരു ലാഭം..
ഇതൊന്നുമില്ലങ്കിലും നമുക്ക് ജീവിക്കാം അല്ലേടാ എന്ന അയാളുടെ ചോദ്യത്തോട് ഉറക്കെ ചിരിച്ചുകൊണ്ടാണ് ഞാൻ പ്രോത്സാഹിപ്പിച്ചത്.അയാൾ തുടർന്നു.കയ്യിൽ കിട്ടുന്നതെന്തും കറിയാക്കാൻ ഭാര്യമാർ പഠിച്ചു.സ്വർണക്കടകളും ഷോപ്പിംഗ് മാളുകളും അത്ര അത്യാവശ്യമല്ലന്ന് പഠിച്ചു.തുണിക്കടകളിലേക്കുള്ള സന്ദർശനം പോക്കറ്റ് നോക്കി മതി എന്നും മനസിലായി.മക്കളുടെ വിദ്യാഭ്യാസവും അവർക്കുള്ള ഭകഷണവും തന്നെ പ്രധാന ചിലവ്.പാർട്ടികളും ക്ലബുകളും ആർഭാട വിവാഹങ്ങളും പള്ളിപ്പെരുന്നാലും പൂരവും ഏറ്റടുത്ത് നടത്തലും എല്ലാം കാശുള്ളവൻ കാണിക്കുന്നതാണ്.അവർ ഇനിയുമത് കാണിക്കും.കാണിക്കട്ടെ.പക്ഷെ ഇല്ലാത്തവന് എങ്ങനെ ജീവിക്കാം എന്നും ഈ കോവിഡ് കാലം നമ്മെ പഠിപ്പിച്ചുതന്നു.നമ്മെ പിഴിയുന്ന മതങ്ങളോട്..
ആർഭാടങ്ങളോട്.അനാവശ്യ ചിലവുകളോട്.പിരിവുകളോട്.എല്ലാം ഇനി നോ പറയാൻ നമ്മൾ പര്യാപ്തമായി.മനുഷ്യന്റെ സന്തോഷങ്ങൾ പാടെ വേണ്ടന്ന് വെക്കണമെന്നല്ല.അത്യാവശ്യമല്ലാത്തത് വേണ്ടന്ന് വെക്കാം എന്നതാണ് നമ്മൾ പഠിച്ച പുതിയ പാഠം..

Advertisements