കടുവകൾ ശരാശരി പത്തിൽ ഒരുതവണ മാത്രമേ ഇരയെ പിടിക്കുന്നതിൽ വിജയിക്കുന്നുള്ളു

80

Life-Win Vcsurendran

“അശാസ്ത്രീയമായ കാര്യങ്ങൾ പറയാൻ എത്ര എളുപ്പമാണെന്നും എന്നാൽ ശാസ്ത്രീയമായി അതിനേ വിശദീകരിക്കാൻ എന്തുമാത്രം അദ്ധ്വാനം ആവശ്യമാണെന്നും നമുക്കറിയാം.” ഇനി വാട്സ് ആപ്പിൾ വ്യാപകമായി പ്രചരിക്കുന്ന ആ മെസ്സേജ് നോക്കാം. 👇

“മണിക്കൂറിൽ 80 കി. മീ വേഗത്തിൽ ഓടാൻ കഴിയുന്ന മാൻ മണിക്കൂറിൽ 50 കി. മീ വേഗത്തിൽ ഓടുന്ന കടുവയുടെ മുന്നിൽ പരാജയപ്പെടുകയും ഇരയാവുകയും ചെയ്യുന്നു.എന്ത് കൊണ്ട് ? കാരണം, കടുവയേക്കാൾ ദുർബലനാണ് താൻ എന്ന് വിശ്വസിച്ച് കൊണ്ട് മാൻ ഓട്ടത്തിനിടയിൽ പലതവണ പിറകിലേക്ക് തിരിഞ്ഞ് നോക്കിയാണ് ഓടുക. ഈ തിരിഞ്ഞ് നോട്ടം മാനിന്റെ വേഗത കുറക്കുകയും ധൈര്യം നഷ്ടപ്പെടുകയും ചെയ്യുന്നതിലൂടെയാണ് കടുവയുടെ ഇരയാവേണ്ടി വരുന്നത്.

കോവിഡ് 19 ന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.കൊറോണ വൈറസിന്റെ ശക്തി മനുഷ്യന്റെ പ്രതിരോധ ശേഷിയെക്കാൾ കുറവാണ്.അത് വന്നാലും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കടന്ന് പോവും.പക്ഷെ ഭയം കൊണ്ട് മനസിന്റെ ശക്തി ദുർബ്ബലപ്പെടുന്നത്തിലൂടെ പ്രതിരോധ ശേഷി കുറയും, അവിടെയാണ് കോവിഡിനോടുള്ള പോരാട്ടത്തിൽ മനുഷ്യൻ പരാജയപ്പെടുന്നത്.അത് കൊണ്ട്, നാം നമ്മുടെ കഴിവിനെ ഒരിക്കലും കുറച്ച് കാണാതിരിക്കുക.ധൈര്യവും പ്രതീക്ഷയും കൈവിടാതിരിക്കാം നമ്മൾ അതിജീവിക്കും….

സുരേഷ് കുമാർ കരൂക്കര”

“സമൂഹത്തിന് ഗുണകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉദാഹരണങ്ങൾക്ക് വസ്തുതാപരമായി 100% കൃത്യത വേണമെന്നില്ല, ആശയപരമായി ശരിയായിരുന്നാൽ മതിയാകും.അതുകൊണ്ട് ഈ വിശദീകരണത്തെ സദുദ്ദേശപരമായ ഉപദേശത്തോടുള്ള അവമതിപ്പായി കാണാതിരിക്കാൻ അപേക്ഷ. ഇനി നമുക്ക് മാനിന്റെയും കടുവയുടെയും കാര്യത്തിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് പരിശോധിക്കാം.
Running speed of Deer 60 to 80 kmph
Running speed of Tiger 49 to 65 kmph

അങ്ങിനെയെങ്കിൽ കടുവകളൊക്കെ പട്ടിണികിടന്ന് ചത്ത്പോകേണ്ടതല്ലേ.., ഇവിടെയാണ് പരിണാമം എങ്ങിനെ ഈ രണ്ട്‌ ജീവി വർഗ്ഗങ്ങളുടെയും അതിജീവനത്തിൽ ഇടപെടുന്നു എന്ന് മനസ്സിലാക്കേണ്ടത്. ഹ്രസ്വ ദൂര ഓട്ടത്തിൽ up to 15 mtr കടുവകൾക്ക് മാനുകളെക്കാൾ വേഗം കൂടുതലാണ്. അത് കഴിയുമ്പോൾ മാനുകളുടെ വേഗം കടുവയുടെ വേഗത്തെ മറികടക്കുന്നു.
ഇരയുടെ 15 mtr അടുത്തുവരെ കടുവകൾക്ക് surprise keep ചെയ്യാനായാൽ കടുവകൾ വിജയിക്കുന്നു, അതിനുമുമ്പേ surprise നഷ്ടപ്പെട്ടാൽ ഇര രക്ഷപ്പെടുന്നു.

അതായത് ഹ്രസ്വ ദൂര ഓട്ടത്തിൽ മാനുകളെക്കാൾ വേഗം കൈവരിച്ചുകൊണ്ട് കടുവകൾ അവയുടെ അതിജീവനം സാദ്ധ്യമാക്കുമ്പോൾ ദീർഘദൂര ഓട്ടത്തിൽ കടുവകളെ തോല്പിച്ചുകൊണ്ട് മാനുകൾ അവയുടെ അതിജീവനവും സാദ്ധ്യമാക്കുന്നു. കടുവകൾ ശരാശരി പത്തിൽ ഒരുതവണ മാത്രമേ ഇരയെ പിടിക്കുന്നതിൽ വിജയിക്കുന്നുള്ളു.”