ഇന്ത്യയ്ക്കും ചൈനയ്ക്കും ഹിമാലയത്തിന്റെ ഗുണദോഷങ്ങൾ ഒരുപോലെയാണോ..?

48
Life-Win Vcsurendran
ഹിമാലയ പർവ്വതം ഒരു മതിൽ എന്നപോലെ ഇന്ത്യക്കും ചൈനക്കും ഇടയിൽ സ്ഥിതിചെയ്യുന്നു എന്ന് നാം ചെറിയ ക്ലാസ്സുകളിൽ പഠിച്ചത് എത്രത്തോളം ശരിയാണ്, യഥാർത്ഥത്തിൽ അത് അങ്ങിനെ തന്നെ ആണോ..? ഇരു രാജ്യങ്ങൾക്കും ഹിമാലയത്തിന്റെ ഗുണദോഷങ്ങൾ ഒരുപോലെയാണോ..? തിബത്ത്‌ ബോർഡർ സിക്കിം, അരുണാചൽ പ്രദേശ് , ഹിമാചൽ പ്രദേശ് കശ്മീർ, നേഫ എന്നിവിടങ്ങളിൽ സർവീസ് ചെയ്തപ്പോൾ മനസ്സിലാക്കിയ കാര്യങ്ങളും വായിച്ചു മനസ്സിലാക്കിയ അറിവുകളുമാണ് ഇവിടെ പങ്ക് വെക്കുന്നത് തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം.
അർത്ഥത്തിൽ ശരിയാണെങ്കിലും പ്രയോഗികമായി ഈ മതിൽ ഇരു രാജ്യങ്ങൾക്കും ഒരുപോലെ അല്ല.
അത് മനസ്സിലാവണമെങ്കിൽ ഹിമലാലയം എങ്ങിനെ രൂപംകൊണ്ടു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ” ഇന്ത്യൻ നഹാസമുദ്രത്തിൽ സ്ഥിതി ചെയ്തിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡം കോണ്ടിനെന്റൽ ഡ്രിഫ്റ്റിന്റെ ഫലമായി ഏഷ്യൻ വൻകരയിലെ തിബത്തനോട് ഇടിച്ചുകയറുകയായിരുന്നു. അങ്ങിനെ ലക്ഷക്കണക്കിന് വർഷംകൊണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക്ഭാഗം ഞൊറിവുകൾ രൂപപ്പെടുകയും പടിഞ്ഞാറ് അഫ്ഘാനിസ്ഥാൻ മുതൽ കിഴക്ക് മ്യാന്മാറിന്റെ വടക്കേയറ്റം വരെ ഏതാണ്ട് 2400 km നീളത്തിലും250 km വീതിയിലും ഉള്ള പർവ്വത പ്രദേശം രൂപപ്പെടുകയുമായിരുന്നു. എന്നാൽ തിബത്തിയൻ ഭാഗത്ത്‌ സംഭവിച്ചത് പർവ്വത രൂപീകരണത്തിന് പകരം ആ ഭൂഭാഗം മുഴുവൻ സമുദ്രനിരപ്പിൽനിന്നും ആവറേജ് 14800 അടിയോളം ഉയരത്തിലും ഹിമാലയത്തിന്റെ അതെ നീളത്തിലും (2500km) (1000 km വീതിയിലുമുള്ള അതി വിശാലമായ ഒരു പീഠഭൂമിയായി പരിണമിക്കുകയായിരുന്നു.
1914 ൽ British colonial administrator McMahon ഇന്ത്യയുടേയും തിബത്തിന്റെ അതിർത്തി നിശ്ചയിക്കുമ്പോൾ തിബത് ഒരു സ്വതന്ത്ര രാജ്യമായിരുന്നു എന്നാൽ 1950 ൽ ചൈന തിബത് അക്രമിച്ച് കീഴടക്കിയതോടെ അത് ഇന്ത്യയുടേയും ചൈനയുടെയും അതിർത്തിയായി മാറി. Line of actual control (LAC) എന്ന ആ അതിർത്തി ഭൂരിഭാഗവും നിശ്ചയിക്കപെട്ടിരിക്കുന്നത് ഹിമാലയത്തിൽനിന്നും വെള്ളം വടക്കോട്ട്‌ ഒഴുകുന്ന ഭാഗം തിബത്തും, തെക്കോട്ട് ഒഴുകുന്ന ഭാഗം ഇന്ത്യയുടേതുമെന്നാണ്.
തിബത്ത് പീഠഭൂമിയുടെ ആവറേജ് ഉയരം 14800 ft ആണെങ്കിലും അത് ഹിമാലയത്തിനോട് അടുത്ത പ്രദേശങ്ങളിൽ 17000 , 18000 ft ഒക്കെയാണ്. നമുക്ക് അതിർത്തിയിൽ എത്താൻ ഹിമാലയത്തിന്റെ ഏതാണ്ട് മുഴുവൻ വീതിയിലും ഉള്ള മലനിരകൾ തുരന്നും റോഡുകളും പാലങ്ങളും നിർമ്മിക്കേണ്ടിവരുമ്പോൾ  ചൈനക്ക് ‌ റോഡുകൾപോലു ആവശ്യമില്ലാത്തവിധം സമതലമാണ് തിബറ്റ്‌. പീഠഭൂമിയുടെ ശരാശരി ഉയരം 14800 ft ആണെങ്കിലും ഹിമാലയത്തിനോട് അടുത്ത പ്രദേശങ്ങളിൽ അത്‌ 1700 to 18000 ft വരെയാണ്. അതായത് അത്രയും ഉയരംവരെ ആയുധങ്ങൾ എത്തിക്കുവാനും സൈന്യത്തെവിന്യസിക്കാനും ചൈനക്ക് ഗതാഗത തടസ്സങ്ങളില്ല. അപൂർവ്വം ഇടങ്ങളിൽ ടാങ്കുകൾ പോലും വിന്യസിച്ചിട്ടുമുണ്ട്‌. പക്ഷെ ആയിരക്കണക്കിന് കൊടുമുടികളും മലനിരകളും കീഴടക്കികൊണ്ടേ ഇന്ത്യയുടെ ഭാഗത്തേക്ക് ശത്രു സൈന്യത്തിന് സഞ്ചരിക്കാനാകൂ എന്നത് അങ്ങിനെയുള്ള ഒരു സാദ്ധ്യതതന്നെ ഏറെക്കുറെ ഇല്ലാതാക്കുന്നു.Bay of Bengal ളിൽനിന്നും വരുന്ന മേഘങ്ങൾ ഭൂരിഭാഗവും ഹിമാലയത്താൽ തടയപ്പെട്ട് ഇന്ത്യൻ സമതലങ്ങളിൽ സുലഭമായി മഴ ലഭിക്കുന്നു പകരം പെയ്തൊഴിഞ്ഞ ശുഷ്ക്കമായ മേഘങ്ങളാണ്‌ തിബത്തിലേക്കു പ്രവേശിക്കുന്നത്. അതുകൊണ്ട് തിബത്ത് rain shade എന്ന് വിളിക്കപ്പെടുന്ന വൃഷ്ടി കുറഞ്ഞ വരണ്ട പ്രദേശങ്ങളാണ്.