ജീവിതശൈലിയും കരൾരോഗങ്ങളും

316

Jomol Joseph

ജീവിതശൈലിയും കരൾരോഗങ്ങളും

ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ അകറ്റാനും കരളിന്റെ പ്രവർത്തനം സുഗമമായി നടക്കേണ്ടത് അത്യാവശ്യമാണ്.

കരൾ രോഗം പാരമ്പര്യമായോ (ജനിതക കാരണങ്ങൾ കൊണ്ടോ) അല്ലെങ്കിൽ കരളിനെ തകരാറിലാക്കുന്ന വൈറസുകളുടെ പ്രവർത്തനം മൂലമോ, അമിതമായ മദ്യപാനം മൂലമോ സംഭവിക്കാം. അമിതവണ്ണവും കരൾരോഗത്തിന് കാരണമായിത്തീരുന്നു.

🔸 ലക്ഷണങ്ങൾ

1. മഞ്ഞനിറമുള്ള ചർമ്മവും കണ്ണുകളും (മഞ്ഞപ്പിത്തം)
2. വയറുവേദനയും വീക്കവും
3. കാലുകളിലും കണങ്കാലുകളിലും വീക്കം
ചൊറിച്ചിൽ
4. മൂത്രത്തിന്റെ നിറം ഇരുണ്ടതായി മാറുക
5. മലത്തിലെ നിറവ്യത്യാസം, രക്തത്തിന്റെ അശം മലത്തിൽ കാണുക, ടാർ നിറമുള്ള മലം ഇതൊക്കെ കരൾരോഗത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
6. വിട്ടുമാറാത്ത ക്ഷീണം
7. ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
8. വിശപ്പ് കുറവ്

🔸 കരൾ രോഗത്തിന് പല കാരണങ്ങളുണ്ട്. കരൾ രോഗങ്ങളും കാരണങ്ങളും

1. അണുബാധ – പരാന്നഭോജികളും വൈറസുകളും കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം, ഇത് കരളിന്റെ പ്രവർത്തനം കുറയ്ക്കുന്ന വീക്കം ഉണ്ടാക്കുന്നു. കരളിന്റെ പ്രവർത്തനങ്ങളിൽ തകരാറുണ്ടാക്കുന്ന വൈറസുകൾ രക്തത്തിലൂടെയോ ശുക്ലത്തിലൂടെയോ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അല്ലെങ്കിൽ രോഗം ബാധിച്ച ഒരു വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തുന്നതിലൂടെയോ പടരാം. കരൾ അണുബാധയുടെ ഏറ്റവും സാധാരണമായ കാരണം ഹെപ്പറ്റൈറ്റിസ് വൈറസുകളാണ്.
Hepatitis A, Hepatitis B, Hepatitis C വൈറസ് ബാധകൾ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.

2. രോഗപ്രതിരോധ ശക്തിയിലുണ്ടാകുന്ന കുറവ് – ഇമ്യൂണിറ്റിയിലുണ്ടാകുന്ന (പ്രതിരോധശേഷി) കുറവ് മൂലം കരൾരോഗങ്ങൾ പിടിപെടാം. Autoimmune hepatitis, Primary biliary cirrhosis, Primary sclerosing cholangitis എന്നിവയാണ് ഈ തരത്തിൽ കരളിനെ ബാധിക്കാവുന്ന രോഗങ്ങൾ

3. പാരമ്പര്യ കാരണങ്ങൾ – മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച അസാധാരണമായ ഒരു ജീൻ കരളിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുകയും, അത് കരളിന് തകരാറുണ്ടാക്കുകയും ചെയ്യും. Hemochromatosis, Hyperoxaluria and oxalosis, Wilson’s disease, Alpha-1 antitrypsin deficiency എന്നീ രോഗങ്ങൾ ജനിതക കരൾ രോഗങ്ങളിൽ ഉൾപ്പെടുന്നു.

4. ക്യാൻസറും മറ്റ് വളർച്ചകളും – Liver cancer, Bile duct cancer, Liver adenoma എന്നിവ ഈ ഗണത്തിൽ വരുന്ന കരൾ രോഗങ്ങളാണ്.

5. അമിതമദ്യപാനം – അമിതമദ്യപാനം കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കും

6. കരളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് – നമ്മുടെ മോശം ഭക്ഷണക്രമത്തിന്റെ ഭാഗമായി കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് nonalcoholic fatty liver disease ന് കാരണമാകുന്നു.

🔸 കരൾ രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു:

1. അമിത മദ്യപാനം
2. ഉപയോഗിച്ച സൂചികൾ വീണ്ടുംഉപയോഗിച്ച് മരുന്നുകൾ കുത്തിവയ്ക്കുന്നത്
3. പച്ചകുത്തൽ അല്ലെങ്കിൽ ശരീരത്തിലോ ചർമ്മത്തിലോ തുളകൾ ഇടുന്നത്.
4. സുരക്ഷിതമല്ലാത്ത ലൈംഗികത
5. ചില രാസവസ്തുക്കളോ വിഷവസ്തുക്കളോ ശരീരത്തിലെത്തുന്നത്
6. പ്രമേഹം
7. അമിതവണ്ണം

🔸 പ്രതിരോധ മാർഗ്ഗങ്ങൾ

1. അമിത മദ്യപാനം ഒഴിവാക്കുക – ആരോഗ്യമുള്ള മുതിർന്നവരിൽ സ്ത്രീകൾക്ക് ഒരു ദിവസം ഒരു പെഗ്ഗ് മദ്യവും (60 മില്ലി) പുരുഷന്മാർക്ക് ഒരു ദിവസം രണ്ട് പെഗ്ഗ് മദ്യവും (120 മില്ലി) ഉപയോഗിക്കുന്നത് മിതമായ മദ്യപാനമായി കണക്കാക്കാം. എന്നാൽ അതിലും ഉയർന്നതോതിലുള്ള അളവ് മദ്യം കഴിക്കുന്നത് അമിതമദ്യപാനവും, അപകടത്തിലേക്ക് നയിക്കുന്നതും ആണ്. അപകടസാധ്യതയുള്ള മദ്യപാനം സ്ത്രീകൾക്ക് ആഴ്ചയിൽ എട്ടിലധികം പെഗ്ഗ് മദ്യവും പുരുഷന്മാർക്ക് ആഴ്ചയിൽ 15 ലധികം പെഗ്ഗ് മദ്യവുമാണ്.

2. അപകടകരമായ ചുറ്റുപാടുകളെയും സാഹചര്യങ്ങളെയും ഒഴിവാക്കുക – നിയമവിരുദ്ധമായ മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കുക, മരുന്നുകളോ മയക്കുമരുന്നോ കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സൂചികൾ പലവ്യക്തികൾ മാറിമാറി ഉപയോഗിക്കാതിരിക്കുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് കോണ്ടം ഉപയോഗിക്കുക, ടാറ്റൂ ചെയ്യുമ്പോൾ ശുചിത്വമുള്ള ഷോപ്പ് തിരഞ്ഞെടുക്കുകയും, ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്യുക.

3. പ്രതിരോധ കുത്തിവെപ്പുകൾ കൃത്യസമയത്ത് എടുക്കുക – ഹെപ്പറ്റൈറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെങ്കിലോ, ഏതെങ്കിലും തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലോ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ ഡോക്ടറുടെ ഉപദേശപ്രകാരം എടുക്കുക

4. മരുന്നുകൾ വിവേകത്തോടെ ഉപയോഗിക്കുക – ഡോക്ടർ പ്രിസ്ക്രൈബ് ചെയ്യാത്ത മരുന്നുകൾ ആവശ്യമുള്ളപ്പോൾ മാത്രം ശുപാർശ ചെയ്യുന്ന അളവിൽ മാത്രം കഴിക്കുക. മരുന്നുകളും മദ്യവും കലർത്തി ഉപയോഗിക്കരുത്, മരുന്നുകൾ ഉപയോഗിക്കുമ്പോൾ മദ്യം കഴിക്കരുത്, ഹെർബൽ സപ്ലിമെന്റുകളോ നോൺ-പ്രിസ്ക്രിപ്ഷൻ പ്രിസ്ക്രിപ്ഷൻ മരുന്നുകളോ കലർത്തി ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.

5. മറ്റുള്ളവരുടെ രക്തവും ശരീര ദ്രാവകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക – ആകസ്മികമായ മറ്റു വ്യക്തികളുടെ രക്തമോ ശരീര ദ്രാവങ്ങളോ നമ്മുടെ ശരീരത്തിലേക്ക് എത്തിപ്പെട്ടാൽ, ഹെപ്പറ്റൈറ്റിസ് വൈറസുകൾ പടരാം.

6. സ്പ്രേകളുടെ ഉപയോഗം – സ്പ്രേ, പെയിന്റ് എന്നിവ ഉപയോഗിക്കുമ്പോൾ മുറി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക. കീടനാശിനികൾ, കുമിൾനാശിനികൾ, പെയിന്റ്, മറ്റ് വിഷ രാസവസ്തുക്കൾ എന്നിവ തളിക്കുമ്പോൾ മാസ്ക് ധരിക്കുക. എല്ലായ്പ്പോഴും ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.

7. ചർമ്മം സുരക്ഷിതമാക്കുക – കീടനാശിനികളും മറ്റ് വിഷ രാസവസ്തുക്കളും ഉപയോഗിക്കുമ്പോൾ, കയ്യുറകൾ, നീളൻ സ്ലീവ്, തൊപ്പി, മാസ്ക് എന്നിവ ധരിച്ച് ചർമ്മം സുരക്ഷിതമാക്കുക.

8. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക – അമിതവണ്ണം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് കാരണമാകും.

🔸🔸🔸🔸🔸🔸

ജീവിത ശൈലീ രോഗങ്ങൾ സംബന്ധിച്ച സീരീസിലെ അവസാന പോസ്റ്റാണിത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലിട്ട പോസ്റ്റുകളുടെ ലിങ്കുകൾ കൂടി ഇതോടൊപ്പം ചേർക്കുന്നു.

1. ആമുഖം
https://www.facebook.com/100009423358417/posts/2443087052682049?sfns=xmwa

2. ജീവിതശൈലീ രോഗങ്ങൾ
https://www.facebook.com/100009423358417/posts/2445442789113142?sfns=xmwa

3. കുട്ടികളും ജീവിതശൈലീ രോഗങ്ങളും
https://www.facebook.com/100009423358417/posts/2445725172418237?sfns=xmwa

4. മുതിർന്നവരിലെ ജീവിതശൈലീ രോഗങ്ങൾ
https://www.facebook.com/100009423358417/posts/2446530042337750?sfns=xmwa

5. ഹൃദയാഘാതവും കൊളസ്ട്രോളും
https://www.facebook.com/100009423358417/posts/2430820790575342?sfns=xmwa

6. ജീവിതശൈലിയും രക്താതിസമ്മർദ്ദവും
https://www.facebook.com/100009423358417/posts/2447251128932308?sfns=xmwa

7. ജീവിത ശൈലിയും ക്യാൻസർ സാധ്യതകളും
https://www.facebook.com/100009423358417/posts/2448024125521675?sfns=xmwa

8. ജീവിതശൈലിയും വൃക്കരോഗങ്ങളും
https://www.facebook.com/100009423358417/posts/2451988165125271?sfns=xmwa

9. സ്തനാർബുദത്തെ പേടിക്കേണ്ടതുണ്ടോ
https://www.facebook.com/100009423358417/posts/2454094384914649?sfns=xmwa

നബി – IMA, PERAMBRA Branch നടത്തുന്ന പ്രബന്ധ രചനാമൽസരത്തിലേക്ക് സമർപ്പിച്ച പ്രബന്ധത്തിലെ ഭാഗങ്ങൾ

#Lifestyle_Diseases

പിന്തുണ നൽകിയ, അഭിപ്രായങ്ങൾ പങ്കുവെച്ച, വായിച്ച എല്ലാവർക്കും നന്ദി..