ഏറെ കൊട്ടിഘോഷിച്ചു റിലീസ് ആയ ലൈഗറിന്റെ ദയനീയ പരാജയം വാർത്തയായിരുന്നല്ലോ. ഇത് വിജയ് ദേവാരക്കൊണ്ടയെ പോലും ഏറെ സമ്മർദ്ദത്തിൽ ആഴ്ത്തിയിരുന്നു. എന്നാലിപ്പോഴും ചിത്രത്തിന്റെ പരാജയം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിതരണക്കാരില്‍ നിന്നും താന്‍ ഭീഷണി നേരിടുന്നുണ്ടെന്ന് കാണിച്ചു സംവിധായകന്‍ പുരി ജഗന്നാഥ് പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്. . തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആണ് അദ്ദേഹം പരാതിയിൽ ഉന്നയിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് പുരി ജഗന്നാഥ്. എന്നാൽ താൻ കരാറിൽ പറഞ്ഞപ്രകാരമുള്ള പണം മുഴുവനും വിതരണക്കാക്കരനായ വാരങ്കല്‍ ശ്രീനുവിന് കൊടുത്തു എന്നും അയാൾ സഹ വിതരകർക്കു പണമൊന്നും നല്കിയില്ലെന്നുമാണ് പുരി ജഗന്നാഥ് പറയുന്നത്. വാരങ്കല്‍ ശ്രീനു തന്റെ കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയമുള്ളതായും പുരി ജഗന്നാഥ്‌ പറയുന്നു. ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ട് പുരി ജഗന്നാഥിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. വിതരണക്കാര്‍ക്ക് പണം കൊടുക്കില്ല എന്ന് പറയുന്ന ഓഡിയോ ആണ് പുറത്തു വന്നത്.

Leave a Reply
You May Also Like

അമിതാഭ് ബച്ചൻ – രശ്‌മിക മന്ദാന ഒന്നിക്കുന്ന ‘ഗുഡ് ബൈ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

അമിതാഭ് ബച്ചൻ – രശ്‌മിക മന്ദാന ഒന്നിക്കുന്ന ‘ഗുഡ് ബൈ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി .…

മലയാളം സിനിമ അധികം കൈ വച്ചിട്ടില്ലാത്ത ടൈം ലൂപ്പ്, ലൂസിഡ് ഡ്രീമിങ് , പെൻഡുലം ജൂൺ 16-ന് പ്രദർശനത്തിനെത്തുന്നു

റെജിൻ എസ് ബാബു ആതിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെൻഡുലം. വിജയ് ബാബു, ഇന്ദ്രൻസ്,…

ലൂക്ക് ആൻ്റണി അതിബുദ്ധിമാനാണ്

Josemon Vazhayil ഡീകോഡിംഗ് – സ്പോയിലർ ഇല്ലാ മമ്മൂട്ടി സ്റ്റെയർകെയ്‌സിൽ ഇരിക്കുന്ന ‘റോഷാക്ക്‘ൻ്റെ പോസ്റ്ററിൽ, പുറകിലെ…

മോഹൻലാലിനെ തകർക്കാൻ സംഘടിത ശ്രമങ്ങൾ ഇല്ല എന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ഹരീഷ് പേരടി

മോളിവുഡ് നടൻ ഹരീഷ് പേരടി മോഹൻലാൽ നായകനായ ‘മലയ്ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ തൻ്റെ സമീപകാല…