Jaseem Jazi

ഭ്രമയുഗം നൽകിയ കിക്കിറങ്ങും മുന്നേ ‘ദി ലൈറ്റ്ഹൗസ്’ ഒന്നൂടെ കണ്ടു. ഹോളിവുഡ് ഹൊററിന്റെ ‘സീൻ’ മാറ്റിയ ദി വിച്ച് എന്ന സിനിമക്ക് ശേഷം, അടുത്തതായി Robert Eggers സംവിധാനം ചെയ്ത സിനിമയാണ് ലൈറ്റ്ഹൗസ്. ഈ രണ്ട് സിനിമകൾക്കും.. കഥാപരിസരത്തും, സ്വഭാവ ഗുണങ്ങളിലും പൊതുവായ ചില സംഗതികൾ ഉള്ളത് കൊണ്ട് തന്നെ, ഭ്രമയുഗം കണ്ട ഒരാൾക്ക് ലൈറ്റ്ഹൗസും, നേരേ തിരിച്ചും മനസ്സിലേക്ക് കേറി വരാൻ സാധ്യതയുണ്ട്.

ആയിരത്തി എണ്ണൂറുകളുടെ തുടക്കത്തിൽ, ന്യൂ ഇംഗ്ലണ്ടിലെ ഒറ്റപ്പെട്ടു കിടക്കുന്ന വിജനമായ ഒരു ദ്വീപിൽ, ലൈറ്റ്ഹൗസ് കീപ്പേഴ്സായി ജോലിക്കെത്തുന്ന രണ്ട് പേരുടെ കഥയാണ് ‘ദി ലൈറ്റ്ഹൗസ്’.ജോലിയിൽ പരിചയ സമ്പന്നനായ തോമസ് വോക്ക് (Willem Dafoe), അയാളുടെ സഹായിയായി എത്തുന്ന വിൻസ്ലോ (Robert Pattinson) എന്നിവരാണ് ആ രണ്ടു പേർ.

വൃത്തിഹീനമായ, അസഹനീയമായ, അസ്വസ്ഥതയുളവാക്കുന്ന അന്തരീക്ഷം തളം കെട്ടി നിൽക്കുന്ന ഒരിടമാണ് ആ പ്രദേശം. ആ പ്രദേശത്തിന്റെ ഭയപ്പെടുത്തുന്ന ഏകാന്തതയും, ആ രണ്ട് കഥാപാത്രങ്ങളുടെ നിഗൂഢ സ്വഭാവവും.. അശുഭകരമായ എന്തിലോക്കോ ഉള്ള യാത്രായാണിതെന്ന പ്രതീതി തുടക്കം മുതൽക്കേ സിനിമ അനുഭവപ്പെടുത്തും!

വിൻസ്ലോ എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ മുന്നേറുന്നത്.കടലിൽ നിന്നും വലിച്ചു കയറ്റിയ പെട്ടിയിൽ കാണുന്ന മനുഷ്യ ജഡം, കനത്ത മഴയിൽ പാറപ്പുറത്ത് പൂർണ്ണ നഗ്നയായി കിടക്കുന്ന മത്സ്യകന്യക, രാത്രിയിൽ ലൈറ്റ്ഹൗസിന് മുകളിൽ അയാൾ കണ്ട അസാധാരണ കാഴ്ച.. തുടങ്ങി പരസ്പര ബന്ധമില്ലാത്ത, വിശദീകരിക്കാനാവാത്ത, വിചിത്രമായ നിരവധി കാഴ്ചകളിലൂടെ വിൻസ്ലോ കടന്നു പോവുന്നു. യാഥാർത്ഥ്യമോ മിഥ്യയോ എന്ന് വേർതിരിച്ചറിയാനാവാത്ത ഇത്തരം കാഴ്ചകൾക്ക് അകമ്പടിയായി.. കടലിന്റെ ഇരമ്പലും, ലൈറ്റ്ഹൗസ് സൈറണിന്റെ മുഴക്കവും, കടൽക്കാക്കകളുടെ കരച്ചിലും, കാറ്റിന്റെയും മഴയുടെയും ഭീകരതയും കൂടെ ചേരുമ്പോൾ.. വർധിക്കുന്ന അസ്വസ്ഥതയും ഭീതിയും ആ കഥാപാത്രത്തിന്റെ മനോ നിലയെ സാരമായി ബാധിക്കാൻ തുടങ്ങുന്നു…

പൂർണമായും ബ്ലാക്ക് & വൈറ്റിൽ നിർമിച്ചിരിക്കുന്ന സിനിമയിലൂടെ.. ഭയവും അസ്വസ്ഥതയും നിറഞ്ഞ, വളരെ വിചിത്രമായൊരു ലോകമാണ്, സംവിധായകൻ പ്രേക്ഷകനായി തുറന്നു വെക്കുന്നത്. സംവിധായകന്റെ ആദ്യ സിനിമയായ ‘ദി വിച്ച്’ പോലെതന്നെ ‘അന്തരീക്ഷ ഭീതി’ ഫലപ്രദമായി വർക്കായ സിനിമയാണ് ലൈറ്റ്ഹൗസും. ആ ദ്വീപിന്റെ ഭയപ്പെടുത്തുന്ന ഏകാന്തത ആ കഥാപാത്രങ്ങളെ എന്നപോലെ പ്രേക്ഷകനെയും വേട്ടയാടും!

ഭ്രമയുഗം പോലെ തന്നെ പുറം കാഴ്ചയിൽ ‘സാധാരണം’ എന്ന് തോന്നിക്കുന്ന, എന്നാൽ ആഴത്തിൽ ചിന്തിക്കുമ്പോൾ ഒരുപാട് അർത്ഥതലങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളും നിറഞ്ഞ, നിരവധി വായനകൾ സാധ്യമാകുന്ന, പ്രേക്ഷകന്റെ യുക്തിക്കനുസരിച്ച് പല രീതിയിൽ വ്യാഖ്യാനിക്കാവുന്ന സിനിമയാണ് ദി ലൈറ്റ്ഹൗസും. വളരെയധികം സിമ്പോളിസം ഉപയോഗിച്ചിരിക്കുന്ന സിനിമയുടെ ക്ലൈമാക്സിൽ അടക്കം, ഒരുപാട് ആന്തരികാർത്ഥം ഉള്ള ഡയലോഗുകളും ഷോട്ടുകളും സിനിമയിലുണ്ട്.

ടെക്നിക്കലി വളരെയധികം മികച്ചു നിൽക്കുന്നുണ്ട് സിനിമ. ക്യാമറ, വിഷ്വൽസ്, സൗണ്ട് ഡിസൈൻ എല്ലാം ഉഗ്രൻ. എല്ലാത്തിനും ഉപരിയായി ഈ സിനിമയെ താങ്ങി നിർത്തുന്നത്, Willem Dafoe യുടെയും Robert Pattinson ന്റേയും മാരക പ്രകടനങ്ങളാണ്. സിനിമയിലുടനീളം മത്സരിച്ചുള്ള അഭിനയം കൊണ്ട് ഞെട്ടിക്കുന്നുണ്ട് രണ്ട് പേരും! – The Lighthouse (2019)

You May Also Like

നടി രേഖ ലെസ്ബിയനോ? വനിതാ സെക്രട്ടറിയുമായി അവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു? ജീവചരിത്രം വിവാദമാകുന്നു

നടി രേഖ ലെസ്ബിയനോ? വനിതാ സെക്രട്ടറിയുമായി അവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു? ജീവചരിത്രം വിവാദമാകുന്നു നടി രേഖയുടെ…

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം നടി മീരാ ജാസ്മിൻ

മലയാള സിനിമയിലെ വശ്യ സുന്ദരി വിജയശ്രീ 

മലയാള സിനിമയിലെ വശ്യ സുന്ദരി വിജയശ്രീ  Faizal Jithuu Jithuu മലയാള സിനിമയിൽ നിന്ന് കൊഴിഞ്ഞു…

‘ലാ ടൊമാറ്റിന’, പണക്കൊഴുപ്പുള്ള താരങ്ങളല്ല, ചർച്ച ചെയ്യുന്ന വിഷയമാണ് സിനിമയിലെ യഥാർത്ഥ താരം

Sanuj Suseelan ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നാണ് RTI എന്ന വിവരാവകാശ നിയമം.…