Connect with us

agriculture

നശിച്ചുപോകുമായിരുന്ന ഒരു ഫലവൃക്ഷത്തെ രക്ഷപ്പെടുത്തിയ കഥ, മരങ്ങൾക്കുമുണ്ട് ചികിത്സ !

ഞങ്ങളുടെ വീട്ടിൽ അമ്മ വളരെ ആഗ്രഹിച്ചു വച്ച ഒരു ഒട്ടുമാവ് ഉണ്ട്. അമ്മയുടെ തറവാട്ടിൽ നെൽ കൃഷിയും, വലിയ പറമ്പും ഒക്കെ ഉണ്ടായിരുന്നത് കൊണ്ടു ജോലിയ്ക്കു പോവുന്നതിനു ഇടയിലും ഓരോന്നും

 50 total views,  2 views today

Published

on

നശിച്ചുപോകുമായിരുന്ന ഒരു ഫലവൃക്ഷത്തെ രക്ഷപ്പെടുത്തിയ കഥ. Ligiya Thundathil എഴുതിയ കുറിപ്പ് വായിക്കാം

ഞങ്ങളുടെ വീട്ടിൽ അമ്മ വളരെ ആഗ്രഹിച്ചു വച്ച ഒരു ഒട്ടുമാവ് ഉണ്ട്. അമ്മയുടെ തറവാട്ടിൽ നെൽ കൃഷിയും, വലിയ പറമ്പും ഒക്കെ ഉണ്ടായിരുന്നത് കൊണ്ടു ജോലിയ്ക്കു പോവുന്നതിനു ഇടയിലും ഓരോന്നും നടാൻ വലിയ ഇഷ്ടമാണ് അമ്മയ്ക്കു. ഇപ്പോഴും വീട്ടിലേയ്ക് വേണ്ട അത്യാവശ്യം പച്ചക്കറികൾ അമ്മ നടും. കൂടാതെ പ്ലാവ്, ചാമ്പ, സപ്പോട്ട etc കുറെ ഫ്രൂട്ട്സ്‌ ഐറ്റംസ്, ചെടികൾ ഒക്കെ ഉണ്ട്.
നല്ല മധുരം ഉള്ള വലിയ മാങ്ങ ഉണ്ടാവുന്ന ഈ ഒട്ടുമാവ് ഒരു 2019 പകുതി മുതൽ ചുവട്ടിലും, പല ചില്ലയിലും ആയി തെങ്ങിൽ ചെല്ലി കുത്തുന്നത് പോലെ മാവിന്റെ തടി തുരന്നു ചെല്ലി പിണ്ഡം പോലെ വീഴാൻ തുടങ്ങി. ഇടയ്ക്ക് ഒരു കൊമ്പ് മുറിച്ചപ്പോൾ അതിൽ നിന്നും വലിയ ഒരു പുഴുവിനെ കിട്ടി. ചുവട്ടിൽ പോത് വന്നാൽ മാവ് മറിഞ്ഞു പോവും എന്നത് കൊണ്ടു ഒരുപാട് മരുന്നുകൾ വാങ്ങി ചുവട്ടിലും, കൊമ്പുകളിലും അടിച്ചിട്ടും ഒരു രക്ഷയും ഇല്ലായിരുന്നു. എല്ലാവരും അത് വെട്ടികളയാൻ പറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല. നട്ടു നനച്ചു പിടിപ്പിച്ചവർക്ക് അല്ലേ അതിന്റെ സങ്കടം മനസിലാവൂ.

May be an image of outdoors and treeആ സമയത്ത് മനോരമ ന്യൂസ്‌ പേപ്പറിൽ എറണാകുളത്ത് തണൽ മരങ്ങളിൽ ആണിയും, മറ്റും അടിച്ചു കേടു വന്ന വൃക്ഷങ്ങൾക്ക് ചികിത്സ ചെയ്യുന്ന കോട്ടയം സ്വദേശി ആയ, ബിനു മാഷിനെ പറ്റി ഒരു ന്യൂസ്‌ കണ്ടു. അത് ചെയ്യുന്നവരെ കോൺടാക്ട് ചെയ്തു. വീട്ടിലെ മാവിന്റെ ഫോട്ടോയും ഡീറ്റൈൽസും അറിയിച്ചു കൊടുത്തപ്പോൾ അവർ മാവിന് ചികിത്സ ചെയ്യാമെന്നു പറഞ്ഞു.
ആ സമയത്ത് കൊറോണ വന്നു പെട്ടത് കൊണ്ടു കുറച്ചു വൈകി 2020 മെയ്‌ ലാസ്റ്റ് വീക്ക്‌ ആണ് മരുന്ന് ചെയ്തത്. കൊറോണ കാരണം നാട്ടിൽ പെട്ടു പോയ സമയം ആയത് കൊണ്ടു വെക്കേഷൻ തകർത്ത് ആഘോഷിച്ച എനിക്കും, ഈ വൃക്ഷ ചികിത്സ നേരിട്ട് കാണാൻ ഭാഗ്യം കിട്ടി.

May be an image of tree and outdoorsനമ്മുടെ പഴയ രീതിയായ വൃക്ഷായുർവേദ പ്രകാരം ആണ് ഈ ചികിത്സ ചെയ്യുന്നത്.
5ലിറ്റർ നാടൻ പശുവിൻ പാൽ, ചാണകം, തേൻ, 5കിലോ കദളി പഴം, താമര 5 എണ്ണം (പൂവ്, വേര് ഉൾപ്പടെ ), മുത്തങ്ങ പൊടിച്ചത്, മഞ്ഞൾ പൊടി, ചിതൽ പുറ്റ് മണ്ണ്, പാടത്തെ മണ്ണ്, രാമച്ച പൊടി, എള്ളു, നാടൻ നെയ്യ്, etc അങ്ങനെ ഒരുപാട് പച്ച മരുന്നുകൾ. സാധനങ്ങൾ എല്ലാം കിട്ടാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പൊടികൾ എല്ലാം സാധനങ്ങൾ വാങ്ങി പൊടിച്ചെടുത്തു.
May be an image of 1 person and outdoorsമാവ് കഴുകി വൃത്തിയാക്കി ആദ്യം അരിപൊടി പാലിൽ കുഴച്ചു മാവിലെ സൂക്ഷ്മ ജീവികൾക് ഭക്ഷണം കൊടുത്തു. അതിനു ശേഷം ചാണകം, പാൽ, 2തരം മണ്ണുകൾ, കദളി പഴം, പച്ചമരുന്നുകൾ ഇവ ചേർത്ത് കുഴച്ചു മരുന്ന് കൂട്ടു ഉണ്ടാക്കി മാവിൽ കേടുവന്ന ഭാഗങ്ങളിലും, മാവിൽ മുഴുവൻ തേച്ചു. അതിനു ശേഷം നമ്മൾ മുറിവ് ഉള്ള ഭാഗം ബാൻഡേജ് ചെയ്യുമ്പോലെ കോറ തുണി ചുറ്റി ചാക്ക് വള്ളി വച്ചു കെട്ടി. അത് കഴിഞ്ഞു 5 ദിവസം 3 ലിറ്റർ നാടൻ പശുവിൻ പാൽ സ്പ്രേ ചെയ്തു കൊടുക്കണമായിരുന്നു. പിന്നീട് സാധരണ വെള്ളം കൊണ്ടു മുഴുവൻ നനച്ചു കൊടുക്കണം സാധരണ പോലെ. അടുത്ത 6 മാസം മാവിന് വിശ്രമം ആയിരുന്നു. (May-November ). ഈ ആറുമാസം കൊണ്ടു മരുന്ന് മുഴുവൻ ആയി മാവിൽ ലയിക്കും.

May be an image of outdoors and treeഇപ്പോൾ പഴയതിനേക്കാൾ ആരോഗ്യത്തോടെ മാവ് നിൽക്കുന്നു. പോത് മുഴുവൻ ആയി ഇല്ലാതായി ആ ഭാഗത്തു പുതിയ തൊലി വന്നു മൂടി, ഇല കൊഴിച്ചിൽ നിന്നു. ഇത്തവണ നന്നായി കായ്ക്കുകയും ചെയ്തു എന്നു പറഞ്ഞു. ഇടയ്ക്ക് മാവിൽ മഞ്ഞൾ പൊടി മണ്ണിലോ ചാണകത്തിലോ ചേർത്ത് കുഴച്ചു മാവിൽ തേച്ചാൽ അതിൽ പഴയ കേടുകൾ വരില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് പോലെ ഇടയ്ക്ക് പുഴു വന്നപ്പോൾ ചെയ്തത് കൊണ്ടു മാവ് പൂർണ ആരോഗ്യത്തോടെ നിൽക്കുന്നു എന്നാണ് പറഞ്ഞത്.
130 വർഷം പഴക്കം ഉള്ള കോട്ടയത്തെ പ്ലാവിനുൾപ്പടെ കേടുവന്നതും, മിന്നൽ ഏറ്റതും, ഉണക്കു ബാധിച്ചതുമായ വിവിധ തരം മരങ്ങളെ അദ്ദേഹം ചികിത്സ നടത്തി രക്ഷപെടുത്തിയിട്ടുണ്ട്.
May be an image of tree and natureനമുക്ക് അസുഖം വന്നാൽ എത്ര പൈസ മുടക്കിയും ട്രീറ്റ്മെന്റ് നടത്തും. എന്നാൽ മരങ്ങൾക് വന്നാൽ ഏറ്റവും എളുപ്പ വഴിയായി വെട്ടി കളയാൻ ആണ് എല്ലാവരും ചെയ്യുന്നത്. അല്പം അവയെ കെയർ ചെയ്താൽ അവയും രക്ഷപെടും. ഒരു തൈ വച്ചു വലുതായി വരുന്നത് സന്തോഷം തന്നെ ആണ്. എന്നാൽ ഉള്ളവയെ നശിപ്പിക്കാതെ സംരക്ഷണം നൽകിയാൽ അതിലും സന്തോഷം ആണെന്നു മനസിലാക്കണം. പ്രത്യേകിച്ചു ഇനി ഉള്ള കാലം മരങ്ങളെ സംരക്ഷിക്കുക തന്നെ ആണ് മനുഷ്യന് നല്ലത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ” ഒരു മരം നശിപ്പിക്കുന്നതിനേക്കാൾ എളുപ്പമാണ് അത് സംരക്ഷിക്കാൻ “.


കൃഷി വിദഗ്ദനായ വേണുഗോപാൽ ഈ വിഷയത്തെ കുറിച്ചെഴുതിയ കുറിപ്പ് കൂടി വായിക്കാം

ഒരു ഫലവൃക്ഷത്തെ രക്ഷിക്കുക എന്നത് നിസ്സാര കാര്യമല്ല. അത്തരമൊരു ഭഗീരഥ പ്രയത്നത്തിനു പ്രത്യേക രീതിയില്‍ സമീപിച്ച ശ്രീ വിനു മാഷിനു ആദരവ്. ശ്രീമതി ലിഗിയ തുണ്ടത്തിലാണ് ഈ പരിശ്രമ വിജയം ഒരു പോസ്റ്റായി നമുക്ക് തന്നു പരിചയപ്പെടുത്തിയത്. ആ പരിചയപ്പെടുത്തലിനെ ആദ്യം ബഹുമാനിക്കട്ടെ.പക്ഷെ എന്റെ അഭിപ്രായത്തിൽ ഈ പ്രയോഗത്തിന് വേണ്ടി അതായത് രോഗ നിവാരണത്തിന് വേണ്ടി ഇത്രയും ഭഗീരഥ പ്രയത്നത്തിന് സമയം കളയേണ്ടതുണ്ടോ?

ഗംമോസിസ്, വിവിധ ഫംഗൽ രോഗങ്ങൾ, ബാക്റ്റീരിയൽ രോഗങ്ങൾ, ചീയലുകൾ, കീടാക്രമങ്ങള്‍, കീടങ്ങള്‍ കൊണ്ടുവരുന്ന രോഗങ്ങള്‍, പോഷക കുറവുകള്‍ എന്നിവയാണ് ഇന്ന് ഫാമുകളിൽ ഫലവൃക്ഷങ്ങളിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിച്ച് ഇന്ന് ഏകദേശം മണ്ണിന്റെ ഗുണവും ഘടനയും നശിപ്പിച്ചു തളർന്നിരിക്കുകയാണ് കർഷകർ. രാസ കീടനാശിനികൾ അതുണ്ടാക്കുന്നവർ അതിന്റെ വീര്യം നാൾക്കുനാൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് ചെടികളുടെ ആരോഗ്യത്തെ പോലെതന്നെ മണ്ണിന്റെയും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തെയും കെടുത്തുന്നുണ്ട് എന്നത് വിവരിക്കേണ്ട ആവശ്യമില്ലല്ലോ.

വൃക്ഷങ്ങളുടെ രോഗ കാരണത്തിലേക്ക് തിരിച്ചു വരാം.
ഫലവൃക്ഷങ്ങളുടെ ശാഖകളിൽ നിന്നും ഉണക്കം ആരംഭിച്ചു പുറകോട്ടു വ്യാപിച്ചു തടിയിലേക്കും കടന്നു വൃക്ഷങ്ങളെ ഉണക്കി കളയുന്ന രോഗങ്ങൾ. കൂടാതെ പോഷകകുറവുകൾ കൊണ്ട് ഫലവൃക്ഷങ്ങൾക്ക് രോഗങ്ങളെ അതിജീവിക്കാനും സാധിക്കുന്നില്ല എന്ന നിലയിലാണ് വളപ്രയോഗങ്ങളില്‍ വരുന്ന അപാകതകള്‍. അങ്ങിനെ വളപ്രയോഗത്തിൽ, വരുന്ന അപാകതകൾ എന്നിവ കൊണ്ടും രോഗങ്ങളെ ക്ഷണിച്ചു വരുത്താറുണ്ട്. ഇതെല്ലാം തന്നെ ഉത്പാദനത്തെ ഗണ്യമായി തകരാറിൽ ആക്കുകയും ചെയ്യുന്നു.

ഫലവൃക്ഷ ഫാമുകളിൽ, സാധാരണ തോട്ടങ്ങളിൽ ഈ പ്രശ്നങ്ങൾ ഇന്ന് 30% ത്തിൽ കൂടുതൽ കാണപ്പെടുന്നു. ഞാൻ സാധാരണ നിർദ്ദേശിക്കുകയും ഫലവൃക്ഷങ്ങളുടെ രോഗാവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള പരിഹാരമായി പ്രയോഗിക്കാറുള്ളത് തടത്തിൽ അരയടിയോളം കുഴി കുഴിച്ചു റൂട്ട് ഗാർഡ് 50 ഗ്രാം മുതൽ നൂറു ഗ്രാം വരെ ഭൂമി പവർ + പ്രീമിയം എന്നിവയോടൊപ്പം രണ്ടു കുഴികളിൽ നൽകിയും മറ്റു രണ്ടു കുഴികളിൽ പി പി എഫ് സി വൈറോഹിറ്റ്‌ വെവ്വേറെ നൽികിയും പി പി എഫ് സി യും വൈറോഹിറ്റും ഓരോ തവണ സ്പ്രേ ചെയ്തും ആണ് പരിഹരിക്കുന്നത്. ഇതുവഴി സസ്യങ്ങള്‍ക്ക് ഒരേസമയം പ്രതിരോധ മരുന്നുകളും പോഷകങ്ങളും ലഭിക്കുന്നു. ഒരു ദിവസം ഒരാൾക്ക് അൻപതില്പരം ഫലവൃക്ഷങ്ങൾക്ക് മേൽ ഈ പ്രയോഗം നടത്താൻ സാധിക്കും എന്നതും എത്രമാത്രം ലളിതമാണ് ഈ പ്രയോഗങ്ങൾ എന്നതും മനസ്സിലാക്കാമല്ലോ.

ഏകദേശം രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ടുതന്നെ, ചിലപ്പോള്‍ ഏതാനും ആഴ്ചകള്‍ കൊണ്ട്, ഗാമോസിസ് + ഡൈ ബാക് തുടക്കത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഈ ജൈവ മരുന്നുകൾക്ക് പ്രയോഗം അനുസരിച്ച് ഏകദേശം ചെലവ് 250 മുതല്‍ 400 രൂപ രോഗങ്ങളുടെ തീവ്രത അനുസരിച്ചും വൃക്ഷങ്ങളുടെ വലുപ്പചെറുപ്പം അനുസരിച്ചും ഏറിയും കുറഞ്ഞും വരാം. ചെലവ് അവിടെ നിൽക്കട്ടെ. പക്ഷെ വളരെ എളുപ്പം എന്ന നിലയ്ക്ക്കും ഫലപ്രദം എന്ന നിലയ്ക്കും ജൈവരീതി എന്ന നിലയ്ക്കും ഫലപ്രദമായ എൻസൈമുകൾ ആണിത്. നൂറും ഇരുന്നൂറും അഞ്ഞൂറും ആയിരവുമൊക്കെ എണ്ണത്തിൽ കൃഷി ചെയ്യുന്ന ഫാമുകളിൽ ചിത്രത്തിൽ കാണുന്നപോലുള്ള പ്രയോഗങ്ങൾ ഹിമാലയൻ മലകയറ്റം പോലെ അതികഠിനമായ ഒരു പണി ആയിരിക്കും എന്നതും മനസ്സിലാക്കേണ്ട? ഞാൻ ആരെയും വിമർശിക്കുകയല്ല ചെയ്യുന്നത് മറിച്ച് പരിഹാരം എളുപ്പത്തോടെ, പരിസ്ഥിതി സൗഹൃദത്തോടെ നമുക്ക് മുൻപിൽ ഉണ്ടായിട്ടും അതറിയാതെ പോകരുതല്ലോ എന്നതാണ് എന്റെ നിർദ്ദേശത്തിന്റെ സാംഗത്യം.

Advertisement

ഫലവൃക്ഷങ്ങൾ തീർത്തും ഗമ്മോസിസ് ബാധിച്ചു ദ്രവിച്ചു കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. അങ്ങിനെ കോശങ്ങൾ സർവ്വതും നശിച്ചു കഴിഞ്ഞാൽ പിന്നെ ഒരു മരുന്നിനും രക്ഷപ്പെടുത്താനും കഴിയില്ലല്ലോ.

നിത്യപരിപാലനം ശ്രദ്ധിച്ചാൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കി ഈ പ്രയോഗങ്ങൾ തന്നെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കാനുള്ള പോഷക പ്രയോഗമായി തിരിച്ചു വിടാനും സാധിക്കും. അപ്പോൾപിന്നെ കഷ്ട്ട നഷ്ട്ടങ്ങൾ ഒഴിവാക്കി സാമ്പത്തിക ഭാരം വരാതെ ശ്രദ്ധിക്കുകയും ആകാം. ഫലങ്ങൾക്ക് വലുപ്പവും നിറവും, രൂപഭംഗിയും രുചിയും വർദ്ധിക്കും. ഇത്രയുമാണ് ഞാൻ നിർദ്ദേശിക്കാറുള്ള വഴികൾ. ഈ രീതികൾ മാവിന് മാത്രമല്ല എല്ലാ ഫല വൃക്ഷങ്ങൾക്കു മേലും പ്രയോഗിക്കാം. പച്ചക്കറി കൃഷിയിലും മറ്റു ധാന്യ നാണ്യ വിളകളിലും (ഏലം, കുരുമുളക്, തെങ്ങ്, കവുങ്ങ്, നെൽകൃഷി ഇത്യാദി…) ഈ മരുന്നുകൾ പ്രയോഗിക്കാം.

 51 total views,  3 views today

Continue Reading
Advertisement

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement