വിനയരാജ് വീ ആർ

കേരളത്തിന്റെ ഇരുപത്തഞ്ചിരട്ടി വലിപ്പമുണ്ട് ചൈനയിലെ തക്ലാമക്കാൻ മരുഭൂമി ഉൾക്കൊള്ളുന്ന ടാരിം ബേയ്സിന്. തക്ലാമക്കാൻ എന്നതിന് തിരിച്ചുവരാൻ സാധ്യമല്ലാത്ത ഇടം എന്നൊരു അർത്ഥം പോലുമുണ്ട്. ചൈന ഈ മരുഭൂമി മധ്യത്തിൽക്കൂടി ടാരിം ബെയ്സിന്റെ വടക്കും തെക്കുമുള്ള രണ്ടുനഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ഹൈവേ ഉണ്ടാക്കിയിട്ടുണ്ട്. 550 -ലേറെ കിലോമീറ്റർ നീളമുള്ള ഈ ഹൈവേ കടന്നുപോകുന്നത് ആൾപ്പാർപ്പില്ലാത്ത, ഇരുപതുമീറ്ററോളം മീറ്റർ ഉയരമുള്ള, കാറ്റടിച്ചാൽ രൂപം മാറുകയും ഹൈവേയെത്തന്നെ പലപ്പോഴും മൂടിക്കളയുന്ന മണൽക്കുനകൾ ഉള്ള സ്ഥലങ്ങളിൽക്കൂടിയാണ്. ഇങ്ങനെ തുടരെ മണൽ വന്നുവീണ് റോഡുകൾ മൂടിപ്പോകാതിരിക്കാൻ റോഡിനു രണ്ടുവശങ്ങളിലും പലനിരകളിലായി ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

 

ഇവയുടെ വേരുകൾ മണലിനെ പറക്കാതെ പിടിച്ചുനിർത്തും. ചെടികൾ നനയ്ക്കാനായി നൂറുമീറ്ററോളം അടിയിൽ ഭൂഗർഭത്തിൽ നിന്നും ജലം പമ്പുചെയ്തെടുക്കാനും നനയ്ക്കാനും 108 കിണറുകൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആവശ്യത്തിനുള്ള പമ്പുകൾ എല്ലാം സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. 24000 കിലോമീറ്റർ ആണ് ജലസേചനത്തിനുള്ള ഈ പൈപ്പുകളുടെ ആകെ നീളം. നൂറുകണക്കിനു ജീവനക്കാരെ നാലുകിലോമീറ്റർ ഇടവിട്ട് ഇതിന്റെ പരിപാലനത്തിനായി നിയമിച്ചിട്ടുണ്ട്. ഇവരുടെ ഊർജ്ജ ആവശ്യങ്ങളും സൗരോർജ്ജം ഉപയോഗിച്ചാണ് നിവർത്തിക്കുന്നത്.

 

1993 ൽ പണിതുടങ്ങി 1995 ആയപ്പോഴേക്കും റോഡിന്റെ പണി പൂർത്തിയായിരുന്നു. എന്നാൽ തുടർച്ചയായി മണൽ വന്നുമൂടി റോഡ് കാണാൻ പോലും പറ്റാതായിക്കൊണ്ടിരുന്നു. 1999 -ൽ ഒരു പൈലറ്റ് പ്രൊജക്ടായി ആറര കിലോമീറ്റർ ദൂരത്തിൽ ഏതെല്ലാം ചെടികൾ നട്ടുവളർത്തിയാൽ അവ മണൽ റോഡിനെ മൂടിക്കളയുന്നതിനെ തടയാം എന്നതെപ്പറ്റി പഠനങ്ങൾ നടത്തി. 2001 ൽ ഈ പരിപാടി 30 കിലോമീറ്റർ നീളത്തിലേക്ക് നീട്ടി. ഇന്ന് ഈ റോഡിന്റെ 80 ശതമാനം നീളത്തിലും വശങ്ങളിലേക്ക് 75 മീറ്ററോളം വീതിയിൽ മരത്തിന്റെ മതിൽ ഒരുങ്ങിക്കഴിഞ്ഞു.

83 സ്പീഷിസുകളിലുള്ള ചെടികൾ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. തക്ലാമക്കാൻ മരുഭൂമിക്കടിയിൽ വലിയ പെട്രോളിയം ശേഖരമുണ്ട്, അതിന്റെ പൈപ്പുലൈൻ കടന്നുപോകുന്നതും മണ്ണിനടിയിൽക്കൂടിയാണ്. ഇത് സർവ്വീസ് ചെയ്യാനാണ് പ്രധാനമായും ഇത്രയേറെ കാശ് ചെലവിട്ട് ഈ റോഡ് ഉണ്ടാക്കിയത്. ഈ റോഡ് ഇന്ന് മരുഭൂമിയെ ചുറ്റിക്കറങ്ങിയുള്ള യാത്രയെ ഒഴിവാക്കി എളുപ്പത്തിൽ രണ്ടുനഗരങ്ങൾ തമ്മിൽ സഞ്ചാരങ്ങൾക്ക് ഉപയോഗിക്കുന്നു. പാതയുടെ പകുതിയിൽ പെട്രോൾ പമ്പും ഏതാനും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്.

Leave a Reply
You May Also Like

ഇന്ത്യന്‍ റിപ്പബ്ലിക്ക് …

ഓരോ വര്‍ഷവും ജനുവരി 26 ന്റെ പ്രൗഡഗംഭീരമായ പരേഡ് കാണുമ്പോള്‍ ഞരമ്പുകളില്‍ ഊര്‍ജ്ജം പകര്‍ന്ന ദേശാഭിമാനവും ആത്മ ബോധവും ഇപ്പോഴും അതേ പോലെ നിലനില്ക്കുകയും ചെയ്യുന്നു.

എന്തു കൊണ്ട് സ്ത്രീ പീഡനങ്ങള്‍ തുടര്‍കഥയാകുന്നു ?

ഈ വിഷയത്തെ കുറിച്ച് എഴുതണമെന്നു വിചാരിച്ചു തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഇന്ന് ഈ വിഷയം എഴുതി തുടങ്ങാനുണ്ട്ടായ കാരണം ഒരു പീഡന വാര്‍ത്തയാണ്.ഡല്‍ഹിയില്‍ ഒരു ബസ്സില്‍ വെച്ച് ഒരു MBBS വിദ്യാര്‍ഥിനി കൂട്ട മാനഭംഗത്തിനിരയായി.എന്തുകൊണ്ട് ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.അച്ചന്‍ സ്വന്തം രക്തത്തില്‍ പിറന്ന മകളെ വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയക്കികൊണ്ടിരിക്കുന്നു,സ്വന്തം സഹോദരന്‍ പീഡിപ്പിക്കുന്നു,അങ്ങനെ, കേട്ടാല്‍ മൃഗങ്ങള്‍ പോലും അറച്ച് പോകുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദിനം പ്രതി നമ്മള്‍ പത്ര മാധ്യമങ്ങളിലൂടെ വായിക്കുന്നു. ചാനലുകളില്‍ പൊടി പാറുന്ന ചര്‍ച്ചകള്‍ നടക്കുന്നു.എന്നാല്‍ എന്ത് കൊണ്ട് ഇതിന് ഒരു അറുതി വരുത്താന്‍ നമ്മള്‍ക്ക് കഴിയുന്നില്ല,ഒരു അന്വേഷണം.

കഴുത വെറും കഴുതയല്ല കേട്ടോ പുലിയാണ്, , പാലിന്റെ വിലയുടെ കാര്യത്തിലാണ് എന്ന് മാത്രം

ഡാ കഴുതേ… അല്ലെങ്കിൽ ഡീ നിനക്ക്‌ കഴുതയുടെ ബുദ്ധിയാടീ ന്ന് പഴി കേൾക്കാത്തവരുണ്ടോ. കുഞ്ഞുനാൾ തൊട്ടേ അബന്ധങ്ങളുടെ മൃഗരൂപമായി പ്രതിഷ്ടിച്ച്‌ വെച്ച കഴുത ഇന്ന് പക്ഷേ, ‘വെറും’ കഴുതയല്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും

ചന്ദ്രനിലും അണുബോംബിടാന്‍ അമേരിക്കയുടെ ശ്രമം..

അണുബോംബ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ടാക്കുന്ന മാറ്റം നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി 1959 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലേതാണ് തീരുമാനം. ചന്ദ്രനില്‍നിന്നു ഭൂമിയെ നിരീക്ഷിക്കാനുള്ള പദ്ധതിയും പെന്റഗണിന് ഉണ്ടായിരുന്നു.