Festival
സദ്യവിളമ്പുന്നതെങ്ങനെ ? കഴിക്കുന്നതെങ്ങനെ ?
ആദ്യമായി തുമ്പുള്ള വാഴയിലയുടെ തുമ്പ് ഇടതുവശത്തു വരത്തക്ക രീതിയിൽ ഇട്ടു കുടിക്കാനുള്ള വെള്ളവും (ഇലയ്ക്ക് പുറത്തു വലതു ഭാഗത്തു) ,ഇല തുടക്കാനുള്ള വെള്ളവും (ഇളക്കി പുറത്തു ഇടതു ഭാഗത്തു ) വക്കണം
182 total views

Lijin Ambadi
സദ്യവിളമ്പുന്നതെങ്ങനെ ? കഴിക്കുന്നതെങ്ങനെ ?
ആദ്യമായി തുമ്പുള്ള വാഴയിലയുടെ തുമ്പ് ഇടതുവശത്തു വരത്തക്ക രീതിയിൽ ഇട്ടു കുടിക്കാനുള്ള വെള്ളവും (ഇലയ്ക്ക് പുറത്തു വലതു ഭാഗത്തു) ,ഇല തുടക്കാനുള്ള വെള്ളവും (ഇളക്കി പുറത്തു ഇടതു ഭാഗത്തു ) വക്കണം പത്മാസനത്തിൽ പലകയിൽ ഇരുത്തി വേണം അതിഥിക്ക് സദ്യ വിളമ്പാൻ ഇന്ന് അത് ടേബിൾ ലേക്ക് മാറിയിരിക്കുന്നു പത്മാസനത്തിൽ ഇരുന്നു ഉണ്ണണം എന്ന് പറഞ്ഞാൽ ആരും ആഹാരം കഴിക്കാൻ ആ വഴിക്കു വരാത്ത അവസ്ഥയാണ് )
(ഒന്നാം സെക്ഷൻ വറുത്ത വകകൾ )
1) ചിപ്സ്
2) ഉപ്പേരി (ശര്‍ക്കര വരട്ടി)
3) പഴം
4) പപ്പടം
(ഉപ്പു പഞ്ചസാര മുതലായവ ഇലയിൽ വിളമ്പാൻ പാടില്ല. 5)മുളക് വറുത്തത് ,6)പാവക്കായ് വറുത്ത് ,ഇവ കുടി വക്കാരിണ്ട് അവസാനം നൽകുന്ന മോരിനോടൊപ്പം കഴിക്കാൻ)
(രണ്ടാംസെക്ഷൻ അച്ചാറുകൾ)
എത്ര വക പായസം ഉണ്ടോ അത്രയും വക അച്ചാറുകൾ വേണം
7 ) ഇഞ്ചി
8 ) നാരങ്ങ
9 ) മാങ്ങ
മൂന്നാം സെക്ഷൻ പച്ചടി കിച്ചടി തൈര് ചേരുന്ന വർഗ്ഗങ്ങൾ
10) വെള്ള കിച്ചടി
11) ചുവന്ന കിച്ചടി
12) മധുരക്കറി
13) ഓലന്‍
14) കാളന്
നാലാം സെക്ഷൻ തോരൻ വകകൾ
15) തോരന്‍ പലവിധം (അമരക്കായ.പയര്‍,പരിപ്പ് തോരനുകൾക്കു പുറമെ വിഴുക്കു വരട്ടിയിടൊപ്പം ഇല വര്‍ഗ്ഗ തോരനുകളും ) വിളമ്പാറുണ്ട്
16) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി എന്നും പറയും)
അഞ്ചാം സെക്ഷൻ അവിയൽ വകകൾ
17) അവിയൽ
18) കൂട്ടുകറി മുതലായവ
ഇതുവരെയുള്ള വിഭവങ്ങൾ അതിഥി ഇരിക്കുന്നത്തിനു എതിരെയുള്ള 1 / 3 പകുതി ഭാഗത്തിൽ മാത്രമേ വിളമ്പാൻ പാടുള്ളു
ഇനി അതിഥിയെ ഇരുത്തുക (അഥിതി ഇടതു വശത്തിരിക്കുന്ന ജലം അല്പം കയ്യിലെടുത്തു അന്നദേവതകളെ പ്രാർത്ഥിച്ചു ഇലക്കു പുറത്തായി ചുറ്റും വെള്ളം കുടയുന്നു ചോറ് വിളമ്പാനുള്ള ഇലയിലെ ഭാഗം വെള്ളം കുടഞ്ഞു പ്രാർഥിച്ചു തുടക്കുന്നു ചൊറിടുമ്പോൾ ഇല അഗ്രം പിടിച്ചു കൊടുക്കേണം ) വിളമ്പിയതിനു ശേഷം ചോറ് നീളത്തി നിരത്തി ഇടണം
19) ചോറ് (ചൂട് ചുമന്ന നടനരിച്ചൊറു)
20) പരിപ്പ് (ചോറിൽ ഒഴിച്ച് കൊടുക്കണം)
21) നെയ്യ് (ചോറിൽ പരിപ്പിനു മുകളില്‍ ഒഴിച്ച് കൊടുക്കണം)
ആഹാരം തരുന്ന ആളിനും കുടുംബത്തിനും പിതൃക്കൾക്കും സൽ പിൽക്കാലങ്ങൾക്കും വേണ്ടി പ്രാർഥിച്ചു ഉണ്ട് തുടങ്ങാം)
പാർപ്പടകവും പൊടിച്ചു ചേർത്ത് നന്നായി ഞവുടി വലതു കൈകൊണ്ടു ഉരുളകളാക്കി കഴിക്കുക (കയ്യ് നിറച്ചു ഉരുട്ടുക വായ നിറച്ചു ഉണ്ണുക) പരിപ്പ് കഴിക്കുമ്പോൾ പ്രധാനമായും വലതു വശത്തെ കറികൾ കൂട്ടി വേണം കഴിക്കാൻ, പരിപ്പ് കഴിച്ചു തീരുമ്പോൾ അവിയൽ തോരൻ വരെയുള്ളവ പൂരിഭാഗവും തീർന്നിരിക്കണം
വീണ്ടും സാമ്പാറിനായി ചോറ് ഇട്ടു കൊടുക്കണം
22) സാമ്പാര്‍
സാമ്പാറിനോടൊപ്പം പച്ചടി കിച്ചടി ഐറ്റങ്ങൾ തീർന്നിരിക്കണം ഇപ്പോൾ അച്ചാറുകൾ ഒഴികെയുള്ള എല്ലാക്കറി കളുടെയും സിംഹഭാഗവും തീർന്നിരിക്കണം
പിന്നെ അട പ്രഥമൻ വിളമ്പി കൊടുക്കണം
23) അടപ്രഥമന്‍
അടപ്രഥമൻ കഴിക്കുന്നതിനു മുൻപ് ഒരു അച്ചാർ അല്പം ഇഞ്ചിക്കറി കഴിക്കണം,പഴം ഞവുടി വേണം അട പ്രഥമൻ കഴിക്കാൻ
24) കടല പ്രഥമൻ (കഴിക്കുന്നതിനു മുൻപ് ഒരു അച്ചാർ അല്പം ഇഞ്ചിക്കറി കുടി കഴിക്കണം)
25) പാൽ പ്രഥമൻ (പലപ്രഥമനോടൊപ്പം കഴിക്കാൻ ബോളി കൊടുക്കണം പണ്ടുകാലങ്ങളിൽ പൽ പ്രഥമനോടൊപ്പം ഒന്നും കുട്ടില്ലായിരുന്നു ) പലപ്രദമാണ് കഴിക്കുന്നതിനു മുൻപായി ഇഞ്ചി കഴിക്കുന്നു ) ഒരു പ്രഥമന്റെ രുചി അടുത്ത പ്രഥമന്റെ രുചിയെ ബാധിക്കാതിരിക്കാനാണ് അച്ചാറുകൾ ഇഞ്ചി കാരി ഇവ ടേസ്റ്റ് ചെയ്യുന്നത് )
ഇനി അല്‍പ്പം ഇഞ്ചിക്കറിയും അച്ചാറും കഴിക്കണം
പിന്നെ ചോറ് പുളിശേരിക്കായി വിളമ്പണം
26) പുളിശ്ശേരി
അല്പം ഇഞ്ചി കഴിക്കണം അവിയൽ തോരൻ തുടങ്ങിയവ മൊത്തമായി തീർത്തു കഴിക്കുന്നു
വീണ്ടും രാസത്തിനായി ചോറ് വിളമ്പണം
27) രസം
അല്പം ഇഞ്ചിക്കറി കഴിക്കണം പച്ചടി കിച്ചടി വിഭവങ്ങൾ മൊത്തമായി തീർത്തു കഴിക്കുന്നു
മോരിനായി ചോറ് വിളമ്പുക മോരിനോടൊപ്പം വേണം മുളക് വറുത്തത് പാവക്കായ വറുത്ത് കഴിക്കാൻ
28) മോര്
ബാക്കി ഇരിക്കുന്ന കായ വറുത്തതും ശർക്കരവരട്ടിയും കഴിച്ചു വെള്ളവും കുടിക്കുന്നു
ഇല മടക്കുന്ന രീതി
ഇനിയും വേണമെന്നുള്ള സന്തോഷസദ്യക്കു (ഓണം പിറന്നാൾ സപ്തതി ശതാഭിഷേകം ക്ഷേത്ര സദ്യകൾ അന്നദാനങ്ങൾ മുതലായവ ) കറികൾ വിവിളമ്പുന്ന ഭാഗത്തു നിന്നും നമ്മൾ ഇരിക്കുന്ന ഭാഗത്തേക്ക് മടക്കണം )
സങ്കട സദ്യകൾ ക്കു മരണാനന്തര ക്രീയകൾ ശ്രാദ്ധം മുതലായവ ക്കു നമ്മൾ ഇരിക്കുന്ന ഭാഗത്തു നിന്നും കറികൾ ഇരിക്കുന്ന ഭാഗത്തേക്ക് മടക്കണം
183 total views, 1 views today