മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്
മലയാളത്തിന്റെ രണ്ട് മഹാനടന്മാരെയും ഇങ്ങനെ തുടർച്ചയായി ഡയറക്ട് ചെയ്യാൻ ഭാഗ്യം കിട്ടിയ “ന്യൂ ജനറേഷൻ ഫിലിം മേക്കേഴ്സ് “വേറെ ഉണ്ടോ?? അറിയില്ല! മമ്മൂക്കയെ വെച്ച് “നന്പകൽ നേരത്ത് മയക്കവും “, ലാലേട്ടനെ വെച്ച് “മലൈ കോട്ടെ വാലിബനും “! രണ്ട് പേർക്കുമായി കണ്ടെത്തിയത് തമിഴ് ടൈറ്റിലുകൾ എന്ന സാമ്യത ഒഴിച്ചാൽ, രണ്ടും രണ്ട് ജോണറിൽ ഉള്ള വ്യത്യസ്ത ചിത്രങ്ങൾ.
“നന്പകൽ ” ഒരു ഫിലിം ഫെസ്റ്റിവൽ മോഡിലുള്ള ചിത്രവും, “വാലിബൻ ” ഒരു കൊമേഴ്സ്യൽ ആസ്പെക്റ്റിൽ ഉള്ള, ഒരു വലിയ ഓഡിയന്സിനെ പ്രതീക്ഷിക്കുന്ന ചിത്രവും.! ഇത്രയും പ്രവചനാതീതമായ ആയ ഒരു ഫിലിം മേക്കർ വേറെ ഉണ്ടാവില്ല.
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ, മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിർമ്മാണക്കമ്പനിയാണ് നിർമ്മിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുങ്ങുന്നത്.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയുന്ന മലൈക്കോട്ട വാലിബന്റെ ചിത്രീകരണം ജനുവരി 10ന് സിനിമയുടെ ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാൻ ഷെഡ്യൂൾ നീണ്ടുനിൽക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയാകും ഇത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്
എത്ര വ്യത്യസ്ത കാറ്റഗറി യിൽ ഉള്ള ചിത്രങ്ങൾ ആയാലും ഈ രണ്ടിലും LJP തന്റെതായ ഒരു കയ്യൊപ്പ് പതിപ്പിക്കും എന്നുറപ്പാണ് . രണ്ടു പേരെയും നമ്മൾ ഇത് വരെ കാണാത്ത ഒരു fresh perspective ൽ അദ്ദേഹം അവതരിപ്പിക്കും. ലിജോയെ സംബന്ധിച്ച് ഇതൊരു അനുഗ്രഹം ആണെങ്കിൽ നമ്മളെ സംബന്ധിച്ച് ഈ രണ്ട് കാഴ്ചകൾക്കും സാധിക്കുന്ന “അപൂർവ ഭാഗ്യവുമാണ് “