ജെല്ലിക്കെട്ട് കിടിലോൽക്കിടിലം, മാരകം ! (3 റിവ്യൂ)

0
906

 

ഇന്ത്യൻ സിനിമയുടെ വിസ്മയം – ലിജോ ജോസ്‌ പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്‌’.

Praveen William

മലയാളി പ്രേക്ഷകർ കണ്ട്‌ പഴകിയ സിനിമാറ്റിക്ക്‌ സങ്കൽപ്പങ്ങൾ പാടേ പൊളിച്ചെഴുതി, അവരുടെ സിനിമയോടുള്ള വീക്ഷണം അപ്ഗ്രേയ്ഡ്‌ ചെയ്യാൻ തന്റെ ഓരോ സിനിമകൾ വഴിയും ശ്രമിക്കുന്ന, വിജയിക്കുന്ന ഒരു ഫിലിം മേക്കർ ആണ്‌ ലിജോ ജോസ്‌ പെല്ലിശേരി. നായകനിൽ തുടങ്ങി ഡബിൾ ബാരൽ വഴി ജല്ലിക്കട്ടിൽ എത്തി നിൽക്കുമ്പോഴും നാല്‌ വർഷങ്ങൾക്ക്‌ മുൻപ്‌ അയാൾ പറഞ്ഞതുപോലെ തന്നെ പുള്ളി ഒരണുവിട മാറിയിട്ടില്ല. പ്രേക്ഷകർ എന്ത്‌ കാണാൻ ആഗ്രഹിക്കുന്നോ അതിൽ നിന്ന് വ്യത്യസ്തമായി അവർക്ക്‌ എന്തെങ്കിലും നൽകണം എന്ന് ചിന്തിച്ച്‌ പടം എടുക്കുന്നൊരാൾ ആണെന്ന് പുള്ളി തന്നെ പല ഇന്റർവ്വ്യൂസിലും പറഞ്ഞിട്ടുണ്ട്‌. ഇവിടെയും വ്യത്യസ്തത തന്നെയാണ്‌ ജല്ലിക്കട്ടെന്ന വടവൃക്ഷത്തിന്റെ വേര്‌.

Praveen William
Praveen William

ചുരുങ്ങിയ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട്‌ മോളിവുഡിന്‌ ഇത്രയുമൊക്കെ ചെയ്യാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിലൊന്നായിരുന്നു ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ. ഇതൊരു മലയാളിയുടെ മേക്കിങ്ങിന്റെ മികവിൽ പിറവിയെടുത്ത പ്രോഡക്റ്റ്‌ ആണെന്ന് അഭിമാനത്തോടുകൂടിയും, സ്വൽപ്പം അഹങ്കാരത്തോടുകൂടിയും നോൺ മല്ലു ഫ്രണ്ട്സിനു മുന്നിൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉയർത്തിക്കാട്ടാൻ പോന്നൊരു ഐറ്റം. ഏകദേശം അതേപോലൊരു, എന്നാൽ എങ്ങനെ നോക്കിയാലും അതിലും മികച്ചൊരു ഔട്ട്പുട്ടാണ്‌ ജല്ലിക്കട്ട്‌.

മേൽപ്പറഞ്ഞത്‌ ഡബിൾ ബാരലും ജല്ലിക്കട്ടും തമ്മിലുള്ളൊരു താരതമ്യമല്ല.സധൈര്യം പാൻ ഇന്ത്യൻ ലെവലിൽ മൂവി ബഫ്സിന്‌ സജസ്റ്റ്‌ ചെയ്യാൻ പറ്റുന്ന രണ്ട്‌ ധ്രുവങ്ങളിലുള്ള രണ്ട്‌ വ്യത്യസ്ത എക്സ്പീരിയൻസുകൾ ആണെന്ന് സാരം.

Image result for jallikattu malayalam movieഎസ്‌.ഹരീഷിന്റെ മാവോയിസ്റ്റ്‌ എന്ന കഥയുടെ അടിസ്ഥാന പ്രമേയമെടുത്താണ്‌ ജല്ലിക്കെട്ട്‌ ചെയ്തിരിക്കുന്നത്‌. വിഷ്വൽസ്‌ ഒരു മീഡിയം ആക്കി അതിലൂടെ കഥ പറഞ്ഞ്‌ പോകുന്നൊരു സംവിധായകനാണ്‌ ലിജോ. മറ്റ്‌ വർക്ക്സ്‌ കണ്ടിട്ടുള്ളവർക്ക്‌ അത്‌ കൂടുതൽ വ്യാഖ്യാനിക്കേണ്ടുന്ന ആവശ്യമില്ലെന്ന് തോന്നുന്നു. ജല്ലിക്കട്ടിലും മറിച്ചല്ല. സംഭാക്ഷണങ്ങളിലുപരി വിഷ്വൽസ്‌ ആണ്‌ പ്രേക്ഷകരുമായി കൂടുതൽ നേരവും സമ്പർക്കം പുലർത്തുന്നത്‌.

Image result for jallikattu malayalam movieഎല്ലാ മാസവും ഒന്നാം തിയതി ബാർ അവധിയാണെന്ന് എല്ലാവർക്കും അറിയാവുന്നത്‌ പോലെ, ഓരോ സിനിമ കഴിയുംതോറും ചെമ്പൻ അതിൽ കിടുവായിരുന്നു എന്ന് എടുത്ത്‌ പറയണ്ടുന്ന കാര്യം ഒന്നുമില്ല. എടുത്ത്‌ പറയണ്ടത്‌ സാബുമോനെ പറ്റിയാണ്‌. കുട്ടച്ചൻ എന്ന കഥാപാത്രമായി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച്‌ കളഞ്ഞു. താരതമ്യേന സിനിമയിൽ കുറച്ച്‌ സമയമേ ഉള്ളായിരുന്നുവെങ്കിലും കൂടുതൽ സ്കോർ ചെയ്തത്‌ സാബുമോൻ ആയിരുന്നു.

Related imageഒരു പോത്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ചെയ്യുക, പോസ്റ്റേഴ്സിലും മറ്റും പോത്തിന്റെ പടങ്ങൾ മാത്രം വെച്ച്‌ പ്രമോട്ട്‌ ചെയ്യുക എന്നിവയിൽ തുടങ്ങി അലയടിച്ച വിപ്ലവകരമായ മാറ്റങ്ങൾ ചെന്നെത്തി നിൽക്കുന്നത്‌ കണ്ണുചിമ്മാൻ പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്ന ഒന്നര മണിക്കൂറിന്റെ ‘വൺ ഹെൽ ഓഫ്‌ ആൻ എക്സ്പീരിയൻസ്‌’ഇലേക്കാണ്‌. മോളിവുഡ്‌ ഇന്നുവരെ കണ്ടിട്ടില്ലാത്ത, ഒരുപക്ഷേ ഇന്ത്യൻ സിനിമ മുൻപ്‌ അനുഭവിച്ചിട്ടില്ലാത്ത, ഇനി അനുഭവിക്കുമോ എന്ന് ഉറപ്പില്ലാത്ത ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരുതരം സിനിമാറ്റിക്ക്‌ രതിമൂർച്ഛയാണ്‌ ലിജോ ജോസ്‌ പല്ലിശേരിയുടെ ജല്ലിക്കട്ട്‌.

Related imageസിനിമ കാണാൻ ആരെയും നിർബന്ധിക്കുന്നില്ല. ഇതുവരെ നിങ്ങൾ ഒരുപാട്‌ സിനിമകൾ തിയേറ്ററിൽ നിന്ന് കണ്ടിരിക്കാം, ഇനിയും ഒരുപാട്‌ സിനിമകൾ തിയേറ്ററിൽ നിന്ന് കാണാൻ പോകുന്നവരും ആയിരിക്കാം.പക്ഷേ ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടുമുണ്ടാകില്ല, ഇനിയൊട്ട്‌ കാണാനുള്ള അവസരം കിട്ടിയെന്നും വരില്ല.

================

മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ LJP ക്ക് കഴിഞ്ഞു

Ashbin George

കാത്തിരിപ്പിന് ശേഷം ഇന്ന് അങ്ങനെ പടം എത്തി അങ്കമാലി ഡയറീസ് രണ്ട് തവണ തിയറ്ററിൽ കണ്ടെങ്കിലും ഈ മ യൗ തിയറ്റർ എക്സ്പീരിയൻസ് നഷ്ട്ടപ്പെടുത്തിയതിൽ ശരിക്കും നിരാശനായിരുന്നു.

അങ്ങനെ ജെല്ലിക്കെട്ടിലേക്ക് എത്തിയപ്പോൾ സിനിമകളെ കുറിച്ചുള്ള എന്റെ ധാരണകളെല്ലാം തിരുത്തി എറിയപ്പെട്ടു,തീർച്ചയായും ചിലപ്പോൾ നിങ്ങൾക്ക് ഈ സിനിമ ഇഷ്ട്ടപ്പെടാതിരിക്കാം അത് ചിലപ്പോൾ നമ്മുടെ ചിന്തകൾ കുറച്ച് കഥകളിൽ മാത്രമായി ഒതുങ്ങി പോയത്കൊണ്ടാവാം അല്ലെങ്കിൽ നല്ലൊരു തിയറ്ററിൽ കാണാതിരുന്നത് കൊണ്ടും ആവാം.

Ashbin George
Ashbin George

100 മിനിറ്റുകൾ കൊണ്ട് വളരെ വലിയൊരു ആശയത്തെ മറ്റൊരു തലത്തിൽ നമ്മുക്ക് മുന്നിലേക്ക് കൊണ്ടുവരികയാണ് കഥയിൽ ചെയ്തിട്ടുള്ളത്. എന്നാൽ അത്രയും നേരം കാണുന്ന പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് കൂട്ടി കൊണ്ടുപോയതിൽ മുഴുവൻ മാർക്കും LJP ക്ക് കൊടുക്കാതിരിക്കാൻ പറ്റില്ല,കൂടെ അങ്കമാലി ഡയറീസിൽ ക്യാമറയും പിടിച്ച് കഥാപാത്രങ്ങളുടെ പിന്നാലെ ഓടിയ ഗിരീഷ് ഗംഗാധരനെ കുറിച്ചും പറയാതിരിക്കാൻ പറ്റില്ല അദ്ദേഹം ഓട്ടം ഇപ്പഴു നിർത്തിയിട്ടില്ല,അതും നല്ല കിടിലം വിഷ്യൽ ട്രീറ്റ്‌മെന്റ്👌👌ഓരോ ഫ്രെയിമും ഒന്നിനൊന്നായി മികച്ചത്,പ്രശാന്ത് പിള്ളയുടെ കൂർമ്മതയുള്ള ബാക്ക്ഗ്രൗണ്ട് കൂടെ ചേർന്നപ്പോൾ കണ്ണിനും കാതിനും ഒരേ അനുഭവം

NB:-ഇത് കുറച്ച് താരങ്ങളുടെ സിനിമ ആണ് എന്ന ചിന്താഗതി ഉള്ളവർ പോകാതിരിക്കുന്നാണ് നല്ലത്.

കുരങ്ങുകളിൽ നിന്ന് രൂപാന്തരം സംഭവിച്ച് ഇന്ന് ഈ നിലയിൽ എത്തി നിൽക്കുമ്പോളും മനുഷ്യന്റെ ചെയ്തികൾ ഇന്ന് പലതും മ്യഗങ്ങളിൽ നിന്ന് വ്യത്യസ്തമല്ല.കല്ലുകളും വടികളുമായി മ്യഗങ്ങളെ വേട്ടയാടി കൊണ്ടിരുന്ന പ്രാക്യത മനുഷ്യൻ, മറ്റുള്ളവയുടെമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അവന്റെ പ്രവണത,എല്ലാം സ്വന്തമായി നേടിയെടുക്കാനുള്ള അവന്റെ തീഷ്ണത,,, എത്ര രൂപമാറ്റം വന്നാലും ഒരിക്കലും അവസാനിക്കുന്നതല്ല അവന്റെയുള്ളിലുള്ള ഇത്തരം ചിന്തകൾ എന്ന് ചിത്രത്തിലൂടെ തിരിച്ചറിവ് നൽകുന്നു.

Image result for jallikattu malayalam movieപലരീതിയിലുള്ള ആശയങ്ങൾ ഉരുതിരിച്ച് എടുക്കാവുന്ന ,എന്നും കാലിക പ്രസക്തിയുള്ള ഒരു ചിത്രമാക്കിമാറ്റാനും മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് കൈപിടിച്ച് ഉയർത്താനും LJP ക്ക് കഴിഞ്ഞെന്ന് നിസംശയം പറയാൻ സാധിക്കും.നമ്മൾ എങ്ങനെയെല്ലാം ചിന്തിക്കുന്നുവോ ആ രീതിയിലേക്ക് എല്ലാം, സിനിമയെ അദ്ദേഹം നിസാര സമയത്തിനുള്ളിൽ പറിച്ച് നടുന്നുണ്ട്.

Image result for jallikattu malayalam movieവെറുതെ കണ്ട് വിടുന്നതിന് പകരം പറ്റുമെങ്കിൽ ഏറ്റവും മികച്ച തിയറ്ററിൽ ഒറ്റക്ക് പോയി സിനിമ ‘അനുഭവിക്കുക’.കുറച്ച് ഭാഗങ്ങൾ സെൻസർ ബോർഡ് കത്തിവെച്ചെന്ന് കേട്ടു. ഇനി ആമസോണിൽ എങ്ങാനും വരുമൊയെന്ന് നോക്കാം.

ആഷ്ബിൻ ജോർജ്ജ്

===================

പെല്ലിശ്ശേരിയെന്ന കണ്ടംപററി മാസ്റ്റർ ജല്ലിക്കട്ടിലൂടെ തരുന്നത് വേറൊരു തരം ഉൾക്കാഴ്ചയാണ്

NP Muraleekrishnan

NP Muraleekrishnan
NP Muraleekrishnan

‘അതു നോക്കടാ ഊവേ, ദേ ലവന്മാര് രണ്ടു കാലിൽ ഓടുന്നുണ്ടേലും മൃഗമാ മൃഗം..’ ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമത്തിലെ പേരില്ലാത്ത കഥാപാത്രത്തിന്റെ ഈ സംഭാഷണത്തിലുണ്ട് ജല്ലിക്കട്ട് എന്ന സിനിമ. എത്ര മാത്രം പരിഷ്കൃതനെന്ന് അവകാശപ്പെടുമ്പൊഴും ശിലായുഗ മനുഷ്യന്റെ കീഴടക്കൽ ത്വര ഉള്ളിൽ പേറുന്നവനാണ് ആധുനിക മനുഷ്യൻ. ഇരയെ വേട്ടയാടിപ്പിടിക്കാനുള്ള ഔത്സുക്യവും കീഴ്പെടുത്തലിൽ അനുഭവിക്കുന്ന അതിയായ ആനന്ദവും, ആരാര് ശക്തനെന്ന സംശയത്തിൽ അതിശക്തന്റെ അതിജീവിക്കലുമെല്ലാം ശിലായുഗ കാലത്തും ഇന്നും ഒരു പോലെയാണ്.
കശാപ്പും പോത്തിറച്ചിയും ജീവിതത്തിന്റെ ഭാഗമായ ഒരു മലയോര കുടിയേറ്റ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിലെ പ്രധാന അറവു ദിനമായ ഞായറാഴ്ച പുലർകാലേ കശാപ്പിനിടെ ഇറങ്ങിയോടുന്ന അറവുജീവിയെ പിടിക്കാനുള്ള ഗ്രാമവാസികളുടെ നെട്ടോട്ടമാണ് നേർക്കാഴ്ചയിൽ ജല്ലിക്കട്ട് എന്ന സിനിമ. എന്നാൽ സിനിമയെന്ന ആർട്ട് ഫോമിന്റെ സാദ്ധ്യതകളും വിതാനവും വലുതാക്കാൻ തന്റെ സിനിമ ഉപയോഗിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെന്ന കണ്ടംപററി മാസ്റ്റർ ജല്ലിക്കട്ടിലൂടെ തരുന്നത് വേറൊരു തരം ഉൾക്കാഴ്ചയാണ്. മലയാള സിനിമയിൽ ലോക സിനിമ കണ്ടെത്തുന്ന സംവിധായകൻ ജല്ലിക്കട്ട് പോലെയൊരു സിനിമയിലൂടെ പുതിയൊരു കാഴ്ചാ സംസ്കാരത്തിലേക്ക് മലയാളി സിനിമാസ്വാദകരെ ക്ഷണിക്കുകയാണ്. ജല്ലിക്കെട്ട് കണ്ടുകൊണ്ടിരിക്കെ അതുവരെ നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ വെള്ളിയാഴ്ചകളിൽ റിലീസ് ചെയ്യുന്നതും നമ്മൾ കണ്ടുപോരുന്നതുമായ ഒരു സിനിമയല്ലല്ലോ ഇതെന്ന തോന്നലുണ്ടാകും. ഒരു വേള ഏതെങ്കിലുമൊരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ കാണിയാണെന്ന തോന്നലും നമ്മളിലുണ്ടാകും.
സിനിമയെന്നത് സംവിധായകന്റെ കലയാണെന്നും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കമുള്ള മറ്റെല്ലാം സംവിധായകന്റെ റോ മെറ്റീരിയൽസ് ആണെന്നുമാണ് ലിജോയുടെ മതം. നായകനിൽ തുടങ്ങി ഡബിൾ ബാരലിലും ആമേനിലും അങ്കമാലി ഡയറീസിലും ഈ.മ.യൗവിലും തുടരുന്ന ലിജോ മേക്കിംഗ് സ്കൂളിന്റെ അൾട്ടിമേറ്റ് ആണ് ജല്ലിക്കട്ട്.