രാഗീത് ആർ ബാലൻ
മനീഷ് നാരായണന്റെ ലിജോ ജോസ് പെല്ലിശ്ശേരിയുമായിട്ടുള്ള ഏറ്റവും പുതിയ ഇന്റർവ്യൂ മുപ്പത്തി ഏഴു മിനിറ്റ് ആണ്..മുപ്പത്തി ഒന്നാം മിനിറ്റ് നാൽപതി രണ്ടാം സെക്കന്റ് മനീഷ് നാരായണൻ ചോദിക്കുന്നുണ്ട്
മനീഷ് നാരായണൻ : ഈ മലകോട്ടൈ വാലിബനെ കുറിച്ചും കൂടി ചോദിക്കണമല്ലോ
ലിജോ ജോസ് : അത് ചോദിക്കേണ്ട
മനീഷ് നാരായണൻ : അത് എന്താ ഈ സമയത്ത് പറയാൻ ഉള്ളത്.. പോസ്റ്ററൊക്കെ പുറത്തു വന്നതാണ്
ലിജോ ജോസ് : മലകോട്ടൈ വാലിബൻ എന്നാണ് സിനിമയുടെ പേര്.. അതിപ്പോ നമ്മൾ മമ്മൂക്കയെ എങ്ങനെ ഓൺ സ്ക്രീൻ കാണണം എന്ത് തരത്തിൽ ഉള്ള കഥാപാത്രം ചെയ്തു കാണണം എന്ന് ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ ലാലേട്ടൻ ചെയ്തു കാണണം എന്ന് ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള കഥയും കഥാപാത്രവും ആയിരിക്കും എന്നെ എനിക്ക് ഇപ്പൊ പറയാൻ പറ്റു..”
ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ എന്റെ പോയിന്റ് ഓഫ് വ്യൂൽ പറയുകയാണെങ്കിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇറങ്ങിയ മോഹൻലാൽ സിനിമകൾ നോക്കിയാൽ വെല്ലുവിളികൾ നിറഞ്ഞ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമകൾ ഉണ്ടോ.. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇല്ല എന്നാണ്..മറ്റു കഥാപാത്രങ്ങൾക്ക് എല്ലാം തന്നെ വ്യക്തമായ ഒരു സ്പേസ് നൽകിയും അവരിൽ ഒരാളായി സിനിമയിൽ നില കൊള്ളുകയും മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്ന മമ്മൂട്ടി എന്ന നടനിലെ മാറ്റം എന്നിലെ പ്രേക്ഷകനെ വല്ലാതെ അത്ഭുതപെടുത്തുന്ന ഒന്നാണ്..
മോഹൻലാലും മമ്മൂട്ടിയും എല്ലാം ജന്മം കൊണ്ട് അത്ഭുത പ്രതിഭകൾ തന്നെയാണ്.അത് അവർ തെളിയിച്ചിട്ടുള്ളതും ആണ്…പഴയ മോഹൻലാലിനെയോ പുതിയ മോഹൻലാൽ എന്നോ ഒന്നുമില്ല.. വേണ്ടത് കാലത്തിനു അനുസരിച്ചുള്ള കഥാപാത്രങ്ങളും പരീക്ഷണങ്ങളും നട്ടെല്ല് ഉള്ള തിരകഥകളും തന്നിലെ നടനെ ചുഷണം ചെയ്യപ്പെടുന്ന കഥാപാത്രങ്ങളും ഉണ്ടായാൽ മോഹൻലാൽ എന്ന നടനിൽ നിന്ന് നല്ല സിനിമകൾ ഉണ്ടാകും.അത്തരം ഒരു സിനിമ തന്നെ ആയിരിക്കും മലകോട്ടൈ വാലിബൻ എന്നാണ് എന്റെ വിശ്വാസവും.ഒരു ആരാധകന്റെ കാത്തിരുപ്പും അതിലുപരി വലിയൊരു ആഗ്രഹവുമാണ് ബിഗ് സ്ക്രീനിലെ മോഹൻലാൽ ലിജോ ജോസ് കൂട്ടുകെട്ടിന്റെ മാജിക് കാണാൻ