കപ്പ കൃഷി ചെയുന്ന രീതിയും, കപ്പ കൃഷിയിലെ ഒരു പൊടി കൈയും

85

Lijo Joseph

കപ്പ കൃഷി ചെയുന്ന രീതിയും, കപ്പ കൃഷിയിലെ ഒരു പൊടി കൈയും. ഇപ്പോൾ കപ്പ നടാൻ പറ്റിയ സമയം ആണ്.നമ്മുടെ നാട്ടില്‍ പണ്ടുമുതലേ കൃഷിചെയ്തിരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗമാണ് കപ്പ.
കൃഷി രീതി :

കിളച്ചോ ഉഴുതോ മണ്ണിളക്കി നിലമൊരുക്കുക. കമ്പിന്റെ ചുവടും മുകളറ്റവും 15-20 സെ.മീ. നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കിയതിനുശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണില്‍ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിര്‍ത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി അല്ലെങ്കിൽ ചാരം , ഇതൊക്കെ നിലമൊരുക്കുമ്പോള്‍ തന്നെ ചേര്‍ക്കണം. ഓരോയിനത്തിന്റെയും മൂപ്പിനനുസരിച്ച് വിളവെടുപ്പ് സമയം തീരുമാനിക്കാം.

മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകള്‍ കളയണം. അതിനുശേഷം വളം ചേര്‍ക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തില്‍ ചെറുതായി വരയണം . ഇങ്ങനെ വരയുന്നതു മണ്ണിന്റെ കുറച്ചു മുകളില്‍ ആകണം. വരഞ്ഞു കഴിഞ്ഞ കപ്പത്തണ്ടില്‍ നിന്നും പാല്‍ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേര്‍ത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോള്‍ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതില്‍ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതില്‍ നിന്നും കൂടുതല്‍ കപ്പകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല.

എന്തുകൊണ് കപ്പ സ്വയം കൃഷി ചെയ്യണം ?

മാർക്കറ്റിൽ കിട്ടുന്ന കപ്പയിൽ അമിത അളവിൽ രാസവള പ്രയോഗം നടന്നിട്ടുണ്ട് അതുകൊണ് ആ കപ്പയ്ക്ക് ഒരു രുചിയും ഇല്ല. പോഷകസമൃദ്ധവും ആരോഗ്യകരവും വിഷാംശം ഇല്ലാത്തതുമായ ഭക്ഷ്യ വസ്തുക്കള്‍ പരിസ്ഥിതിയെ സംരഷിച്ചുകൊണ്ട് ഉണ്ടാക്കുന്ന കൃഷിയാണ് ജൈവകൃഷി.കൃഷിയിടങ്ങളില്‍ തന്നെ യുള്ള വസ്തുക്കളെ ഉപയോഗപെടുത്തിയും അന്യവസ്തുക്കളെ ഒഴിവാക്കികൊണ്ടുള്ള കൃഷിരീതിയാണിത്.രാസകീടനാശിനി-രാസവളം എന്നിവ ഇതില്‍ പൂര്‍ണമായി ഒഴിവാക്കുന്നു.മണ്ണിന്‍റെ വളക്കൂറും ഘടനയും മെച്ചപ്പെടുത്താനുതകുന്ന തരത്തില്‍ വിളകളും വിള വ്യവസ്ഥകളും തിരഞ്ഞെടുത്ത് കൃഷി നടത്തുന്നു.

അനിയന്ത്രിതമായ രാസവള പ്രയോഗം നടത്തിയ കപ്പയാണു നമുക് മാർക്കറ്റിൽ നിന്നും കിട്ടുന്നത്, മാർക്കറ്റിൽ നിന്ന് നമ്മൾ ജൈവമാണെന്ന് പറഞ്ഞ് വാങ്ങുന്ന പല പച്ചക്കറി കളുടെയും അവസ്ഥ ഇതാണ് . അത് കൊണ്ട് ഇത്രയേ പറയാനുള്ളു , എല്ലാവരും അവരവരുടെ ടെറസിലോ, തൊടിയിലോ എന്തെങ്കിലും പച്ചക്കറികൾ നട്ട് പിടിപ്പിച്ച് 100 ശതമാനം ജൈവ രീതിയിൽ കൃഷി ചെയ്ത് ഭക്ഷിച്ച് സ്വന്തം ശരീരവും , കുടുംബത്തിലെ ബാക്കിയുള്ളവരുടെ ശരീരവും സംരക്ഷിക്കുക .ഇത് കണ്ടിട്ടെങ്കിലും എല്ലാവരും 10 മൂട് കപ്പ സ്വന്തം കൃഷിയിടത്തിൽ നട്ട് പിടിപ്പിക്കട്ടെ .