fbpx
Connect with us

ലില്ലി – കഥ

അത്രയും ദൂരം ഓടിയിട്ടും ജനവാസമുള്ള ഒരു സ്ഥലം കാണാന്‍ അവര്‍ ക്കായില്ലായിരുന്നു. വിജനത അവരെ ഭൂതകാലം പോലെ പിന്തുടര്‍ ന്നു.

 135 total views,  1 views today

Published

on

painting_8685അവിടെയെത്തുമ്പോള്‍ ലോകം അവസാനിക്കുകയാണെന്ന് തോന്നും . മഞ്ഞ് പുതച്ച ശിഖരങ്ങളുള്ള ഒറ്റമരങ്ങള്‍ , അത് കഴിഞ്ഞ് വിജനതയുടെ പരപ്പ്, പിന്നെ പശ്ചാത്തലമായി നിഴല്‍ പോലെ മങ്ങിയ പാറക്കുന്നുകളുടെ നിര. അതിനുമപ്പുറം സ്വര്‍ ഗ്ഗമോ നരകമോ ഉണ്ടാകാമെന്നൊരു കാല്പനിക ചിന്തയ്ക്ക് വഴിയുണ്ട്. ചുരുളഴിഞ്ഞ് നിവരുന്ന റോഡിലൂടെ അവരുടേ കാര്‍ പാഞ്ഞു. മുന്‍ സീറ്റില്‍ ഡ്രൈവറുടെയൊപ്പം ഡോ.ജയന്ത്. സര്‍ ക്കാരാശുപത്രിയിലെ ഡോക്ടറാണ്‌. കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയയാള്‍ . പിന്നില്‍ വലത് വശത്ത് ഡോ.ഋഷി. കൂട്ടത്തില്‍ പ്രായം കുറഞ്ഞ ഡോക്ടര്‍ . ഇടത് വശത്ത് സൂരജ്. കൂട്ടത്തില്‍ ഡോക്ടറല്ലാത്തയാള്‍ . സൂരജ് സോഫ്റ്റ് വേര്‍ എഞ്ചിനീയറാണ്‌. ഡ്രൈവറെ കൂട്ടത്തില്‍ പെടുത്തിയിട്ടില്ല, മെഹബൂബ് നഗര്‍ വരെ അവരെ എത്തിച്ചിട്ട് അയാള്‍ ക്ക് തിരിച്ച് പോകേണ്ടതുണ്ട്.

കാറിനുള്ളില്‍ പുഴുക്കം പെരുകുന്നുണ്ടായിരുന്നു, ഡിസം ബറിന്റെ തണുത്തുറഞ്ഞ പകലുദിക്കുമ്പോഴും . നാല്‌ മനുഷ്യരുടേ ഉച്ഛ്വാസങ്ങള്‍ നിറഞ്ഞ് വിങ്ങിപ്പൊട്ടാറായ ബലൂണ്‍ പോലെ. അതിനിടയില്‍ ഉറക്കമുണര്‍ ന്ന ഡോ.ജയന്ത് സിഗരറ്റിന്‌ തീ കൊളുത്തിയതോടെ ഹിറ്റ് ലറുടെ വാഗണ്‍ പോലെയായി ആ കറുത്ത ഫിയറ്റ് കാര്‍ .

സൂരജ് തന്റെ വശത്തെ കണ്ണാടി കുറച്ച് താഴ് ത്തി. പുറത്ത് കാത്ത് നില്‍ ക്കുകയായിരുന്ന തണുത്ത കാറ്റ് അയാളെ വേദനിപ്പിച്ച് കൊണ്ട് അകത്തേയ്ക്കിരച്ച് കയറി. എന്നിട്ടും പ്രയോജനമുണ്ടായില്ല. അകത്ത് കയരുന്ന കാറ്റിന്‌ കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. അപ്പുറത്തെ കണ്ണാടി കൂടി താഴ് ത്തിയാലേ കാറിനുള്ളില്‍ ജീവിക്കാന്‍ പറ്റുന്ന അന്തരീക്ഷമാകൂ. അയാള്‍ ചാഞ്ഞുറങ്ങുന്ന ഡോ.ഋഷിയെ ശല്യപ്പെടുത്താതെ കണ്ണാടി താഴ് ത്തി . ഇപ്പോള്‍ കാറ്റിന്‌ ഓടിക്കളിക്കാമെന്നായി. രണ്ട് വശത്ത് നിന്നും തണുത്ത പ്രഭാതകിരണങ്ങള്‍ കൈനീട്ടി.

അത്രയും ദൂരം ഓടിയിട്ടും ജനവാസമുള്ള ഒരു സ്ഥലം കാണാന്‍ അവര്‍ ക്കായില്ലായിരുന്നു. വിജനത അവരെ ഭൂതകാലം പോലെ പിന്തുടര്‍ ന്നു. ഇടയ്ക്ക് മുളക് പാടങ്ങള്‍ ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ടത് പോലെ ചെറിയ മാടപ്പുരകള്‍ കാണാമായിരുന്നു. സൂരജിന്‌ അപ്പോഴേ മടുത്ത് തുടങ്ങിയിരുന്നു. തന്റെ ഇതിന്‌ മുമ്പുള്ള അനേകായിരം മണ്ടത്തരങ്ങളിലൊന്നായി ആ യാത്രയെ അയാള്‍ കണക്കാക്കി. ഏതെങ്കിലും കുഗ്രാമത്തില്‍ നടക്കുന്ന ആരോഗ്യക്യാമ്പില്‍ എന്ത് പ്രോഗ്രാം ചെയ്യാനാണ്‌ താന്‍ പോകുന്നത്? കമ്പ്യൂട്ടര്‍ ഭാഷയുടെ ലോകത്ത് നിന്ന് ഒന്ന് മാറി നിന്നാല്‍ കൊള്ളാമെന്ന് വളരെ നാളുകളായി ആഗ്രഹിക്കുന്നതാണ്‌. അതിന്‌ വേറെയെന്തൊക്കെയോ വഴികളുണ്ടായിട്ടും രണ്ട് വൈദ്യന്മാരുടെ ക്ഷണനം സ്വീകരിച്ചതില്‍ അയാള്‍ ക്ക് കുറ്റബോധം തോന്നി.

സര്‍ ക്കാര്‍ വക മെഡിക്കല്‍ ക്യാമ്പ് എന്ന പ്രഹസനത്തിന്റെ മറവില്‍ ഒരാഴ്ച ആസ്വദിക്കുക എന്നതിനപ്പുറം കൂടെയുള്ള വൈദ്യന്മാര്‍ ക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് തോന്നുന്നില്ല. ഡോ.ജയന്തിന്റെ ബാഗിലെ മദ്യക്കുപ്പികള്‍ വേറെന്താണ്‌ വിളിച്ച് പറയുന്നത്.

Advertisement



പുറത്ത് വെളിച്ചം തെളിഞ്ഞിരുന്നു. വെയിലെന്നും പറയാനാകാത്ത ഒരുതരം ഇളം ചൂടുള്ള വെളിച്ചം . എങ്കിലും മഞ്ഞ് അസ്തമിച്ചിട്ടില്ല. മരച്ചില്ലകളെ മറച്ച് കൊണ്ട് അതപ്പോഴും അലിയാല്‍ വിസമ്മതിച്ച് നില്‍ ക്കുന്നു. ചിലതരം കാമുകിമാരെപ്പോലെ. അങ്ങനെ വളരെ നേരത്തിന്‌ ശേഷം അയാള്‍ വേറെ മനുഷ്യരെ കണ്ടു. വെള്ളം നിറച്ച് മൊന്തകളുമായി പ്രഭാതകൃത്യങ്ങള്‍ ക്കിറങ്ങിയ ഗ്രാമീണരായിരുന്നു അത്. എന്തോ മണത്ത് പിടിക്കാന്‍ ശ്രമിക്കുന്ന പട്ടികളേയും കണ്ടു. ദൂരെ കുടിലുകളും .

ജയന്ത് ( ഇനി മുതല്‍ ഡോക്ടര്‍ എന്ന് ചേര്‍ക്കുന്നില്ല) ഡ്രൈവറോട് എന്തോ സം സാരിക്കുന്നു. ഒരു മണിക്കൂര്‍ കൂടി യാത്രയുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞു. ജയന്ത് വീണ്ടും സൈഗരറ്റ് കത്തിച്ചു. ഋഷി ഉണര്‍ ന്ന് കണ്ണ്‌ തിരുമ്മി സ്ഥലകാലം ബോധം വീണ്ടെടുക്കുകയായിരുന്നു.

അയാള്‍ ഡ്രൈവറുടെ പുറത്ത് തട്ടി എന്തോ പറഞ്ഞു. കാര്‍ വേഗത കുറഞ്ഞ് ഒരോരത്ത് നിന്നു. ഡോര്‍ തുറന്ന് അത്യാവശ്യത്തില്‍ ഋഷി ഇറങ്ങിയോടി. ജയന്തും പുറത്തിറങ്ങി.

‘ സാറേ..സാറും വേണങ്കി മൂത്രമൊഴിച്ചോ’ ഡ്രൈവര്‍ പറഞ്ഞു.

Advertisement



സൂരജ് അത് കേട്ടതായി ഭാവിച്ചില്ല. ഡ്രൈവറും പുറത്തിറങ്ങിയപ്പോള്‍ കാറിനുള്ളില്‍ താനും വിജനതയും എന്ന് അയാളോര്‍ ത്തു. വിടുന്നില്ല.

അസ്ഥിരചിന്തകള്‍ ക്കിടയില്‍ എല്ലാവരും തിരിച്ച് കയറിയതും യാത്ര തുടര്‍ ന്നതും അയാളറിഞ്ഞില്ല. മയക്കം ബാധിക്കുകയായിരുന്നു കണ്ണുകളില്‍ . പിന്നിടാനുള്ള ദൂരത്തെ ക്രൂരമായി അവഗണിച്ച്, തന്നിലേയ്ക്കുണര്‍ ന്ന് വരുന്ന നാട്ടുപാതകളേയും ഗ്രാമങ്ങളേയും കണ്ടില്ലെന്ന് നടിച്ച്, യാത്രയുടെ താരാട്ടില്‍ ലയിച്ച് ലയിച്ച്….

അപ്പോള്‍ മെഹബൂബ് നഗര്‍ അവരിലേയ്ക്കടുത്ത് വരുകയായിരുന്നു. ചെറിയൊരു ടൌണ്‍ ഷിപ്പ്. ഏതാനും നിമിഷങ്ങളേ വേണ്ടി വന്നുള്ളു അത് താണ്ടി മെഡിക്കല്‍ ക്യാമ്പ് നടക്കുന്ന ഗ്രാമത്തിലേയ്ക്ക് കുതിക്കാന്‍ .

2

Advertisement



പഴയ മട്ടിലുള്ള ഒരു കെട്ടിടത്തിന്റെ മുന്നില്‍ അവരെത്തി. ആ ഗ്രാമത്തിലെ ആശുപത്രിയായിരുന്നു അത്. ചുണ്ണാമ്പ് തേച്ച ചുവരുകളില്‍ കാലമേല്‍ പ്പിച്ച പൊള്ളലുകളുണ്ടായിരുന്നു. മരിച്ച് പോയ ഏതോ നേതാവിന്റെ സ്മാരകം കൂടിയാണ്‌ ആശുപത്രി. അവര്‍ ബാഗുകള്‍ പുറത്തിറക്കി കാര്‍ തിരിച്ചയച്ചു.

മുറ്റത്ത് ഒരു പുളിമരമുണ്ടായിരുന്നു. മേയാനിറങ്ങിയ കുറേ എരുമകള്‍ എങ്ങോട്ട് പോകണമെന്നറിയാത്ത പോലെ അവിടങ്ങളില്‍ ചുറ്റിപ്പറ്റി നിന്നു. കൃഷിക്കാരായ ഗ്രാമീണര്‍ പണിയിടങ്ങളിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കുറച്ചകലെ ഒരു പള്ളിയുടെ മുകളിലെ കുരിശുരൂപം മരങ്ങള്‍ ക്കിടയിലൂടെ എത്തി നോക്കി.

മെഡിക്കല്‍ ക്യാമ്പിന്റേതായ ഒരുക്കങ്ങളൊന്നും അവിടെ കണ്ടിരുന്നില്ല. സൂരജ് സം ശയത്തോടെ നോക്കി. അത് മനസ്സിലാക്കിയിട്ടാകണം ജയന്ത് ചിരിച്ചു.

‘ ക്യാമ്പ് രണ്ട് ദിവസം കഴിഞ്ഞാണ്‌. അത് വരെ നമുക്ക് ഈ ഗ്രാമം ആസ്വദിക്കാം ‘

Advertisement



ജയന്തിന്റെ സുഹൃത്തായ പീറ്റര്‍ എന്നൊരാളുടെ വീട്ടിലായിരുന്നു അവരുടെ താമസം ഏര്‍ പ്പാടാക്കിയിരിക്കുന്നത്. ബാഗുകളെടുത്ത് അവര്‍ പീറ്ററിനെ ലക്ഷ്യമാക്കി നടന്നു. വേലി കിട്ടി തിരിക്കാത്ത പറമ്പുകളായിരുന്നു ചുറ്റും . ഇടയ്ക്ക് ഓടിട്ടതും വൈക്കോല്‍ മേഞ്ഞതുമൊക്കെയായ വീടുകള്‍ കാണാം . വെള്ളം പിടിക്കാന്‍ കുടങ്ങളുമായി പോകുന്ന തെലുങ്കത്തികള്‍ ചേല താറ്‌ പാച്ചിയുടുത്തിരുന്നു. ഋഷി അവരെ സൂക്ഷിച്ച് നോക്കുന്നത് കണ്ടപ്പോള്‍ ജയന്ത് മുന്നറിയിപ്പ് കൊടുത്തു.

എല്ലാ ഗ്രാമങ്ങള്‍ ക്കും ഒരേ മുഖച്ഛായയാണ്‌. സൂരജ് ഓര്‍ ക്കുകയായിരുന്നു. തന്റെ പാലക്കാടന്‍ ഗ്രാമങ്ങളും ഇതുമായി പറയത്തക്ക വിത്യാസങ്ങളൊന്നുമില്ല. മനുഷ്യര്‍ മാത്രം മാറുന്നു. ആചാരങ്ങളും രീതികളും മാറുന്നു. മരങ്ങളും പശുക്കളും പക്ഷികളുമെല്ലാം ഒരേപോലെ തന്നെ. അവരുടെ ഭാഷയും ഒന്നായിരിക്കണം .

വഴിനീളെ ചാണകം വീണ്‌ കിടന്നിരുന്നു. ഏതോ ചാണക ഫാക്ടറിയിലേയ്ക്കാണ്‌ തങ്ങള്‍ പോകുന്നതെന്ന് അയാള്‍ ക്ക് തോന്നി. നീണ്ട യാത്ര സമ്മാനിക്കുന്ന മടുപ്പും വിരസതയും അയാളെ അവശനാക്കിയിരുന്നു. ജയന്തും ഋഷിയും എന്തോ കാര്യമായി സം സാരിച്ച് കൊണ്ട് വളരേ മുന്നിലെത്തിയിരിക്കുന്നു. സൂരജിനെ പാടെ മറന്നപോലെ.

കുറേ ദൂരം പിന്നിട്ടപ്പോള്‍ പുഴ കാണാറായി. നിശ്ചലമെന്ന് തോന്നും . അല്ലെങ്കില്‍ ഒഴുകി മടുത്ത പോലെ. ഒരവസരം കിട്ടിയാല്‍ കരയിലേയ്ക്ക് കയറി നഗരത്തിലെ ഏതെങ്കിലും കോണില്‍ താമസമാക്കുമായിരിക്കും . അപ്പോള്‍ പുഴയിരുന്നിടത്ത് നനഞ്ഞ ഒരു പാട് മാത്രം അവശേഷിക്കും . കുടങ്ങളുമായി തെലുങ്കത്തികള്‍ നഗരത്തിലേയ്ക്ക് നടക്കും .

Advertisement



പുഴയുടെ ഫ്ലാറ്റിന്‌ മുന്നില്‍ വലിയ നിതം ബങ്ങളുമായി അവര്‍ ക്യൂ നില്‍ ക്കും . നഗരവാസികള്‍ ക്ക് ഉല്‍ സവമായിരിക്കും അത്.

തന്റെ കാട് കയറിയ ചിന്തകളില്‍ സ്വപ്നാടകനെപ്പോലെ നടക്കുകയായിരുന്നു സൂരജ്. അപരിചിതമായ ഇടമാണെങ്കിലും ഓരോ വഴിയും സൂക്ഷമമായി അറിയാവുന്ന പോലെ കാലുകളെ അതിന്റെ പണി ചെയ്യാന്‍ വിട്ട് അലസമായി ഓരോന്നാലോചിക്കുമ്പോള്‍ പീറ്ററിന്റെ വീടിന്‌ മുന്നിലെത്തിയതോര്‍ ത്തില്ല. ജയന്തും ഋഷിയും വരാന്തയില്‍ ഇരിക്കുകയായിരുന്നു.

‘ ഹലോ മിസ്റ്റര്‍ .. നേരം വെളുത്തു എണീക്ക്..’ അവര്‍ കളിയാക്കി.

പീറ്ററിന്റെ വീട് സാമാന്യം വലുതാണ്‌. ആദ്യം കണ്ട കുരിശുരൂപം ചൂടിയ പള്ളിയും അടുത്ത് തന്നെ. കൂടെ ഒരു പ്രൈമറി സ്കൂളുമുണ്ട്. പീറ്റര്‍ അവരെ ആവേശത്തോടെ വരവേറ്റു. വര്‍ ഷങ്ങളായി ആന്ധ്രയില്‍ സ്ഥിരതാമസമാക്കിയവരാണ്‌ പീറ്ററും ഭാര്യ മേരിയും . അദ്ധ്യാപനത്തോടൊപ്പം പള്ളിയുമായി ചേര്‍ ന്ന് ജീവകാരുണ്യപ്രവര്‍ ത്തനവും ധ്യാനകേന്ദ്രത്തിന്റെ പ്രചാരകരുമൊക്കെയായി അവര്‍ അവിടെ വസിക്കുന്നു. ജയന്ത് സൂരജിനെ പരിചയപ്പെടുത്തി.

Advertisement



‘ കുറേ യാത്ര ചെയ്തതല്ലേ..കാപ്പി കുടിച്ച് വിശ്രമിക്കൂ’ പീറ്റര്‍ പറഞ്ഞു. അയാളുടെ ബൈബിള്‍ പ്രഭാഷണം പോലെത്തന്നെയായിരുന്നു സാധാരന സം സാരവു ം .

തങ്ങള്‍ ക്കായി ഒരുക്കിയിരിക്കുന്ന മുറിയിലേയ്ക്ക് അവര്‍ ചെന്നു.

(തുടരും…)

 136 total views,  2 views today

Advertisement



Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment7 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema9 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge10 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science11 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment12 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment17 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement