Linton Thomas
മുസ്ലിംങ്ങൾ ഭൂരിപക്ഷമായപ്പോൾ ഗാബിയ എന്ന ആഫ്രിക്കൻ രാജ്യം ഇസ്ലാമിക റിപ്പബ്ളിക്കായി യെന്നുള്ള കള്ള പ്രചരണം പൗരത്വ ബില്ലുമായി ബന്ധപെട്ട്‌ സംഘപരിവാർ നടത്തുന്നുണ്ട്. എന്താണ് വാസ്തവം ?
ലോകത്തെമ്പാടും ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു എന്ന സത്യം സംഘപരിവാർ പറഞ്ഞിട്ട് നമ്മൾ മനസിലാക്കുന്ന വസ്തുതയല്ല.
എന്നാൽ മുസ്ലീം ഭൂരിപക്ഷമുള്ള ഗാമ്പിയ എന്ന കൊച്ച് ആഫ്രിക്കൻ രാജ്യം ഇസ്ലാമിക റിപ്പബികക്കായി എന്ന് കള്ള പ്രചരണം നടത്തുന്ന സംഘപരിവാർ പറയാതെ പോകുന്നത് മതത്തിന്റെ പേര് പറഞ്ഞ് ഒരു സേച്ഛാധിപധി ഒരു നാടിനെ മത ഭീകരതക്ക് അടിമപ്പെടുത്തിയതിനെതിരെ വൈകിയാണെങ്കിലും സത്യം മനസിലാക്കി ആ നാട്ടിലെ സാധാരണ പൗരർ ജനാധിപത്യ രീതിയിൽ നടത്തിയ ചെറുത്തു നിൽപ്പിന്റെ ചരിത്രമാണ്.
രാജ്യത്തെ ജനസംഖ്യയിൽ 90 ശതമാനത്തിലധികം മുസ്ലിംകൾ ഉള്ള രാജ്യമാണ് ഗാംബിയ. ബാക്കിയുള്ളവരിൽ 9 ശതമാനം ക്രിസ്ത്യാനികളാണ്.1962 ഗാംബിയ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ മുതൽ ഏതാണ്ട് ഇന്ത്യയെ പോലെ തന്നെ എന്നെ ഒറ്റ കക്ഷി ഭരണത്തിൽ (ആകെ വിത്യാസം മിക്കവാറും കാലം ഒരേ ഒരു ഭരണാധികാരിയുടെ കീഴിലായിരുന്നു എന്ന് മാത്രം ) ഇരുന്ന രാജ്യത്ത് , ആ ഭരണത്തെ മാറ്റി 1996 ൽ അധികാരത്തിലെത്തിയ രാഷ്ട്രീയക്കാരനാണ് ആണ് യാഹിയ ജാമിയ (Yaha Jammeh)
ജനാധിപത്യ ഇലക്ഷനിലൂടെ അധികാരിത്തിലെത്തിയ ജാമിയ നമുക്ക് പരിചയമുള്ള മറ്റൊരു നേതാവിനെ പോലെ തന്നെ തുടക്കത്തിൽ എല്ലാ വിധ തീവ്ര മത ചിഹ്നങ്ങളെയും തള്ളി പറഞ്ഞിരുന്നു. എന്റെ ആരാധന സ്ഥലം കക്കൂസുകളാണ് മോസ്ക്കുകളല്ല പോലത്തെ തള്ളുകളും നടത്തിയിരുന്നു.
എന്നാൽ അധികാരത്തിലെത്തി ചുരുങ്ങിയ കാലം കൊണ്ട് കടുത്ത ഇസ്ലാമിക് തീവ്രവാദ നിലപാടുകളിലേക്ക് നീങ്ങിയ ജാമിയ, രാജ്യത്തിന്റെ ഭരണ ഘടനയിൽ നിന്നും സെകുലർ – മതേതരത്വം എന്ന പദം എടുത്ത് മാറ്റി. കോടതി കളുടെ അധികാരങ്ങൾ വെട്ടിക്കുറച്ചു. മാധ്യമങ്ങൾക്ക് കടുത്ത സെൻഷർഷിപ്പ് ഏർപ്പെടുത്തി. എതിർത്ത് പ്രക്ഷോഭങ്ങൾ നടത്തിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ അടിച്ചമർത്തി ദേശ ദ്രോഹികൾ എന്ന് ചാപ്പ കുത്തി (സാമ്യങ്ങൾ തോന്നുവെങ്കിൽ യാഥർശ്ചികമല്ല എന്ന് പറയാൻ പറഞ്ഞു )
ഇത്തരത്തിലുള്ള മത പ്രീണന നിലപാടുകളിലൂടെയും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയും തുടർച്ചയായി മൂന്ന് പ്രാവശ്യം അധികാരത്തിൽ വന്ന ജാമിയ 2016 ലെ ഇലക്ഷന് മുമ്പ് പ്രധാന പ്രതിപകഷ കക്ഷികളുടെ നേതാക്കളെ ജയിലാക്കി. ഇലക്ഷന് മുമ്പ് രാജ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും, നമ്മുടെ നാട്ടിൽ നിന്ന് സക്കീർഹുസൈനെ വിളിച്ചു വരുത്തി രാജ്യത്തെ പരമോന്നത അവാർഡ് അവാർഡ് കൊടുക്കുകയുമാണ് ചെയ്തു.
രാജ്യത്തെ ഇസ്ലാമിക രാഷ്ട്രം ആക്കുന്നതിന് ജാമമിയ പറഞ്ഞ കാരണമാണ് ഇതിൽ ഏറ്റവും വിചിത്രം. 9% ഉള്ള ക്രിസ്ത്യൻ കോളനിവൽക്കരണത്തിൽ രാജ്യത്തെ രക്ഷിച്ച് ഒരു പുതിയ ഗാബിയ കെട്ടിപ്പെടുക്കാൻ ആണ് ഇസ്ലീളാമിക രാഷ്ട്രം എന്ന് ജാമിയ അവകാശപെട്ടത്.
എങ്കിലും ജനാധിപത്യത്തിന്റെ വിജയമെന്നോണം 2016 ഇലക്ഷനിൽ ജനങ്ങൾ അപ്രതീക്ഷിതമായി ജാമിയെ പരാജയപ്പെടുത്തുകയും ആദം ബാരൊ (Adama Barrow)യുടെ നേതൃത്വത്തി ഒരു കൂട്ടുകക്ഷി ഗവർണ് മെൻറ് അധീകരത്തിൽ വരികയും ചെയ്തു.
തുടക്കത്തിൽ ജാമിയ ഈ പുതിയ ഗവൺമെൻറ് അംഗീകരിച്ചെങ്കിലും ഉടനെതന്നെ അതിനെ തള്ളിപ്പറയുകയും സ്വയം ഏകാധിപതിയായി ഭരണം തിരിച്ചു പിടിച്ചു.
ഏതായാലും ജനങ്ങളുടെ തുടർച്ചയായ സമരങ്ങളും പ്രക്ഷോഭങ്ങളും അന്താരാഷ്ട്ര സമ്മർദ്ധത്തിലും ജാമിയ ക്ക് അധികാലം തുടരാനായില്ല.
2017 ൽ ജാമിയായെ പുറത്താക്കിയ ആദം ബാരോ ഭരണം തിരികെ പിടിക്കുകയും രാജ്യത്തെ ജനാധിപത്യത്തിലേക്ക് തിരികെ കൊണ്ടുവന്നു.
2017 ൽ രാജ്യം തിരിച്ച് ജനാധിപത്യ റിപ്പബളിക്ക് ആയെങ്കിലും ഭരണഘടനയിൽ നിന്നും എടുത്ത് മാറ്റിയ സെക്കുലറിസം – മതേതരത്വം എന്ന പദം ഇതു വരെ തിരിച്ചു കയറ്റിയിട്ടിയില്ല . ഇന്ത്യയുടെ ഭരണഘടനയിൽ നിന്ന് മതേതരത്വം ഇല്ലാതാകുന്നതിൽ എന്തിന് വേവലാതി പെടണം എന്നതിന് ഉത്തരം കൂടിയാണിത്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.