✍️ബിപിൻ ഏലിയാസ് തമ്പി

Lion (English 2016, Biographical Drama)

സരൂ ഉറക്കം ഉണരുമ്പോൾ ആ ട്രെയിൻ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കെ ആയിരുന്നു, പുറത്തിറങ്ങാൻ ആയി അതിൽ കിടന്ന് അവൻ അലറി വിളിച്ച് കരഞ്ഞു കൊണ്ടേ ഇരുന്നു പക്ഷെ അവിടെ ആ അഞ്ചു വയസുകാരന്റെ നിലവിളി കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. വയറു വിശന്നപ്പോൾ ആരോ ഉപേക്ഷിച്ച ഒരിറ്റ് ആഹാരം കൊണ്ടവൻ വിശപ്പകറ്റാൻ ശ്രമിച്ച് വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു. ഉണരുമ്പോൾ എല്ലാം അവൻ പുറത്തേക്ക് നോക്കി രക്ഷിക്കൂ എന്ന് അലറി വിളിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ കാടും മലയും, ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട് രണ്ട് ദിവസങ്ങൾക്കു ശേഷം 1600കിലോമീറ്ററുകൾ താണ്ടി ആ തീവണ്ടി സരുവിനെയും കൊണ്ട് കൾക്കട്ടയിലെ ഒരു റയിൽവേ സ്റ്റേഷന്റെ പ്ലെറ്റുഫോമുകളിൽ ഒന്നിൽ നിന്നു, ആരോ തുറന്ന വാതിലിലൂടെ ആളുകൾ അകത്തേക്ക് തള്ളി കയറുമ്പോൾ ആ അഞ്ചു വയസുകാരൻ അവരെ തള്ളിയകറ്റി പുറത്തേക്ക് ഓടിയിറങ്ങി, അവിടെ അവന്റെ മൂത്ത സഹോദരൻ ഗുഡ്ഡുവിനെയും അമ്മയെയും തിരഞ്ഞു നടന്നു തുടങ്ങി അവൻ അറിയുന്നില്ലല്ലോ രണ്ട് ദിവസം മുന്നേ അവന്റെ ജ്യേഷ്ടൻ അവനെ ഇരുത്തിയ ഖണ്ഡ്വായിലെ സ്റ്റേഷനിൽ നിന്നും കാതങ്ങൾ അകലെ ആണ് അവനെന്ന്……

സ്റ്റേഷനിൽ നിന്ന് ഇറങ്ങി നടന്ന സരൂ അന്നു രാത്രി ഒരു ഭൂഗർഭ നടപ്പാതയിൽ തെരുവ് കുട്ടികൾക്കൊപ്പം ഉറങ്ങി. രാത്രിയിലെ ഏതോ യാമത്തിൽ അവൻ ഉറക്കം ഉണരുമ്പോൾ കാണുന്നത് കുട്ടികളെ തട്ടി കൊണ്ട് പോകാൻ എത്തിയ ഒരു സംഘം ആളുകളെ ആണ്, അവിടെ നിന്നും അവരിൽ നിന്ന് അവൻ രക്ഷപെട്ട് ഓടുകയാണ്………..

ഒരു കഥ പോലെ അല്ലെങ്കിൽ സിനിമാ കഥ പോലെ ആണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് തോന്നിയത് എങ്കിൽ തെറ്റി.1986ൽ മധ്യ പ്രദേശിലെ ഖണ്ഡ്വാ എന്ന സ്ഥലത്ത് നിന്നും ഉറ്റവരെ വേർപെട്ട് കൽക്കട്ടയിൽ എത്തിപ്പെടുകയും, അവിടെ വച്ച് ഒരു അനാഥലയത്തിൽ നിന്ന് ഓസ്‌ട്രേലിയൻ ദമ്പതികളാൽ ദത്ത് എടുക്കപ്പെട്ട്, മറ്റൊരു ഭൂഖണ്ഡത്തിലേക്കു തന്നെ പറിച്ചെറിയപ്പെട്ട് പിന്നീട് 25 വർഷങ്ങൾക്ക് ശേഷം ഗൂഗിൾ എർത്തിന്റെ സഹായത്തോടെ തന്റെ ജന്മദേശം കണ്ടെത്തി, തന്റെ അമ്മയേയും സഹോദരങ്ങളെയും കാണാൻ എത്തിയ സരൂ ബ്രിയർലി എന്ന ഇന്ത്യൻ വംശജൻ ആയ ഓസ്‌ട്രേലിയൻ ബിസ്സിനസ് മാൻ എഴുതിയ A long way home എന്ന ആത്മകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ഓസ്‌ട്രേലിയൻ സംവിധായകൻ ആയ ഗർത് ഡേവിസ് സംവിധാനം ചെയ്ത LION എന്ന സിനിമയിലെ ഒരു രംഗം ആണ് മുകളിൽ പറഞ്ഞത്.

കണ്ടു തുടങ്ങിയ ശേഷം പിടിച്ചിരുത്തി നമ്മെ കാണിക്കുന്ന എന്തോ ഒന്ന് ഉണ്ട് ഈ സിനിമയിലും സരൂവിന്റെ കഥയിലും. സിനിമാ മുന്നോട്ട് നീങ്ങും തോറും വലിയൊരു ഭാരം നെഞ്ചിലേക്ക് കയറ്റി വച്ച പോലെയും കാണുന്ന പ്രേക്ഷകന് അനുഭവപ്പെടുന്ന പ്രതീതി, ഉള്ളുലക്കുന്ന ഒരു നീറ്റൽ, ഒരു പിടച്ചിൽ ഇതിനെല്ലാം അപ്പുറം ഒരു ആശ്വാസത്തിന്റെ സന്തോഷ കണ്ണീർ കൂടി പ്രേക്ഷകനിൽ നിന്ന് വീഴ്ത്തി അവസാനിക്കുകയും ചെയ്യുന്നു സിനിമാ.

ഇംഗ്ലീഷ്കാരൻ ഇന്ത്യയെ പറ്റി സിനിമാ പിടിക്കുമ്പോൾ കാണിക്കുന്ന എല്ലാ ദാരിദ്ര കാഴ്ചകളും ലയൺ എന്ന സിനിമയിലും നിറയുന്നുണ്ട്, രണ്ടര പതിറ്റാണ്ടിനു മുൻപുള്ള ഇന്ത്യ അങ്ങനെ ആണ് എന്നോ, അല്ലെങ്കിൽ സരൂ കടന്നു പോയ വഴികളിലെ കാഴ്ചകൾ അങ്ങനെ എന്നോ ഒക്കെ പറഞ്ഞ് ബോധപൂർവം മറന്നു അതിനെയൊക്കെ സിനിമയിൽ ലയിച്ച ഞാൻ, അല്ലെങ്കിൽ സരൂ ആയി വന്ന ആ കൊച്ചു പയ്യൻ മറ്റൊന്നും ചിന്തിക്കാൻ എനിക്ക് അവസരം തന്നില്ല എന്ന് പറയാം.

യഥാർത്ഥ കഥയെങ്കിലും അതിനെ അത്രക്കും സിനിമയിൽ പ്രതിഫലിപ്പിക്കാനും അതിലൂടെ പ്രേക്ഷകന്റെ മനസ്സിൽ കയറി കൂടുകയും ചെയ്ത സണ്ണി പവാർ എന്ന കൊച്ചു മിടുക്കന്റെ സരൂ ആയിട്ടുള്ള പ്രകടനം ഒന്ന് മാത്രം മതി ഏതൊരു സിനിമാ പ്രേമിക്കും ഈ സിനിമയെ നെഞ്ചിലേറ്റാൻ. ദേവ് പട്ടേൽ, അഭിഷേക് ഭരാടെ, ദീപ്തി നവൽ, നവാസുദ്ധീൻ സിദ്ദിഖി, പ്രിയങ്ക ബോസ് തുടങ്ങി മികച്ച ഒരുപിടി അഭിനേതാക്കളും നിറയുന്നുണ്ട് സിനിമയിൽ, എങ്കിലും സിനിമ കണ്ടവസാനിപ്പിക്കുമ്പോൾ പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് സരൂവും അവന്റെ മൂത്ത സഹോദരൻ ഗുഡ്ഡുവും ആണ്.

സിനിമയുടെ ഏകദേശം ആദ്യ പകുതി ഹിന്ദിയിലും രണ്ടാം പകുതി ഇംഗ്ലീഷും ആണ് പക്ഷെ ഒരു സിനിമാ പ്രേമിയുടെ കാഴ്ചകൾക്ക് ഭാഷ ഒരു വിലങ്ങു തടി ആകില്ലല്ലോ, സിനിമക്ക് എന്ത് കൊണ്ട് LION എന്ന പേര് വന്നു എന്ന് അവസാനം വരെയും മനസ്സിലാകാത്ത ഒന്നായിരുന്നു, പക്ഷെ ഏൻഡ് ടൈറ്റിലിൽ അതിനും ഉത്തരം ലഭിക്കുമ്പോൾ പ്രേക്ഷകനിൽ നിറയുന്നത് സിനിമ പറഞ്ഞ കഥയെക്കാൾ ഒരു കാൽ നൂറ്റാണ്ടിനപ്പുറം സ്വന്തം വേര് തേടി ഭൂഖണ്ഡങ്ങൾ താണ്ടി വന്ന യഥാർത്ഥ കഥയിലെ സരൂ ബ്രിയർലി എന്ന സരൂ മുൻഷി ഖാൻ എന്ന മനുഷ്യനോടുള്ള ആദരവ് കൂടി ആണ്. കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നായി ഇതും.

Leave a Reply
You May Also Like

സ്റ്റൈലിഷ് ലുക്കിൽ റാമിന്റെ സീത

‘സീതാരാമ’ത്തിലെ ഏറ്റവും ആകർഷകമായ ഒരു ഘടകം ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച മൃണാൾ താക്കൂർ എന്ന നടിയായിരുന്നു.…

സൂപ്പര്‍ഹിറ്റ് കവര്‍ സോങ്ങുകള്‍ ഒരുക്കി ശ്രദ്ധേയനായ യുവസംവിധായകന്‍ അക്ഷയ് അജിത്തിന്‍റെ പുതിയ ഗാനം

സൂപ്പര്‍ഹിറ്റ് കവര്‍ സോങ്ങുകള്‍ ഒരുക്കി ശ്രദ്ധേയനായ യുവസംവിധായകന്‍ അക്ഷയ് അജിത്തിന്‍റെ പുതിയ ഗാനം റിലീസായി. ഹൃദയഹാരിയായ…

മോൺസ്റ്റർ സോംബി മൂവിയോ ?

വൈശാഖ് മോഹൻലാലിനെ നായകനാക്കി ചെയുന്ന സിനിമയാണ് മോൺസ്റ്റർ. പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന സിനിമ…

ക്രിസ്റ്റഫർ നോളൻ എന്ന വിഖ്യാത ചലച്ചിത്രകാരന് ജന്മദിനാശംസകൾ

ക്രിസ്റ്റഫർ നോളൻ – ജന്മദിനം കടപ്പാട് Arun Menon വിഖ്യാതനായ ചലച്ചിത്ര സം‌വിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമാണ്…