അറിവ് തേടുന്ന പാവം പ്രവാസി

മനുഷ്യർക്ക് നേതാവിനെയും, രാജാവിനെയും മന്ത്രിയെയും ഒക്കെ തിരഞ്ഞെടുക്കാൻ പല വഴികളുണ്ട്. എന്നാൽ മറ്റു ജീവികളുടെ കാര്യം എങ്ങനെയാണ്..? കാട്ടിലെ രാജാവ് സിംഹമാണ് എന്ന് നമ്മൾ പറയുന്നുണ്ടെങ്കിലും ശരിക്കും അങ്ങനെ ഇല്ല. യഥാർത്ഥത്തിൽ കാട്ടിലെ രാജാവ് ആരാണ് എന്ന് പറയാൻ പ്രയാസമാണ്. കാട്ടിലെ രാജാവ് എന്നത് വ്യക്തമായ നിർവചനമോ , നിബന്ധനകളോ ഇല്ലാത്ത ഒരു സംജ്ഞയാണ് അതിനാൽ വിവിധ മൃഗങ്ങളെ കാട്ടിലെ രാജാവായി കണക്കാക്കാം.
കുറേ സിംഹങ്ങൾ കൂടി ഒരു കൂട്ടമായാണ് (pride) ജീവിക്കുന്നത്.

കൂട്ടമായിട്ടാണ് അവർ ഇര തേടുക. പെൺസിംഹം ആണ് കൂട്ടത്തെ നയിക്കുന്നത്. സിംഹം ഉള്ള കാട്ടിൽ സിംഹമാവും ഏറ്റവും വലിയ ഇരപിടിയൻ (top predator). അതുകൊണ്ട് രാജാവ് എന്നൊക്കെ ആലങ്കാരികമായി വിളിക്കുകയാണ്. ശക്തികൊണ്ട് കടുവ സിംഹത്തിനും മുകളിൽ ആണ് പലപ്പോഴും, ഒറ്റക്ക് വേട്ടയാടി ഇരപിടിക്കും. സിംഹവും ,കടുവയും പൊതുവെ ഒരു കാട്ടിൽ ഒരുമിച്ച് കാണാറില്ല.

സിംഹങ്ങളെ പലപ്പോഴും കാട്ടിലെ രാജാവായി കണക്കാക്കുന്നത് അവയുടെ വലിപ്പവും ശക്തിയും കാരണമാണ്. സിംഹങ്ങളുടെ ആക്രമണാത്മകതയും ശക്തിയും മറ്റ് മൃഗങ്ങളെ ഭയപ്പെടുത്താൻ കഴിയും. എന്നിരുന്നാലും സിംഹങ്ങളേക്കാൾ വലുതും ശക്തവുമായ മറ്റ് മൃഗങ്ങളും കാട്ടിലുണ്ട്. ഉദാഹരണത്തിന് ആനകളും ഹിപ്പോപ്പോട്ടാമസും. ഈ മൃഗങ്ങളെല്ലാം സിംഹങ്ങളെക്കാൾ കൂടുതൽ ശക്തരാണ് .എന്നാൽ അവ സിംഹങ്ങളെപ്പോലെ സാമൂഹിക ജീവികളല്ല. ഇതിനർത്ഥം അവയ്ക്ക് സിംഹങ്ങളെപ്പോലെ മറ്റ് മൃഗങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല. ഓരോ മൃഗത്തിനും അതിന്റേതായ ശക്തികളും ബലഹീനതകളും ഉണ്ട് .അതിനാൽ അവയെ സമഗ്രമായി താരതമ്യം ചെയ്യാൻ പ്രയാസമാണ്.

Leave a Reply
You May Also Like

ചൂട് കാലത്ത് വാഹനങ്ങളിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ തീ പിടിക്കുമോ ?

ചൂട് കാലത്ത് വാഹനങ്ങളിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ തീ പിടിക്കുമോ? അറിവ് തേടുന്ന പാവം…

നിങ്ങളുടെ വീട്ടിൽ എത്ര രൂപവരെ സൂക്ഷിക്കാം ?

വീടുകളില്‍ നമുക്ക് സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ടോ ? ഏതു സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍…

യൂറോപ്പിലും, അമേരിക്കയിലുമൊക്കെ സഞ്ചാരികള്‍ക്കിടയില്‍ വളരെയേറെ പ്രചാരം നേടി വരുന്ന വിനോദമായ ഐസ് ഫിഷിങ് എന്താണ് ?

കടലിലോ ,കായലിലോ, കുളത്തിലോ ഒക്കെ മീന്‍ പിടിക്കുന്നതുപോലെ ഐസ് പാളികള്‍ക്കിടയില്‍ മീന്‍ പിടിക്കുന്ന രീതിയാണ് ഐസ് ഫിഷിങ്

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ 5 നേർരേഖാ റോഡുകൾ

വളവും തിരുവുകളും, കയറ്റിറക്കങ്ങളുമില്ലാതെ ദൈര്‍ഘ്യമേറിയ റോഡുകള്‍ ലോകത്ത് വളരെ കുറച്ചുമാത്രമേയുള്ളൂ. അതില്‍ അഞ്ച് റോഡുകള്‍ പ്രസിദ്ധമാണ്.