ജന്ഡറിനതീതമായ് സ്വന്തം നിലനില്പിന് വേണ്ടി അത്യാവശ്യം കള്ളങ്ങള്‍ പറയുന്നവരാണ് ഭൂരിഭാഗം പേരും
എന്റെ അഭിപ്രായത്തില്‍ നൂറ് ശതമാനം സത്യസന്ധത പുലര്ത്തുന്നവരായ് ആരും തന്നേയില്ല. ജന്ഡറിനതീതമായ് സ്വന്തം നിലനില്പിന് വേണ്ടി അത്യാവശ്യം കള്ളങ്ങള്‍ പറയുന്നവരാണ്
138 total views

Lipin Kannan
നമ്മളിലെത്ര പേര് 100 % സത്യ സന്ധത പുലര്‍ത്തുന്നവരുണ്ട് ?
നമ്മളിലെത്ര പേര്‍ക്ക് നുണ കലരാതെ സംസാരിക്കുവാന്‍ കഴിയുന്നവരുണ്ട് . ?
നമ്മളിലെത്ര പേരുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വാസയോഗ്യമായവയാണ് .?
സ്വയം ആലോചിച്ചു നോക്കുക .
എന്റെ അഭിപ്രായത്തില്‍ നൂറ് ശതമാനം സത്യസന്ധത പുലര്ത്തുന്നവരായ് ആരും തന്നേയില്ല. ജന്ഡറിനതീതമായ് സ്വന്തം നിലനില്പിന് വേണ്ടി അത്യാവശ്യം കള്ളങ്ങള്‍ പറയുന്നവരാണ് ഭൂരിഭാഗം പേരും . അതു കൊണ്ട് തന്നേയാണ് നിയമ വ്യവസ്ഥയില്‍ തെളിവ് , അന്വേഷണം , വിചാരണ തുടങ്ങിയ കുറേ സംഗതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് . ഒരു വ്യക്തിയുടെ കേവലമായ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വാസയോഗ്യമല്ലെന്ന് മാത്രമല്ല ശരിയാവണമെന്നും നിര്‍ബന്ധമില്ല. ആയതിനാല്‍ തന്നെ ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ തന്നെ അയാളെ കുറ്റക്കാരനായ് വിധിക്കുകയും കൃത്യമായ അന്വേഷണം നടത്തി തെളിയുന്നതിനു മുന്‍പേ ജയിലില്‍ അടക്കുന്നതും അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തിയാണ് . ഒരു ആരോപണം ഉണ്ടായി കഴിഞ്ഞാല്‍ കൃത്യമായ ശാസ്ത്രീയ അന്വേഷണം നടത്തി , വിചാരണ നടത്തി കുറ്റക്കാരനെന്ന് തെളിയുന്ന പക്ഷം മാത്രം ജയിലില്‍ അടയ്ക്കുന്നതാണുചിതം . അതല്ലെങ്കില്‍ നിരവധിയായ നിരപരാധികളായ മനുഷ്യരുടെ ജീവിതവും കുറേയധികം വര്‍ഷങ്ങളും ഹോമിക്കപ്പെടും . അതോടൊപ്പം വളരെ ജനുവിന് ആയ യഥാര്‍ത്ഥത്തിലുള്ള കേസുകളെ ആളുകള്‍ വിശ്വസിക്കാനോ മുഖവിലയ്ക്കെടുക്കാനോ മടിക്കുന്ന ഒരു അവസ്ഥാ വിശേഷവും ഉണ്ടായി വരും. കള്ളപീഡന പരാതികള്‍ നല്‍കുന്നവര്‍ക്ക് വളരെ കഠിനമായ ശിക്ഷ തന്നെ നല്‍കേണ്ടതാണ് . എങ്കില്‍ മാത്രമേ വളരെ പ്രധാനപ്പെട്ട ഇത്തരം നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയാനാവുകയുള്ളു .
അങ്ങനെ ദുരുപയോഗം ചെയ്യുന്നത് കൃത്യമായി തടഞ്ഞെങ്കില്‍ മാത്രമേ യഥാര്‍ത്ഥ കേസുകളില്‍ ഇരയോടൊപ്പം സമൂഹം നിലകൊള്ളുകയുള്ളൂ . ഇതൊരു അടിസ്ഥാന സത്യമാണ് . അതിനെതിരെ മുഖം തിരിച്ച് നിന്നിട്ട് കാര്യമില്ല. ആ സത്യത്തെ ചൂണ്ടി കാട്ടുന്നവരെ സ്ത്രീവിരുദ്ധരെന്നും മെയില്‍ ഷോവനിസ്റ്റെന്നും ചാപ്പ കുത്തുന്നതിലും അര്‍ത്ഥമില്ല. പണത്തിനു വേണ്ടിയും സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടിയും വൈരാഗ്യം തീര്‍ക്കുന്നതിനു വേണ്ടിയും റേപ്പ് പോലുള്ള ഗുരുതരമായ വകുപ്പുകളെ ദുരുപയോഗം ചെയ്യുന്ന നിരവധി മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ട് . ഈ ഒരു പ്രശ്നത്തിനിരയാകുന്നത് പുരുഷന്മാര് മാത്രമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി . കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു അമ്മയ്ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കള്ളപരാതി വന്നത് ഒാര്‍ക്കുന്നുണ്ടോ .ആ പരാതിയിന്മേലുള്ള അന്വേഷണത്തില്‍ ആ പരാതി കളവാണെന്നും ആ അമ്മ നിരപരാധിയാണെന്നും പിന്നീട് തെളിഞ്ഞിരുന്നു . ആ ഒരു അവസ്ഥയില്‍ അവര്‍ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ ..അതേ മാനസികാവസ്ഥയിലൂടെയാണ് ആരോപണ വിധേയരാകുന്ന പുരുഷന്മാരും കടന്നു പോകുന്നത് . ഇതിനര്‍ത്ഥം രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളും ഫെയ്ക്ക് ആണെന്നോ വെറുതെ രസത്തിന് വേണ്ടി പീഡന പരാതി നല്കുന്നു എന്നോ അല്ല. അതു പോലെ ഇത്തരം കേസ് നല്കുന്ന വ്യക്തി കടന്നു പോകേണ്ടി വരുന്ന സങ്കീര്‍ണ്ണങ്ങളായ മാനസിക അവസ്ഥകളെ വില കുറച്ച് കാണുകയുമില്ല. മറിച്ച് എല്ലാ കേസുകളിലും നിഷ്പക്ഷവും നീതിയുക്തവും യുക്തിഭദ്രവുമായ രീതിയില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാരയവരെ ജന്ഡറിനതീതമായ് ശിക്ഷിക്കണമെന്ന് മാത്രമാണ് . ആണിലും പെണ്ണിലും ട്രാന്‍സിലും ഇന്റര്സെക്സിലും നല്ലവരും കൊള്ളില്ലാത്തവരുമായ മനുഷ്യരുണ്ടെന്നാണ് . സത്യസന്ധമായ് ഇടപെടുന്നവരും കളവ് കൈമുതലാക്കിയവരും ഉണ്ടെന്നാണ് . ആയത് കൊണ്ട് ഇത്തരം കേസുകളില്‍ സോഷ്വല്‍ മീഡിയ വിചാരണയ്ക്ക് മുന്‍പ് അല്പം ഒന്ന് കാത്തിരിക്കുക. പിന്നെ പീഡനത്തിലൂടെ കടന്ന് പോയ ഒരാള്‍ക്ക് മാത്രമേ അതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന മറ്റൊരാളുടെ അവസ്ഥയെ മനസ്സിലാക്കാന്‍ കഴിയൂ എന്നത് പോലെ തന്നെയാണ് കള്ള പീഡന പരാതിയില്‍ ആരോപണ വിധേയരായവര്‍ക്ക് മാത്രമേ സമാനമായ കേസ് വരുമ്പോള്‍ അതിനെ അംഗീകരിക്കുവാനും മനസ്സിലാക്കുവാനും സാധിക്കുകയുള്ളൂ . ഞാനൊരിക്കലും പീഡനത്തിന് വിധേയനായിട്ടില്ല എന്നത് കൊണ്ട് ലോകത്തിലെങ്ങും പീഡനം നടക്കുന്നില്ല എന്ന് ചിന്തിക്കുന്നത് പോലെയാണ് ഞാന്‍ കള്ള പരാതി കൊടുത്തിട്ടില്ല എന്നുള്ളത് കൊണ്ട് ലോകത്തിലാരും കള്ളപരാതി കൊടുക്കുന്നില്ല എന്ന് ചിന്തിക്കുന്നത് . ചിന്തിച്ചു നോക്കുക ..
139 total views, 1 views today
