ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജ് – നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബർ 1 ന് തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അറിയികുന്നു. ഇക്കഴിഞ്ഞ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കുറച്ചു കൂടി ഉണ്ടെന്നായിരുന്നു അൽഫോൻസ് പുത്രൻ അറിയിച്ചിരുന്നത്.ഇപ്പോൾ രസകരമായ ഒരു കുറിപ്പിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
“സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്..ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു…ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ…റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്..Wait and see”- ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചു.