സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന ത്രില്ലർ ചിത്രം ഗരുഡൻ സൂപ്പര്ഹിറ്റായിരിക്കുകയാണ്. മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണമാണ് ചിത്രം. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സിനിമയെ ഏറ്റെടുത്തു. ചിത്രത്തിൻ്റെ ഓരോ മുഹൂർത്തങ്ങളും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിക്കുംവിധത്തിലാണ് സംവിധായകൻ അരുൺ വർമ്മ ഈ ചിത്രത്തിൻ്റെ രംഗങ്ങൾ കോർത്തിണക്കിയിരിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപിയുടെയും ബിജുമേനോന്റെയും പ്രകടനവും ചിത്രത്തിന്റെ വിജയത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. സിദിഖ് , ജഗദീഷ് , തലൈവാസൽ വിജയ് എന്നിവരും നല്ല അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഒട്ടനവധി നല്ല ചിത്രങ്ങൾ നൽകിയ മാജിക്ക് ഫ്രയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചത്. മഹാവിജയം നേടിയ അഞ്ചാം പാതിര എന്ന ഹൊറർ ക്രൈം ത്രില്ലറിനു ശേഷം മിഥുൻ മാനവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യമർഹിക്കുന്നു. നവംബർ 3 ന് ആണ് ഗരുഡൻ റിലീസായത്.

ചിത്രത്തിന്റെ വൻ വിജയത്തിന്റെ ഭാഗമായി സംവിധായകൻ അരുൺ വർമ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസ് സമ്മാനമായി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആയ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമകൾ വൻ വിജയം ആകുമ്പോൾ നിർമ്മാതാക്കൾ സംവിധായകർക്കും നായകന്മാർക്കും ഇത്തരം സമ്മാനങ്ങൾ നൽകുന്നത് നമ്മൾ തമിഴ്, ഹിന്ദി പോലെയുള്ള അന്യഭാഷകളിൽ മാത്രം കണ്ട് പരിചയമുള്ള ഒന്നാണ്. ഇപ്പോൾ മലയാളത്തിലും ഈ കീഴ്വഴക്കം തുടക്കം കുറിച്ചിരിക്കുകയാണ്.

ദിലീഷ് പോത്തൻ, അഭിരാമി, അർജുൻ നന്ദകുമാർ, സന്തോഷ് കിഴാറ്റൂർ, ബാലാജി ശർമ്മ, മേജർ രവി, ദിനേശ് പണിക്കർ ,ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൽ, മാളവിക, ചൈതന്യ പ്രകാശ്, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു’.ജനഗണമന ,കടുവ എന്നീ ചിത്രങ്ങൾക്കു ശേഷം ജെയ്ക്ക് ബിജോയ്സ് മാജിക്ക് ഫ്രയിംസിൻ്റെ പുതിയ ചിത്രത്തിനും സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം.അജയ് ഡേവിഡ് കാച്ചപ്പിള്ളി . എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ് . കലാസംവിധാനം – സുനിൽ കെ.ജോർജ് , കോസ്റ്റ്യം -ഡിസൈൻ – സ്റ്റെഫി സേവ്യർ. മേക്കപ്പ് – റോണക്സ് സേവ്യർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -നവീൻ.പി.തോമസ്. കോ- പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ . ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുര . പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – സതീഷ് കാവിൽ കോട്ട , പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൻപൊടുത്താസ്.

You May Also Like

വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ജീവിതത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചിത്രം പറയുന്നത്

ഉള്ളുലയ്ക്കുന്ന ‘”കാതല്‍” ‘”കാതല്‍” – A MUST WATCH MOVIE “എന്റെ ദൈവമേ..!!!” Santhosh Iriveri…

പിൽക്കാലത്ത് രാഹുലന്റെ നിഴലിലുള്ള ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് “ആസ്ഥാന ദേവദാസ് ” ആയി വേണു മാറി

Bineesh K Achuthan കുട്ടിക്കാലത്ത്, എന്റെ നായക സങ്കൽപ്പങ്ങൾക്ക് തികച്ചും വിരുദ്ധമായ വേഷങ്ങൾ അവതരിപ്പിച്ച് വെറുപ്പിച്ച…

അവളെ പറഞ്ഞു പറ്റിക്കാൻ എളുപ്പമായിരുന്നു, എന്നാൽ ഇനി അത് പറ്റില്ല. തീരുമാനമെടുക്കേണ്ട സമയമായി. തുറന്നുപറഞ്ഞ് പൃഥ്വിരാജ്.

മലയാളസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മലയാളികളുടെ പ്രിയപ്പെട്ട താരത്തിൻ്റെ പുതിയ ചിത്രമാണ് ജനഗണമന. ഡിജോ…

അക്ഷരാർത്ഥത്തിൽ ഒരു ‘കിളി പറക്കൽ’ അനുഭവമാവും നിങ്ങൾക്ക് ഈ സിനിമയിൽ നിന്നും ലഭിക്കുക

The Thirteenth Floor (1999) 1999 ൽ പുറത്തിറങ്ങിയ സിനിമയാണ്. വളരെ വിലകുറച്ചു കാണപ്പെട്ടത് കാരണം,…