രാഗീത് ആർ ബാലൻ

ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും ലിസ്റ്റിൻ സ്റ്റീഫനും മനീഷ് നാരായണനും ആയിട്ടുള്ള 3 ഭാഗങ്ങൾ ആയിട്ടുള്ള the cue ചാനലിലെ അഭിമുഖം കാണണം.24 സിനിമകൾ നിർമിക്കുകയും 15 സിനിമകൾ ഡിസ്‌ട്രിബ്യുട്ട് ചെയ്യുകയും ചെയ്ത് മലയാള സിനിമയിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സജീവമായി നിൽക്കുന്ന ഒരു പ്രൊഡക്ഷൻ കമ്പനി ആണ് മാജിക്‌ ഫ്രെയിംസും അതിന്റെ അമരക്കാരൻ ആയി ലിസ്റ്റിൻ സ്റ്റീഫനും.ട്രാഫിക് എന്ന സിനിമയിൽ തുടങ്ങി ഗരുഡൻ വരെ എത്തി നിൽക്കുന്ന മാജിക്‌ ഫ്രെയിംസിന്റെ പിന്നിട്ട വഴികളും ലിസ്റ്റിൻ എന്ന നിർമാതാവിന്റെ അനുഭവങ്ങളും ആണ് മൂന്ന് ഭാഗങ്ങളിൽ the cue ചർച്ച ചെയ്തത്.

 

ലിസ്റ്റിന്റെ ആദ്യ സിനിമ ആയ ട്രാഫിക് സംഭവിച്ചത് തന്നെ വളരെ ഏറെ അത്ഭുതപെടുത്തുന്ന ഒന്നാണ്. ട്രാഫിക് ലിസ്റ്റിൻ നിർമിക്കുന്നതിന് മുൻപ് പല ആളുകളുടെ അടുത്തും പോയതാണ് ആ പ്രൊജക്റ്റ്‌.പക്ഷെ അവർക്കാർക്കും അത് ഇഷ്ട്ടപെട്ടിട്ടിലായിരുന്നു.അങ്ങനെ ആണ് ലിസ്റ്റിൻ പ്രൊജക്റ്റ്‌ കേൾക്കുകയും അതിൽ ഒരു താല്പര്യം പ്രകടിപ്പിച്ച് രാജേഷ് പിള്ളയെ വിളിക്കുകയും ചെയ്തത്.രാജേഷ് പിള്ളക്ക് അങ്ങനെ അഡ്വാൻസ് കൊടുക്കുകയും ചെയ്തു. അതിനു ശേഷം മാത്രമാണ് എഴുത്തുകാരായ സഞ്ജയ്‌ക്കൊക്കെ അഡ്വാൻസ് നൽകിയത് .മികച്ച തിരക്കഥക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ്‌ ട്രാഫിക് കരസ്ഥമാക്കുകയും മലയാള സിനിമക്ക് പുതിയൊരു മാറ്റത്തിനു കാരണം കൂടി ആയൊരു സിനിമ തന്നെ ആയിരുന്നു ട്രാഫിക്.

അടുത്ത സിനിമ സിനിമക്ക് ‘ഫ്രം ദി പ്രൊഡ്യൂസഴ്സ് ഓഫ് ട്രാഫിക്’ എന്നാണ് ടൈറ്റിൽ വച്ചത്. തമിഴിൽ കമൽ ഹാസനുമായിട്ടായിരുന്നു ട്രാഫിക് ശെരിക്കും ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം ട്രാഫിക്കിന്റെ 100 ദിനം സെലിബ്രേഷന് കേരളത്തിൽ വരുകയും മൊമെന്റോസ് ഒക്കെ നൽകുകയും എന്നാൽ പിന്നീട് ആ പ്രൊജക്റ്റ് തമിഴിൽ ശരത്കുമാറും രാധിക ശരത്കുമാറും ആയി ചേർന്ന് ‘ചെന്നൈയിൽ ഒരു നാൾ’ എന്ന സിനിമ ആയി മാറി .പിന്നീട് ഉസ്താദ് ഹോട്ടലും, ഹൗ ഓൾഡ് ആർ യൂവും സംഭവിച്ചു .

 

ചിലപ്പോൾ ബിസിനെസ്സ് നടക്കുമല്ലോ എന്നോർത്തു ലിസ്റ്റിൻ സിനിമകൾ എടുത്തിരുന്നു.അപ്പോഴെല്ലാം ശ്രദ്ധ കുറഞ്ഞിട്ടുണ്ട് എന്നാണ് ലിസ്റ്റിൻ പറഞ്ഞത് . സേഫ് ആണല്ലോ എന്ന ചിന്ത സ്വയം തോന്നുമ്പോൾ ആണ് അങ്ങനെ സംഭവിച്ചത്. ചിലപ്പോൾ ബിസിനെസ്സ് ഒന്നും നടക്കുന്നില്ലല്ലോ എന്ന തോന്നലിൽ അങ്ങനെ ഒരു സാഹചര്യത്തിൽ പടം എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും ലിസ്റ്റിൻ ശ്രദ്ധിക്കുമായിരുന്നു. പല ചർച്ചകളും നടത്തും അങ്ങനെ ആ പ്രൊഡക്ടിന് കുറച്ച് കൂടി ക്വാളിറ്റി ഉണ്ടാകും എന്നാണ് ലിസ്റ്റിൻ വിശ്വസിക്കുന്നത് . ബിസിനെസ്സ് നടക്കുന്ന പ്രൊജക്റ്റ് ആണല്ലോ എന്നോർത്ത് പല സിനിമകൾ അദ്ദേഹം എടുത്തിട്ടുണ്ട്. പക്ഷെ ഇനിയൊരിക്കലും അങ്ങനെയൊരു റിസ്ക് എടുത്ത് പ്രൊജക്റ്റ് ചെയ്യില്ല എന്നാണ് ലിസ്റ്റിന്റെ നിലപാട്.

ചിലപ്പോൾ വലിയ പടങ്ങൾ ഉണ്ടെങ്കിലും മാജിക്‌ ഫ്രെയിംസ് എന്ന ബ്രാൻഡിനെ വിശ്വസിച്ച് തിയറ്ററുകൾ ഡേറ്റ് നൽകിയിട്ടുണ്ട് . എന്നാൽ മാജിക്‌ ഫ്രെയിംസിന്റെ ആ സിനിമ മോശമാകുമ്പോൾ തീയേറ്ററുകൾക്ക് നഷ്ടം ആകുന്നത് ഒരു ഹിറ്റായ പടത്തെയായിരിക്കും. ഒരു ബന്ധത്തിന്റെ പുറത്തായിരിക്കും പലപ്പോഴും പ്രൊഡക്ഷൻ കമ്പനികൾക്ക് തിയേറ്റർ ഉടമകൾ ഡേറ്റ് തരുന്നത്. ഇതെല്ലാം പന്ത്രണ്ടു വർഷത്തെ ലിസ്റ്റിൻ പഠിച്ച പാഠങ്ങൾ ആയിരുന്നു.

ലിസ്റ്റിൻ മോഹൻലാലിനോട് രണ്ട് കഥകൾ ചർച്ച ചെയ്തിരുന്നു എന്നാൽ രണ്ട് കഥകളും ലാലേട്ടന് വർക്ക് ആയില്ല.ഡിജോയുടെ സിനിമയായിരുന്നു ഒന്ന്. മറ്റൊന്ന് ബോബി സഞ്ജയ് എഴുതിയ കഥ ആയിരുന്നു . വലിയ സിനിമകളായിരുന്നു രണ്ടും. അത് രണ്ടും നടക്കാത്തതിനാൽ വേറെയൊരു കഥ വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എല്ലാവർക്കും വളരെ ഇഷ്ടപെട്ട കഥയായിരുന്നു അത് പക്ഷെ എന്തുകൊണ്ടോ വർക്ക് ആയില്ല. മമ്മൂക്കയുമായി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറയുക ഉണ്ടായി.

മമ്മൂക്കയുമായി സിനിമ ചെയ്യണമെന്നുണ്ട് ലിസ്റ്റിനു.പക്ഷെ ചിലപ്പോൾ അവിടം വരെ എത്തില്ല. ആനയെയും പേടിക്കണം ആന പാപ്പാനെയും പേടിക്കണം എന്ന അവസ്ഥയാണ് അതുകൊണ്ട് പലതും നടന്നിട്ടില്ല. നല്ലതാണെങ്കിലും മോശമാണെങ്കിലും ആർട്ടിസ്റ്റിന് ഇഷ്ട്ടപ്പെട്ടാൽ അല്ലെ പടം ഓൺ ആക്കാൻ പറ്റുകയുള്ളു എന്നാണ് ലിസ്റ്റിൻ പറയുന്നത്. മാജിക്‌ ഫ്രെയിംസ് എന്ന കമ്പനിയിൽ ആരെയും ഇൻവെസ്റ്റ് ചെയ്യാൻ ലിസ്റ്റിൻ അനുവദിക്കാറില്ല. പണം പലിശയ്ക്കെടുത്താണ് സിനിമകൾ നിർമ്മിക്കുന്നത് പോലും. ചില നല്ല സിനിമകൾ ഓടാതെ ഇരുന്നിട്ടുണ്ട് അത്ര വല്യ മഹത്തരമല്ലാത്ത സിനിമകൾ ഭയങ്കരമായി ഓടിയിട്ടുമുണ്ട്.

ഉയർച്ച താഴ്ചകൾ മനസിലാക്കി അതിനെ ഉൾക്കൊണ്ട്‌ തന്നെ ആണ് മാജിക്‌ ഫ്രെയിംസ് എന്ന കമ്പനി നില നിൽക്കുന്നത്.ഓരോ വെള്ളിയാഴ്ചകളിലും എത്ര എത്ര പ്രൊഡ്യൂസർമാർ ആണ് പല പേരുകളിൽ വന്നു ആരുമറിയാതെ തിരികെ മടങ്ങി പോകുന്നത്.. പന്ത്രണ്ടു വർഷക്കാലം സ്റ്റെഡി ആയി നിലനിൽക്കാൻ ഒരു പ്രൊഡ്യൂസർക്കും അയാളുടെ നിർമ്മാണ കമ്പനിക്കും കഴിയുന്നത് തന്നെ വലിയൊരു കാര്യം തന്നെ ആണ്.എന്ത് കൊണ്ടും ഒരു സ്റ്റഡി മെറ്റീരിയൽ തന്നെ ആണ് ലിസ്റ്റിന്റെ ഈ അഭിമുഖം..

You May Also Like

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 33 മത്തെ ചിത്രം ‘ദ് മാർവൽസ്’ എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ ട്രെയിലർ

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 33 മത്തെ ചിത്രം ‘ദ് മാർവൽസ് ‘ എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ…

ആ വിവാഹ ക്ഷണക്കത്ത് വായിച്ചു സാക്ഷാൽ യാഷും ഞെട്ടിപ്പോയി

റോക്കിങ് സ്റ്റാർ യാഷിന്റെ ആരാധകന്റെ വിവാഹക്ഷണക്കത്താണ് ഇപ്പോൾ ചർച്ചാവിഷയം. സാക്ഷാൽ യാഷ് പോലും ഞെട്ടിപ്പോയിരിക്കുകയാണ്. കത്തിന്റെ…

പ്രേക്ഷകരിൽ ആവേശമുണർത്തി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ അപ്‌ഡേറ്റ്

പ്രേക്ഷകരിൽ ആവേശമുണർത്തി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ അപ്‌ഡേറ്റ് പി ആർ ഓ:…

മിഥുൻ മാനുവൽ തോമസ് – ജയറാം ചിത്രമായ അബ്രഹാം ഒസ്‌ലർ ജനുവരി പതിനൊന്നിന്, ജയറാമിന്റെ തിരുച്ചുവരവാകുമോ ചിത്രം ?

മിഥുൻ മാനുവൽ തോമസ് – ജയറാം ചിത്രമായ അബ്രഹാം ഒസ്‌ലർ ജനുവരി പതിനൊന്നിന് മിഥുൻ മാനുവൽ…