കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു. സിയാദ് കോക്കർ മാറുന്ന ഒഴിവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്.എതിരില്ലാതെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ, പ്രസിഡന്റ് സ്ഥാനത്തുവരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. എവർഷൈൻ മണി സെക്രട്ടറിയായും മുരളി മൂവീസ് ഉടമ വി.പി. മാധവൻ നായർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ് അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നത്.

മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ രം​ഗത്തെത്തുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നിർമാണക്കമ്പനികളിലൊന്നായി മാറി. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകൾ ഒന്നിച്ചു നിർമിച്ചു. കൂടാതെ കെജിഎഫ് 2, മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവര്‍ ഒന്നിച്ചാണ് ഏറ്റെടുത്തത്.

Leave a Reply
You May Also Like

ആ ഡയലോഗുകൾ മാത്രം മതി ചന്ദ്രോത്സവം വീണ്ടും കാണാൻ

Lekshmi Venugopal “എന്തേന്ന് ചോദിച്ചാൽ ഒരു ആങ്‌സൈറ്റി ഉണ്ടാവില്ലേടോ…ആരെയാ കാണാൻ പോകുന്നേ…അച്ഛന്റെ കൂട്ടുകാരിയെയാ… അതൊരു മഹാഭാഗ്യല്ലേ…എത്ര…

ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞു പിറന്നു

ബോളിവുഡിന് സന്തോഷം നൽകുന്നൊരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ബോളിവുഡ് താര ദമ്പതികൾ ആയ ആലിയ ഭട്ടിനും രൺബീർ…

തകഴി സിനിമയ്ക്ക് വേണ്ടിമാത്രമായെഴുതിയ ഏക കഥ, തിലകൻ, ഭരതൻ എന്നീ പ്രതിഭകളുടെ അരങ്ങേറ്റം

Sunil Kumar തകഴി സിനിമയ്ക്ക് വേണ്ടിമാത്രമായെഴുതിയ ഏക കഥ. തിലകൻ, ഭരതൻ എന്നീ പ്രതിഭകളുടെ അരങ്ങേറ്റം,…

രതിമൂർച്ഛ അതിന്റെ ശബ്ദത്തിനൊപ്പം അഭിനയിച്ചുകാണിക്കുക, മാറിടത്തിന്റെ അളവെടുക്കുക, ബോളിവുഡിൽ ഒരു കാസ്റ്റിങ് കൗച് മാഫിയ ഉണ്ടെന്നു റായി ലക്ഷ്മി

ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു റായി ലക്ഷ്മി. . സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്,…