‘ലിറ്റിൽ ഹാർട്സ്’ വീഡിയോ സോംഗ് എത്തി

എന്നാടീ ശോശേ നിനക്കെപ്പഴാ എന്നോട്ഇഷ്ടം തോന്നിത്തുടങ്ങിയത്? സിബിയുടെ ഈ ചോദ്യത്തിനുത്തരം പോലെയാണ് ഈ ഗാനം കടന്നു വരുന്നത്.ഏറെ കൗതുകകരമായ വിഷ്യലും, ഇമ്പമാർന്ന ഗാനവും ഈ ഗാനരംഗത്തെ ഏറെ മനോഹരമാക്കും ഏദൻ പൂവേ …. മനം തന്ന പെണ്ണേ… എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ തുടക്കമാണ് മേൽപ്പറഞ്ഞ വാക്കുകൾ.മഹിമാ നമ്പ്യാരാണ് ഷെയ്ൻ നിഗത്തോടൊപ്പമുള്ള പെണ്ണ്. ഇരുവരും ഇപ്പോൾ സിബിയും ശോശയുമാണ്.ശോശ എന്ന നായികാ കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിക്കുന്നത്.
വൻ വിജയം നേടിയ ആർ.ഡി.എക്സിൻ്റെ വിജയത്തിനു ശേഷം ഷെയ്ൻനി ഗവും മഹിമ നമ്പ്യാരും വീണ്ടും പ്രണയ ജോഡികളാകുന്ന ചിത്രം കൂടിയാണിത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സും ,വിൽസൺ തോമസ്സും നിർമ്മിച്ച് ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നതാണ് ഈ ചിത്രം.

മലയോര മേഖലയുടെ പശ്ചാത്തലത്തിൽരണ്ടു കുടുംബങ്ങളിൽ അരങ്ങേറുന്ന വ്യത്യസ്ഥമായ പ്രണയത്തിലെ ഒരു പ്രണയ ടീം ആണ് ഇവർ. ബാല്യകാല സുഹ്ര്യത്തുക്കളായ ഇവർ ഒരു ഘട്ടത്തിൽ തങ്ങളുടെ പ്രണയം തിരിച്ചറിയുന്നിടത്താണ് ഈ ചിത്രത്തിൻ്റെ വഴിത്തിരിവുണ്ടാകുന്നത്.ബന്ധങ്ങളുടെ കെട്ടുറപ്പും, കളങ്കമില്ലാത്ത സ്നേഹവുമൊക്കെ ഈ ചിത്രത്തെ ഏറെ ആസ്വാദകരമാക്കുന്നു. ബാബുരാജ്, രൺജി പണിക്കർ ,ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമാസെബാസ്റ്റ്യൻ, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.കൈലാസ് മേനോൻ്റെ താണ് സംഗീതം ഛായാഗ്രഹണം – ലുക്ക് ജോസ്.എ ഡിറ്റിംഗ് – നൗഫൽ അബ്ദുള്ള കലാസംവിധാനം -അരുൺ ജോസ്.ക്രിയേറ്റീവ് ഡയറക്ടർ -ദി പിൽദേവ്.ക്രിയേറ്റീവ് ഹെഡ്.-ഗോപികാ റാണി.പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ. സി.ജെ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു. – വാഴൂർ ജോസ്.

You May Also Like

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യുടെ ലിറിക്കൽ വീഡിയോ എത്തി

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യുടെ ലിറിക്കൽ വീഡിയോ എത്തി. കുടുംബ…

പരിണാമ പഠനമേഖലയില്‍ ഈ ചിത്രമുണ്ടാക്കിയ ഗുരുതരമായ പരിക്ക് എന്തായിരുന്നു ?

ഒരു മെസ്സേജ് ! നാല് അറിവുകൾ ! അറിവ് തേടുന്ന പാവം പ്രവാസി 👉1972 ഡിസംബർ…

മുടിഞ്ഞ തല്ല്, തല്ലോടു തല്ല് , ഒരു തെക്കൻ തല്ലുകേസിന്റെ ടീസർ

ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്‍ത കഥയായ ‘അമ്മിണിപ്പിള്ള വെട്ടുകേസി’നെ ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ഒരു തെക്കൻ…

നന്ദി ടോവിനോ, ഇങ്ങനെ നനച്ചു കളഞ്ഞതിന്, കുറിപ്പ്

Shibu Gopalakrishnan കരയുന്ന ആണുങ്ങളെ കാണുന്നതു തന്നെ എന്തൊരു അഴകാണ്‌, ആശ്വാസമാണ്.കല്ലിനു കാറ്റുപിടിച്ചതുപോലെയുള്ള കടുത്ത മനുഷ്യരല്ല,…