സംവിധായകൻ ഒരു സിനിമ സൃഷ്ടിക്കുന്നത് നാട്ടിൽ കലാപം ഉണ്ടാക്കാനല്ലാ ?
പിൻഗാമി എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു രംഗം ഇപ്പോൾ ഓർമ വരികയാണ്.കുമാരേട്ടന്റെ മകളെ തേടി ഒരു കോൺവെന്റിൽ എത്തിപ്പെടുന്ന ക്യാപ്റ്റൻ വിജയ് മേനോനും
132 total views, 1 views today

Litto Thomas
പിൻഗാമി എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു രംഗം ഇപ്പോൾ ഓർമ വരികയാണ്.കുമാരേട്ടന്റെ മകളെ തേടി ഒരു കോൺവെന്റിൽ എത്തിപ്പെടുന്ന ക്യാപ്റ്റൻ വിജയ് മേനോനും അയാളുടെ ചങ്ങാതി കുട്ടി ഹസനും…ഇതിനിടയിൽ കുട്ടിഹസന് തന്റെ നിസ്ക്കാര സമയമാവുന്നു. നിസ്സ്കരിക്കാൻ പറ്റിയ ഒരു ഇടം പരതി നടക്കുകയാണ് അയാൾ.അപ്പോൾ അതുവഴി വന്ന ഒരു സിസ്റ്റർ അയാളോട് കാര്യം തിരക്കുന്നു, ശേഷം പ്രാർത്ഥന റൂം അവിടെയാണ് എന്ന് അയാളോട് പറയുന്നു.. അപ്പോൾ അയാൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്..
“നിങ്ങളുടെ പ്രാർത്ഥനാമുറിയിൽ ഒരു മുസ്ലിം ആയ ഞാൻ കയറി നിസ്ക്കരിച്ചാൽ നാളെ അത് ഒരു പ്രശ്നം ആവില്ലേ??? അതിന് ആ സിസ്റ്റർ പറയുന്ന ഒരു മറുപടി ഉണ്ട് “എന്ത് പ്രശ്നം ഉണ്ടാവാനാണ്?? ഈ പ്രശ്നം ഉണ്ടാക്കുന്നവർ വിശ്യാസികൾ അല്ല വിശ്യാസം ഇല്ലാത്തവർ ആണ് എന്ന്.മതേതരത്യം എന്താണ് എന്നും അത് എങ്ങനെയാണ് നിലനിർത്തേണ്ടത് എന്നും നമ്മളെ ആരും പഠിപ്പിക്കേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല കാരണം ഇത് സ്ഥലം കേരളമാണ്..
ശബരിമലയിൽ പോയി വരുന്ന കൂട്ടുകാരന്റെ അരവണ പാത്രത്തിനു വേണ്ടി കൊതിയോടെ എത്ര വട്ടം നമ്മൾ കാത്തിരുന്നിട്ടുണ്ട്,, കൂട്ടത്തിലെ മുസ്ലിം ചങ്കിന്റെ നോമ്പ് തുറയ്ക്ക് വേണ്ടി അവനെക്കാൾ ആകാംഷയോടെ കാത്തിരുന്നതും ഈ നമ്മൾ തന്നെയല്ലേ.. എത്രയോ തവണ കൊന്തയും കൂട്ടുകാരന്റെ പൂജിച്ച മാലയും പരസ്പരം കോർത്തിണക്കി കഴുത്തിൽ ഇട്ട് നടന്നിട്ടുണ്ട്. അന്നൊന്നും യാതൊന്നും വിപരീതമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
അങ്ങനെ ഉള്ള ഒരു നാട്ടിൽ, കേവലം വിനോദത്തിന് വേണ്ടി രൂപപ്പെട്ട” സിനിമ” എന്ന ഒരു മാധ്യമമാണോ എന്റെയും നിങ്ങളുടെയും ഒക്കെ മതവികാരത്തെ വൃണപ്പെടുത്തുന്നത്??? ഒന്നു പറഞ്ഞു തരൂ സുഹൃത്തുക്കളെ ?
മറിച്ചാണ് നിങ്ങളുടെ ഉത്തരമെങ്കിൽ പിന്നെ നിങ്ങളുടെ വിശ്യാസത്തിനു എന്ത് ഉറപ്പാണ് ഉള്ളത്? സംവിധായകൻ ഒരു സിനിമ സൃഷ്ടിക്കുന്നത് നാട്ടിൽ കലാപം ഉണ്ടാക്കാനല്ലാ. മറിച്ച് അയാൾ തന്റെ ചില മനോവ്യാപാരങ്ങൾ നമ്മോടു പറയുകയാണ്… ഇവിടെ നമ്മൾക്ക് 2 ഓപ്ഷൻ ആണ് ഉള്ളത് ഒന്നെങ്കിൽ അതിനോട് യോജിക്കാം അല്ലെങ്കിൽ തള്ളിപ്പറയാം. ഇത് രണ്ടുമല്ലാതെ ചേരി തിരിഞ്ഞു പരസ്പരം പോർ വിളിക്കുന്നത് നല്ല ഒരു പ്രവണത ആയി തോന്നുന്നില്ല.
133 total views, 2 views today
