മരുഭൂമിയിൽ നജീബിനെ മിനിസ്ക്രീനിൽ എത്തിക്കുമ്പോൾ ഒരുപാട് കഷ്ടപ്പെടണം, അത് ജീവിതമായിരുന്നു

0
195
Littu OJ
മലയാള സിനിമയെ വെറും കോമേഴ്സ്യലായ് കാണുന്ന ഈ കാലയളവിൽ ഞാനൊരു സിനിമയ്ക്കായ് വെയിറ്റ് ചെയ്യുന്നുണ്ട്..അതിൽ തീപ്പൊരി ഡയലോഗുകളില്ല , ഫൈറ്റുകളില്ല , എന്റെർടെയിന്മെന്റ് ഇല്ല , ഇപ്പോഴത്തെ സിനിമപതിപ്പുകൾ ഇറങ്ങുന്നത് പോലെ അതിലൊരു പ്രേക്ഷകസംത്യപ്തി ഉണ്ടാകുമോ എന്നത് സംശയമാണ്..!
വനിതാ ഫിലിം അവാർഡിലും , അയ്യപ്പനും കോശിയും സിനിമയുടെ പ്രോമോഷനുമായ് നടന്നടുക്കുന്ന 2000 ത്തിന്റെ തുടക്കത്തിൽ അഭിനയം തുട്ങ്ങിയിട്ടും ഇപ്പോഴും യൂത്ത് ആക്റ്റർ എന്ന് പേരുള്ള പ്രിത്വിരാജിന്റെ ശരീരത്തിലുള്ള മാറ്റങ്ങൾ തന്നെയാണ് എന്നെ ആ സിനിമയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന ഘടകം.
” ആടുജീവിതത്തിൽ” ബെന്യാമിന്റെ തൂലികയിൽ പിറന്ന ആ റിയലിസ്റ്റിക് പ്ലോട്ട്..അതൊരു പക്ഷേ ശക്തമായ ഒരു മലയാള സാഹിത്യമായ് തന്നെ അവശേഷിച്ചേനെ , ബ്ലെസി അതിൽ കണ്ണ് വെച്ചില്ലായിരുന്നേൽ , പ്രിത്വി ആ സിനിമയ്ക്ക് ഓക്കെ പറഞ്ഞില്ലായിരുന്നേൽ!
മരുഭൂമിയിൽ നജീബിനെ മിനിസ്ക്രീനിൽ എത്തിക്കുമ്പോൾ ഒരുപാട് കഷ്ടപ്പെടണം.. അത് ജീവിതമായിരുന്നു , നജീബ് എന്ന മനുഷ്യന്റെ ജീവിതം..ആ ജീവിതം പകർത്തപ്പെടുമ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ട്..ആ കഥയിലെയും ജീവിതത്തിലെയും നജീബിന്റെ റിയലസ്റ്റിക് വെർഷൻ സ്ക്രീനിലൂടെ കാണാൻ..!
ബ്ലെസിയും ഏ.ആർ റഹ്മാനും കൂടെ ശക്തമായ മനസാന്നിധ്യവുമായ് പ്രിഥ്വിയും ഉള്ളപ്പോൾ ആശിക്കുന്നതിന് വലിയൊരു അർത്ഥമൊക്കെ വരുന്നുണ്ട്..ആടുജീവിതം എന്ന നോവൽ വായിച്ചവർക്ക് അതൊരു ഏറ്റകുറച്ചിലായ് തോന്നില്ല..ഈ സിനിമയ്ക്കായുള്ള കാത്തിരിപ്പാണ്..!!
പ്രിത്വിയുടെ ഈ ബോഡിലാഗ്യേജ് , അത് മതിയാകും അയാൾക്ക് നജീബായ് ജീവിക്കാൻ..ട്രാൻഫർമേഷൻ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ഇതിച്ചിരി സ്പെഷ്യലാണ്..കാരണം ” ആട് ജീവിതം” എന്ന നോവൽ വായിച്ചത് കൊണ്ട് തന്നെ..!!