????LittuOJ

ഒരു നടന് ‘ ട്രാൻസ്ഫർമേഷൻ ‘ ഉണ്ടാകുന്നത് സാധാരണകാര്യമല്ല. മലയാളത്തിലും ഇതര ഭാഷകളിലും നമ്മളൊരുപ്പാട് കണ്ടിട്ടുള്ള സംഗതി തന്നെയാണ്. പക്ഷേ , സുരാജ് വെഞ്ഞാറമൂടിന്റെ കാര്യത്തിൽ അതിന്റെ ‘എക്സ്ട്രീം ലെവൽ ‘ കഴിഞ്ഞൂ എന്നുതന്നെ പറയാം.!

സുരാജിന്റെ ആദ്യ കാല സിനിമകളും അല്ലെങ്കിൽ അയാൾ ഇൻഡസ്ട്രിയിലേക്ക് രണ്ടുകാലും പൂർണ്ണമായ് കുത്തിയപ്പോഴും അയാൾക്ക് ലഭിച്ച സിനിമകളുടെ നിലവാരം അല്ലെങ്കിൽ കഥാപാത്രത്തിന്റെ നിലവാരം. വെറുമൊരു കൊമേഡിയൻ ആയിട്ടല്ല , എന്തോ പാവക്കുട്ടികളെ പോലെ ചിരി ഉത്പാദിപ്പിക്കുന്ന യന്ത്രം പോലെയുള്ള കഥാപാത്രങ്ങൾ. ചിലതൊക്കെ ഹിറ്റ് ആകുന്നു. മറ്റുചിലതൊക്കെ അൾട്രാ വേസ്റ്റുമാകുന്നു. !

അവിടെനിന്നും ഇന്നത്തെ സുരാജിലേക്കുള്ള ചുവടുമാറ്റം. “That’s May be called the Regeneration of an Actor ” എന്നു തന്നെ പറയാം. അയാൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ, സ്ക്രീനിൽ അതീവ ചേഷ്ടകളോടെ പുലർത്തപ്പെടുന്ന നിലവാരം. സുരാജ് മലയാള സിനിമയിൽ ഒരു ബ്രാന്റായ് തന്നെ മാറികഴിഞ്ഞിരിക്കുന്നു..!

അയാളുടെ സിനിമകളല്ല , കഥാപാത്രങ്ങളാണ് പ്രകീർത്തിക്കപ്പെടുന്നത്. ഒരു കാലത്ത് കൈകൾക്ക് ചെറുപ്പത്തിലേ ഉണ്ടായ ചെറിയ പ്രശ്നത്തെചൊല്ലി കഥാപാത്രങ്ങൾ അകന്നുപോകുന്നുണ്ടോ എന്ന് ആമാന്തപ്പെട്ടയാളാണ് സുരാജ്. അയാൾക്കിപ്പോൾ ലഭിക്കുന്ന കഥാപാത്രങ്ങൾ ഒരുപക്ഷേ മറ്റാർക്കെങ്കിലും ലഭിക്കുന്നുണ്ടോ എന്നുചോദിച്ചാൽ ഉത്തരമുണ്ടാകില്ല. കാരണം അയാൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. അതാണ് മുൻപ് പറഞ്ഞ ” ബ്രാന്റ് ” എന്ന വാക്കിന്റെ ചേല്!

തൊണ്ടിമുതലിലെ ” പ്രസാദും ” , ഡ്രൈവിങ്ങ് ലൈസൻസിലെ ” കുരുവിളയും” , വിക്യതിയിലെ ” എൽദോയും ” , ആണ്ഡ്രോയിഡ് കുഞ്ഞപ്പനിലെ ” ഭാസ്ക്കരനും. ഇപ്പോൾ ലേറ്റസ്റ്റായ് എത്തിയ ജനഗണമനയിലെ ” സജ്ജൻ കുമാറും ” , സുരാജ് എന്ന നടന്റെ മാത്രം കഥാപാത്രങ്ങളാണ്. അയാളിലേക്ക് മാത്രം നിഷിപ്തമായ കഥാപാത്രങ്ങൾ!!

ജനഗണമനയിലെ സജ്ജൻ കുമാർ ഒരുപാട് നിഗൂഡതകളുള്ള കഥാപാത്രമായിരുന്നു. മറ്റാരു ചെയ്യ്താലും നിഗൂഡതകളൊക്കെ പുറത്തുചാടേണ്ടിയിരുന്ന കഥാപാത്രം. പക്ഷേ സുരാജിന്റെ അഭിനയ മികവുകൊണ്ടാകണം ആ കഥാപാത്രത്തെ എന്നല്ല ആ സിനിമയിലെ തന്നെ ഫ്യൂച്ചർ നിർണ്ണയിക്കപ്പെടുത്തിയതും. ഒരുപക്ഷേ സിനിമയിൽ ഇത്രയേറെ സ്ക്രീൻ പ്രസൻസും അതിലുപരി ഓരോ ഡയലോഗ് ഡെലിവറികൊണ്ടും മികവാർന്ന ശ്രേണിയിലെത്തിച്ച മറ്റൊരു കഥാപാത്രമുണ്ടാകില്ല. പ്രിത്വിയുടേത് പോലും!

ജനഗണമന അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് പോലെ തന്നെ സുരാജും ഞെട്ടിച്ചിരുന്നു. കഥയിലെ പ്ലോട്ടും അതിലുപരി കഥാപാത്രങ്ങൾക്കുണ്ടാകുന്ന പൊളിറ്റിക്കൽ ചിന്തപ്പാടുകളും ഒരുപാട് ഞെട്ടിച്ചിരുന്നു. അവിടെ സുരാജും ഒരു ശ്രേണിയാകുന്നുണ്ട്.പോലീസ് കഥാപാത്രത്തിലൂടെ എന്നല്ല അതിൽ പറഞ്ഞുവെക്കുന്ന വാചകങ്ങളിലൂടെ തന്നെ!

സുരാജെന്ന കൊമേഡിയൻ ആക്ടറെ ഒരുപാട് പേർക്കിഷ്ടമായിരുന്നു. അയാളിലെ ശബ്ദത്തെയും നർമ്മബോധത്തെയും ഒരുപാട് ആളുകൾ സ്നേഹിച്ചിരുന്നു. ആ കാലഘട്ടത്തിൽ സുരാജിനെ ഫോളോ ചെയ്യ്തവർ പോലും ഇന്ന് അത്ഭുതപ്പെടുന്നുണ്ട് , സുരാജ് വെഞ്ഞാറമൂട് എന്ന ആക്ടറെയോർത്ത് , അയാളിലെ മാറ്റത്തെ ഓർത്ത്.അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. അന്നയാൾക്ക് നിലനിൽപ്പായിരുന്നു പ്രശ്നം. ഇന്നയാൾക്ക് കഥാപാത്രങ്ങളാണ്.!

സുരാജ് പറഞ്ഞുവെക്കുന്ന ചില കാര്യങ്ങളുണ്ട്.
നെപ്പോറ്റിസവും നായകമികവുമൊന്നുമല്ല സിനിമ, കഥാപാത്രങ്ങളാണ്. നായകനെക്കാൾ സ്കോർ ചെയ്യ്ത വില്ലന്മാർ ഒരുപ്പാടുണ്ട്. അതേ , സുരാജ് നായകനുമല്ല , വില്ലനുമല്ല. പക്ഷേ അയാൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ അതിനപ്പുറമാണ്. അത് നേടിയെടുക്കേണ്ടത് , നമ്മൾ മാത്രമാണ്.!
കോമഡി മാത്രമേ സാധിക്കുള്ളൂ എന്ന് കരുതിയിടത്ത് നിന്ന് പ്രവിലേജ്ഡായിട്ടുള്ള ഒരുപാട് കഥാപാത്രങ്ങൾക്ക് ജന്മം നൽകി വിസ്മയിപ്പിക്കുകയാണ് അയാൾ. കൺസിസ്റ്റൻസിയിലൂടെ , കഥാപാത്ര തിരഞ്ഞെടുപ്പിലൂടെ.

Leave a Reply
You May Also Like

ഗെറ്റ് എവേ, ഒരു നല്ല ഇറോട്ടിക് ത്രില്ലർ

Get Away(1994)???????????????? ഒരു ആക്ഷൻ ത്രില്ലർ സിനിമ പരിചയപ്പെടാം. തൻറെ മരുമകനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ…

പാകിസ്ഥാനി ടിക് ടോക്ക് അലിസ സഹറിന്റെ സ്വകാര്യ വീഡിയോ ചോർന്നു

സോഷ്യൽ മീഡിയ ഒരു നല്ല കാര്യമാണ്, എന്നാൽ അത് കുഴപ്പങ്ങളും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി,…

സെക്കന്റ് വേൾഡ് വാറിൽ 650-ഓളം കുട്ടനാട്ടുകാർ യുദ്ധത്തില്‍ മരിച്ചുവീണെന്ന യാഥാര്‍ഥ്യം കാണിക്കുന്ന സിനിമ

1930–40 കളിലെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രമാണ് ഭയാനകം.തകഴിയുടെ “കയര്‍” ലെ രണ്ടു അദ്ധ്യായങ്ങളുടെ ചലചിത്ര ആവിഷ്ക്കരമാണ് ചിത്രം. ആ കാലത്തിന്‍റെ പുനരവതരണം , അതെ തീവ്രതയോടെ

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ആദ്യമായി ഒന്നിയ്ക്കുന്ന ഒറ്റ്

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ആദ്യമായി ഒന്നിയ്ക്കുന്ന ഒറ്റ് അയ്മനം സാജൻ കുഞ്ചാക്കോ ബോബനും, അരവിന്ദ്…