അച്ചി വീട്ടിൽ താമസിക്കുക എന്നത് അത്ര വലിയ പാതകവും നാണക്കേടും ആണോ?

0
791

അച്ചിവീട്ടിലെ (ഭാര്യവീട്ടിലെ) താമസം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം നാണക്കേടാണ് എന്നൊരു ചിന്ത എന്നുമുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ ചില ഭാഗങ്ങളിൽ. ഭർത്താവിന്റെ വീട്ടിൽ ഭാര്യയാണ് ആജീവനാന്തം അടിമയായി കഴിയേണ്ടത് എന്നൊരു ചിന്തയാണ് പരോക്ഷമായെങ്കിലും അവിടെ ഉണ്ടാകുന്നത്. പുരുഷമേധാവിത്വത്തിൽ അധിഷ്ഠിതമായ ഇത്തരം ചിന്തകൾക്ക് ഓശാനപാടുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകളും ഉണ്ട്. കാരണം അവരും അങ്ങനെ തന്നെ ചിന്തിക്കുന്നു. രക്‌തത്തിലെ Image may contain: Lali P M, close-upഈ അടിമത്ത മനോഭാവം മാറുമോ എന്ന് കണ്ടുതന്നെ അറിയണം. പൊള്ളയായ പാരമ്പര്യവാദങ്ങൾ എന്നും പുരുഷന് ഫേവർ ആകയാൽ അതിന്റെ നടത്തിപ്പുകാരും അവൻ തന്നെ. ഇതൊക്കെയാണ് യഥാർത്ഥ ജീവിതമെന്ന് അവർ സ്ഥാപിക്കുമ്പോൾ നല്ലൊരു ശതമാനം സ്ത്രീകളും കാര്യമറിയാതെ അതിനെ പിന്തുണയ്ക്കുന്നു. ചുണയുള്ള ആണൊരുത്തൻ നിന്റെ വീട്ടിൽ ഇല്ലാഞ്ഞിട്ടാണ് നീയിങ്ങനെ നടക്കുന്നതെന്ന് ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചോദിക്കുമ്പോൾ ഇവിടെ ആദ്യം ചികിത്സ വേണ്ടത് പെണ്ണിനാണോ ആണിനാണോ എന്ന് ചിന്തിക്കുക. സാമൂഹിക പ്രവർത്തകയും സിനിമാതാരവുമായ ലാലിയുടെ കുറിപ്പ് വായിക്കാം

Lali P M

ഈ അച്ചി വീട്ടിൽ താമസിക്കുക എന്നത് അത്ര വലിയ പാതകവും നാണക്കേടും ആണോ? കാലങ്ങളായി കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കുന്ന പെണ്ണുങ്ങൾക്ക് ഈ നാണക്കേടൊന്നും ഇല്ലല്ലോ. അതോ അവർക്കീ നാണവും മാനവുമൊന്നുമില്ലെന്നാണോ?

സിനിമാ താരം അമ്പിളി സ്വന്തം കുടുംബചിത്രങ്ങൾ പങ്കുവക്കുന്നതിനിടയിൽ അച്ചി വീട്ടിൽ ജീവിക്കുന്നു എന്ന രീതിയിൽ ആരോ അമ്പിളിയുടെ ഭർത്താവിനെ കളിയാക്കുകയും അതിന് അമ്പിളി തന്റെ ഭർത്താവ് ഒരു ആണാണെന്നും അയാൾക്ക് അതിന്റെ ആവശ്യമില്ലെന്നും വീട്ടിൽ നില്ക്കാത്തതിനാണ് പരാതി എന്നും അച്ചി വീട്ടിൽ നിന്ന ഒരാളെ കാരണം അവർക്കെല്ലാം നഷ്ടമായെന്നും പറഞ്ഞ് കമെന്റിടുന്നു.

ഉടൻ ആണത്ത പ്രഘോഷ്ണക്കാർ കയ്യടിക്കുന്നു. ആണൊരുത്തന്റെ അഭിമാനം ഉയർത്തിപ്പിടിച്ച കുലസ്ത്രിക്ക് ഒരു ലോഡ് സപ്പോട്ടയും വാങ്ങിക്കൊടുക്കുന്നു.

Related imageഎന്നാൽ സ്ത്രീ സ്വന്തം കടമ പോലെ ചെയ്യുന്ന തുണി കഴുകൽ പാത്രം തേക്കൽ, മുറ്റം തൂക്കൽ ഭർത്താവിന്റെ വീട്ടിൽ നിൽക്കൽ അദ്ദേഹത്തിന്റെ വീട്ടുകാരെ നോക്കൽ ഇതൊക്കെ ഒരു ആണ് ചെയ്യുമ്പോ അച്ചിക്കോന്തൻ ഭാര്യയുടെ അടിപ്പാവാട കഴുകുന്നവൻ അച്ചി വ9ട്ടിൽ താമസിക്കുന്നവൻ തുടങ്ങിയ ശകാരപദങ്ങളായി ആണിനെ ഇകഴ്ത്തുകയും കളിയാക്കപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്നാണ്.

ഒന്ന് നിർത്താൻ പറ്റ്വോ ഈ അഹങ്കാരം? സ്ത്രീകളോടും കൂടിയാണ്. ഈ അഭിമാനം നമ്മൾ നേടിയെടുത്തില്ലെങ്കിൽ പിന്നെ ആരാ നമുക്ക് വേണ്ടി സംസാരിക്കാൻ.?

NB : അമ്പിളിയെ ചീത്ത പറയാനല്ല ഈ പോസ്റ്റ്. നമ്മളെ തന്നെ ഒന്ന് വിമർശന വിധേയമാക്കാൻ .