സീക്രട്ട് ഏജന്റുമാരുടെയും രക്ഷകന്മാരുടെയും പോപ്പുലേഷൻ കൂടി വരുന്നു എന്നതിനേക്കാൾ പ്രധാന പ്രശ്നം ഇവരിൽ പലരെയും ഉണ്ടാക്കിയിരിക്കുന്നത് ഒരേ ചേരുവകൾ ഒരേ അനുപാതത്തിൽ ചേർത്തിട്ടാണ്
Livin Vincent
“You either die a hero or live long enough to see yourself become the villain. I can do those things. Because I’m not a hero… not like Dent…”
ഒരു ട്രൂ ഹീറോയുടെ നിസ്വാർത്ഥത അതിന്റെ പാരമ്യത്തിൽ കാണിച്ചു തന്ന സീൻ. “I’m whatever Gotham needs me to be” എന്ന് ബാറ്റ്മാൻ പറയുമ്പോൾ, കോമിക്കുകളും കാർട്ടൂണും കണ്ടു ശീലമില്ലാത്തവർക്കുപോലും ആ കഥാപാത്രത്തോട് വല്ലാത്ത ബഹുമാനം തോന്നി കാണണം. സ്വന്തം നാടിനു വേണ്ടി സ്വയം ഇല്ലാതാവുന്നതിനേക്കാൾ വലിയ ഹീറോയിസം വേറെ എന്തുണ്ട്!
മറ്റുള്ളവർക്ക് വേണ്ടി സ്വയം ത്യജിച്ചു അവസാനം വിജയിച്ചു ഉയർത്തെഴുന്നേൽക്കുന്ന നായക കഥാപാത്രത്തെ നമ്മൾ സിനിമകളിലും കഥകളിലും ഒരുപാട് കണ്ടിട്ടുള്ളതാണ്. നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപെട്ട ബൈബിളിൽ പോലും ഇതേ ആശയം തന്നെ ആണുള്ളത്. എന്നിട്ടും ഡാർക്ക് നൈറ്റ് ട്രിലജിയിലെ ക്ലൈമാക്സ് രംഗങ്ങൾ എത്ര തവണ കണ്ടാലും ആവർത്തന വിരസത തോന്നാതെ രോമാഞ്ചം വരുന്നത് എന്തുകൊണ്ടാണ്? ഗ്രാമവും ജില്ലയും സംസ്ഥാനവുമൊക്കെ രക്ഷിച്ചു നടക്കുന്ന വിജയ്യും ചെയ്യുന്നത് ഇത് തന്നെയല്ലേ? ഹാൻസ് സിമ്മെറുടെ ബിജിഎം, ടെക്നിക്കൽ സുപ്പീരിയോരിറ്റി , ഡയലോഗുകളിലെ പുതുമയും ഇമ്പാക്റ്റും ഒന്നും വിജയ് പടങ്ങളിൽ ഇല്ല എന്നത് സത്യം തന്നെ. തത്കാലം ആ ഘടകങ്ങൾ മാറ്റി നിർത്തി ബാറ്റ്മാൻ എന്ന കഥാപാത്രത്തിലേക്ക് മാത്രം ചർച്ച ചുരുക്കാം.
Ra’s al Ghul എന്ന ഭീകരനിൽ നിന്നും ഗോഥത്തെ രക്ഷിച്ചു വിജയശ്രീലാളിതനായി നിൽക്കുന്ന ബാറ്റ്മാനെയല്ല, മറിച്ചു, സ്വന്തും വീടും പ്രണയവും നഷ്ടപ്പെടുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ബ്രൂസ് വെയ്നിനെ ആണ് ബാറ്റ്മാൻ ബിഗിൻസിന്റെ അവസാനത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. “I never said thank you” എന്ന് കമ്മീഷണർ ഗോർഡൻ പറഞ്ഞതിന് മറുപടിയായി “And you’ll never have to” എന്ന് മാത്രം പറഞ്ഞു പറന്നകലുമ്പോൾ ഇനിയും ഒരുപാട് യുദ്ധങ്ങൾ ബാക്കിയുണ്ടെന്ന് തിരിച്ചറിവ് അയാൾക്കുണ്ട്.
ഇനി ഡാർക് നൈറ്റിന്റെ ക്ലൈമാക്സിലേക്ക് വരുകയാണെങ്കിൽ ബദ്ധശത്രു ആയ ജോക്കറിനെ തോൽപ്പിച്ചതിലുള്ള ആശ്വാസമോ, ഒരു ജേതാവിനെ പോലെ സ്ലോ മോഷനിൽ നടന്നു പോകാനുള്ള കോൺഫിഡൻസോ ബാറ്റ്മാൻ എന്ന സൂപ്പർഹീറോ കാണിക്കുന്നില്ല. He had lost too much by then; yet, he is willing to sacrifice further, ready to tarnish the one thing, the very symbol he thought would be incorruptible and everlasting, for the sake of his city. And he is running for his life; tired and desperate to find completeness in whatever life he has left behind that mask. എന്നാൽ ട്രിലജിയുടെ മൂന്നാം ഭാഗത്തിന്റെ അവസാനം വരെ ആ പൂർണ്ണത വലിയ അളവിൽ അയാൾക്ക് ലഭിക്കുന്നില്ല. ശാരീരികമായും മാനസികമായും വലിയ അളവിൽ ബെയ്ൻ അവനെ തകർക്കുന്നതിന് മുമ്പ്
ഗോഥം നഗരത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുന്ന ബാറ്റ്മാനു മുന്നിൽ ജോക്കർ ഒരു അസാധ്യമായ തിരഞ്ഞെടുപ്പ് വെക്കുന്നുണ്ട്. Save Rachel Dawes, the love of his life, or Harvey Dent, the only hope of the city. എന്നാൽ അവിടെ റേച്ചലിനെ ചൂസ് ചെയ്യാൻ ബാറ്റ്മാന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല എന്നോർക്കണം. അത് ആ കഥാപാത്രത്തിന്റെ പൊരുത്തക്കേട് അല്ല, മറിച്ചു, അയാളുടെ ഒരേയൊരു weakness ആണ് കാണിക്കുന്നത്. Anything, but her എന്ന് വളരെ സൈലന്റ് ആയി വ്യക്തമാക്കുന്ന സീൻ. എന്തും ത്യജിക്കാൻ തയ്യാറായി നിൽക്കുന്ന നായകൻറെ ഒരു grey side. An imperfection.
എന്നാൽ ഈ ഇൻകംപ്ലീറ്റ്നസ്സും ഇമ്പർഫെക്ഷൻസും ആണ് ബാറ്റ്മാൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തിന് ആഴവും വ്യാപ്തിയും നൽകുന്നത്. Afterall he is a human, just flesh, bones, and emotions എന്ന ഓർമപ്പെടുത്തൽ ആണ് അയാളെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്നത്. Batman was not a hero, but rather, a survivor. We saw him inside out; we felt his agony, vengeance, hopelessness — all sorts of emotions at varying intensities. And that’s why he still lives in the hearts of the young and old alike.
എഴുതിവന്നപ്പോൾ കുറച്ചു ഫാൻബോയ് സ്റ്റൈൽ ആയി പോയെങ്കിലും പറഞ്ഞു വരുന്ന കാര്യം ഇതാണ് — ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റ് ആയാലും ശരി ക്രിസ്റ്റഫർ നോളന്റെ കഥ ആയാലും ശരി, അടിസ്ഥാനപരമായി എല്ലാ സിനിമകളുടെയും ആങ്കർ എന്ന് പറയുന്നത് ത്യാഗം, സ്നേഹം, പ്രതികാരം, അഭിലാഷം, നഷ്ടബോധം, തുടങ്ങിയ മാനുഷികവികാരങ്ങൾ ആണ്. എന്നാൽ അവ അധികം പരീക്ഷിച്ചിട്ടില്ലാത്ത അനുപാതങ്ങളിൽ കൂട്ടിച്ചേർക്കുമ്പോഴാണ് ഒരേ “ടൈപ്പ്” സിനിമകളിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്; സെയിം മോട്ടീവ് ഉള്ള നായകന്മാർക്ക്/നായികമാർക്ക് പല ഷേഡുകൾ ഉണ്ടാവുന്നത്. അതേസമയം ഒരുപാട് തവണ ട്രൈ ചെയ്തിട്ടുള്ള ആനുപാതികമായ ഉണ്ടാക്കുന്ന കഥാപാത്രങ്ങൾ cliched ആയി തോന്നുകയും ചെയ്യുന്നു.
മുംബൈ പോലീസ് സിനിമയിലെ ആന്റണി മോസസ് എന്ന കഥാപാത്രം എന്റെ ഒരു ഫേവറിറ്റ് ആണ്. ക്രിമിനലുകളോട് മാത്രമല്ല, സാധാരണക്കാരോടും, എന്തിനു സ്ത്രീകളോട് പോലും വളരെ മോശമായി ആയി പെരുമാറുന്ന ഒരു ആന്റി ഹീറോ . തനിക്കു അർഹതപ്പെട്ട ധീരത പുരസ്കാരം തികച്ചും നിസ്വാർത്ഥ ആയി സ്വന്തം സുഹൃത്തിനു വച്ച് നീട്ടാൻ മടിയില്ലാത്ത നായകനിൽ നിന്നും, അതേ സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളുന്ന വില്ലനിലേക്കുള്ള അയാളുടെ ട്രാൻസ്ഫോർമേഷനിൽ പൊരുത്തക്കേട് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. കാരണം ആ കഥാപാത്രം അത്രയേറെ വികലമായ
ആയിരുന്നു; അസന്തുലിതാവസ്ഥ ആയിരുന്നു. അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു ഷെയ്ഡിൽ ശിൽപം ചെയ്തിട്ടുള്ള ഒരു സ്വഭാവം.
ബേസിക്കലി, സീക്രട്ട് ഏജന്റുമാരുടെയും രക്ഷകന്മാരുടെയും പോപുലേഷൻ കൂടി വരുന്നു എന്നതിനേക്കാൾ പ്രധാന പ്രശ്നം ഇവരിൽ പലരെയും ഉണ്ടാക്കിയിരിക്കുന്നത് ഒരേ ചേരുവകൾ ഒരേ അനുപാതത്തിൽ ചേർത്തിട്ടാണ് എന്നുള്ളതാണ്. മാത്രമല്ല, അവർക്കു പ്രകടിപ്പിക്കാനുള്ള ഇമോഷൻസും പരിമിതമാണ്. അഞ്ചു വട്ടവും രണ്ട് ത്രികോണവും വെച്ച് ഒരു LKG കുട്ടി വരയ്ക്കുന്ന മനുഷ്യമുഖങ്ങൾ പോലെയായിപ്പോവുന്നു പല “മാസ്സ്” കഥാപാത്രങ്ങളും — മുഖത്തെ ചുളിവുകളോ നിഴലുകളോ ഒന്നും വ്യക്തമാക്കാതെ വരച്ച വളരെ bland ആയ കുറെ ചിത്രങ്ങൾ. അതുകൊണ്ടു തന്നെ ആ കഥാപാത്രങ്ങളുമായി ഒരു കണക്ഷൻ കാഴ്ചക്കാർക്ക് ഫീൽ ചെയ്യുന്നില്ല. Hence we don’t care about their losses or victories. “He is a silent guardian, a watchful protector, a Dark Knight” എന്ന് Commissioner Gordon പറയുമ്പോൾ എഴുന്നേറ്റു നിന്ന് കയ്യടിക്കാൻ തോന്നുന്നതും, എന്നാൽ, “A daring police officer of iconic stature, Anto Antony IPS” എന്ന ഡയലോഗ് കേൾക്കുമ്പോൾ പലർക്കും ചിരി വരുന്നതും തികച്ചും സ്വാഭാവികമാണ്. (Note: This is just one aspect; Ukri’s films in the last decade falls flat on multiple fronts. Movies like ‘Masterpiece’ are easily qualified to be taught in film schools under the subject ‘How not to make a cinema’.)