മേഘാലയയിലെ വേരുപാലങ്ങൾ (Living root bridges of Meghalaya)

195

മേഘാലയയിലെ വേരുപാലങ്ങൾ (Living root bridges of Meghalaya)

വൃക്ഷങ്ങളുടെ വേരുകളെ മെരുക്കി, 100 അടിയോളം നീളമുള്ള 500-600 വർഷങ്ങൾ
ഈടു നിൽക്കുന്ന പാലങ്ങളുണ്ടാക്കുക. മേഘാലയയിലെ ഖാസി ഗോത്രവർഗക്കാരാണ്
അന്യാദൃശ്യമായ ഈ സൃഷ്ടി വൈഭവത്തിനുടമകൾ.

സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ
മേഘാലയ ഖാസി, ഗാരോ, ജയന്തിയ മലനിരകൾ ചേർന്നതാണ്. സമൃദ്ധമായി മഴ
ലഭിക്കുന്ന ഇവിടം ഉഷ്ണമേഖലാ മഴക്കാടുകളാൽ സമ്പന്നമാണ്. വർഷം 12,000
മില്ലിമീറ്ററിനടുത്ത് മഴ ലഭിക്കുന്ന ചിറാപ്പുഞ്ചിയും മൗസിന്റ്റവും
കിഴക്കൻ ഖാസി മലകളിലാണ്. വനാന്തരങ്ങളിൽ ജീവിക്കുന്ന ഖാസി ഗ്രാമീണർ
അതികഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെട്ട് ജീവിക്കുന്നു. ജൂൺ മുതൽ
സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്ത് തോടുകളും അരുവികളും
നിറഞ്ഞു കവിയുന്നതിനാൽ ഗ്രാമാന്തര സഞ്ചാരം അപ്രാപ്യമാകും. ഇത്തരം
സാഹചര്യങ്ങളെ അതിജീവിക്കാൻ അവർ കണ്ടുപിടിച്ച വിദ്യയാണ് Living root
bridges.

No photo description available.Ficus elastica എന്ന ശാസ്ത്രീയ നാമമുള്ള, അത്തി വർഗത്തിൽപ്പെട്ട ഇന്ത്യൻ
റബർ ബുഷ് അവിടങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. തടിയിൽ നിന്നും വളരുന്ന
aerial roots (വേടുകൾ) ഉള്ള ഒരു വൃക്ഷമാണിത്. ഇവയാണ് പാലം നിർമിക്കാൻ
ഉപയോഗപ്പെടുത്തുന്നത്. തോടുകൾക്ക് സമീപമുള്ള മരങ്ങളുടെ വളർന്നു വരുന്ന
വേടുകൾ കമുകിൻതടി തുരന്ന് അതിനകത്തൂടെ കോടിനു കുറുകെ കടത്തിവിടും. ദിശ
കാട്ടാനും പടർന്നു പന്തലിക്കാതെ ഇരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇവ
വളർന്ന് മറുകര എത്തുമ്പോൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കും. ഒരു
പാലം പൂർത്തിയാവാൻ ഏകദേശം 15 വർഷമെടുക്കും. അതിനുശേഷം നടക്കാൻ പാകത്തിന്
കല്ലുകളോ തടിയോ ഇട്ടുറപ്പിക്കും.

No photo description available.ഈ പ്രകൃതിദത്ത പാലങ്ങളുടെ ഒരു സവിശേഷത പഴക്കം ചെല്ലുന്തോറും കരുത്തുകൂടും
എന്നുള്ളതാണ്. എന്നു മുതലാണ് ഇത്തരം പാലങ്ങൾ ഇവർ നിർമ്മിച്ചു തുടങ്ങിയത്
എന്നു വ്യക്തമല്ല. Living root bridges നെ കുറിച്ചുള്ള ഏറ്റവും
പഴക്കമുള്ള രേഖകൾ 1844 ൽ ലെഫ്റ്റനന്റ് എച്ച്. യൂൾ എഴുതിയ “ജേണൽ ഓഫ് ദ
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ” ആണ്. ഇതിൽ അദ്ദേഹം ചിറാപ്പുഞ്ചിയിലെ
പാലങ്ങളെപ്പറ്റി വിശദീകരിക്കുന്നു. പാലങ്ങളെ കൂടാതെ ഏണികൾ, മൈതാനങ്ങളുടെ
പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയും മരങ്ങളുടെ വേടുകൾകൊണ്ട് ഇവർ
ഉണ്ടാക്കാറുണ്ട്.

No photo description available.Living root bridges കാണപ്പെടുന്ന പ്രധാന സ്ഥലങ്ങൾ:
In EastKhasi hills: Tynrong, Mynteng, Nongriat, Nongthymmai,
Laitkynsew,Khatar Shnong, Nongpriang, Sohkynduh, Rymmai, Mawshuit,
Mawlynnong, and Kongthong.

In West Jaintia hills: Shnongpdeng, Nongbareh, Khonglah, Padu, and Kudeng RimNo photo description available.

ഈ ചിത്രത്തിൽ കാണുന്ന Nongriat ഗ്രാമത്തിലെ ‘ഡബിൾ ഡക്കർ’ റൂട്ട് ബ്രിഡ്ജാണ് ഏറ്റവും പ്രസിദ്ധം.

Advertisements