മോഹൻലാലിൻറെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശേരി സംവിധാനംചെയ്യുന്ന ചിത്രം . ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ നാളെ (23-12-2022) പ്രഖ്യാപിക്കുമെന്ന് ലിജോയും മോഹൻലാലും നിർമ്മാതാക്കളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടൈറ്റിൽ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ഉള്ളപ്പോൾ ഇപ്പോൾ മോഹൻലാൽ പങ്കുവയ്ക്കുന്നത് ടൈറ്റിൽ തയ്യാറാക്കുന്നതിന്റെ ഒരു വീഡിയോ ആണ്. ‘മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ’ എന്ന ഭാഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ പങ്കുവച്ച് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പുറത്തിറക്കിയ കുറിപ്പ്
“അടങ്ങാത്ത ആവേശത്തിന്റെ തുടർച്ചയായി ഒരു ബാക്കി പത്രമിതാ… എനിക്കിത് ആഘോഷങ്ങൾ അത്ഭുതങ്ങളാകുന്ന നിമിഷങ്ങളാണ്. തീയറ്ററിലെ ഇരുട്ടു മുറിയിൽ ആർപ്പു വിളിക്കുമ്പോൾ അറിയാത്ത പല കാര്യങ്ങളും ഇന്നറിയുന്നു. മലയാള സിനിമയെ ഓസ്കാർ വേദിയിൽ എത്തിച്ച പ്രതിഭയോടൊപ്പമുള്ള ഓരോ നിമിഷവും എന്നിൽ അത്ഭുതമുളവാക്കി. സൂക്ഷ്മതയുടെ, സർഗസൃഷ്ടിയുടെ ഈ യാത്രയിൽ പങ്കു ചേരാനായതിൽ ഒരുപാട് സന്തോഷം. നിങ്ങളുടെ കാത്തിരിപ്പിന്റെ ആഴത്തെ ഏറെ സ്നേഹിച്ചു കൊണ്ട് നാളെ കൃത്യം 5 മണിക്ക് സിനിമയുടെ ആദ്യ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങുന്നു.”