ശ്രീനാഥ് ഭാസി,അനൂപ് മേനോൻ, വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി” (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് )എന്ന ചിത്രം റിലീസായി. ചിത്രത്തിൽ റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,കാർത്തിക സുരേഷ്,സീമ ജി നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. ഒരു ആസ്വാദനകുറിപ്പ് ചുവടെ

 Shyam Zorba ·

സംവിധാനത്തിലും തിരക്കഥയിലും പാളി എൽ എൽ ബി

എ എം സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച് ഇന്ന് തിയേറ്ററുകളിൽ എത്തിയ സിനിമയാണ് LLB(Life Line of Bachelors). പുതുമ ഇല്ലെങ്കിൽ പോലും മികച്ച ഒരു ത്രെഡ് അതിന്റെ കൃത്യമായ വളർച്ച ഇല്ലായ്മയും സംവിധാനത്തിന്റെ പിഴവും കൊണ്ട് തീരെ കാഴ്ച്ചക്കാരുമായി ഇടപഴകാതെ പോകുന്നു. ഒരു Political Thriller/Campus Bachelors Life എന്നീ മേഖലകളിലേക്ക് കടന്നുകൊണ്ടാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. പക്ഷെ ത്രില്ലെർ എന്നൊരു എലമെന്റ് സിനിമയിൽ പൂർണ്ണമായും മിസ്സിംഗ്‌ ആണ് എന്ന് തന്നെ പറയേണ്ടി വരും. കൃത്യമായി Predictable ആയി തന്നെ ആണ് മുന്നോട്ട് കൊണ്ടുപോയിരിക്കുന്നത്. ഒരുപക്ഷെ നല്ല രീതിയിൽ തിരക്കഥ വർക്ക്‌ ചെയ്യുകയും, അതേ സമയം സംവിധാനം ഒന്നുകൂടെ മികച്ചത് ആക്കിയിരുന്നു എങ്കിൽ ഒരു ത്രില്ലെർ സ്വഭാവം സിനിമക്ക് കൈവന്നേനെ.

അഭിനേതാക്കളെ ഒരുതരത്തിലും ഉപയോഗിച്ചിട്ടില്ല എന്നത് വലിയ പോരായ്മ തന്നെയാണ്. ഒരുപക്ഷെ അഭിനേതാക്കളെ കൃത്യമായി വർക്ക്‌ ചെയ്തിരുന്നു എങ്കിൽ സിനിമയെ ഒന്നുകൂടെ എൻഗേജ് ആക്കിയേനെ. ശ്രീനാഥ്‌ ബാസി, അശ്വന്ത്, വിശാഗ് നായർ, സീമ ജി നായർ, അനൂപ് മേനോൻ, കോട്ടയം രമേശ്‌, സുധീഷ്, ശ്രീജിത്ത്‌ രവി തുടങ്ങി നന്നായി പെർഫോം ചെയ്യാനുള്ള കാലിബർ ഉള്ള അഭിനേതാക്കളുടെ ഒരു നിര തന്നെ ഉണ്ടായിട്ടും അവരെ ഉപയോഗിച്ചില്ല എന്ന് വേണം പറയാൻ. എങ്കിലും ചുരുക്കം സീനുകളിൽ അവർ മനോഹരമാക്കി എന്നും പറയാം. പക്ഷെ ആ ഒരു പെർഫോമൻസ് പടത്തിൽ ഉടനീളം കൊണ്ടുവരാൻ സാധിച്ചിട്ടില്ല. സംഭാഷണങ്ങളുടെ പറച്ചിൽ പലപ്പോഴും വളരെ ആർട്ടിഫിഷ്യൽ ആയിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ എല്ലാവരുടെയും.

കാസറഗോഡ് സ്വദേശികൾ എന്നുള്ള ലേബലിൽ ഉള്ള കഥാപാത്രങ്ങൾ ഒക്കെ അച്ചടി ഭാഷ സംസാരിക്കുമ്പോൾ നല്ല കല്ലുകടി തന്നെയാണ്.സിനിമയിൽ ആകെ സന്തോഷം നൽകുന്ന കാര്യം ബിഗ്ഗ് ബോസ്സ് ഫെയിം നാദിറ മെഹ്റിൻ ന്റെ അരങ്ങേറ്റം മാത്രമായി ചുരുങ്ങുന്നു. ഭാവിയിൽ മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ നാദിറക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.തിരക്കഥ, സംവിധാനം ഉൾപ്പെടെ മനോഹരമാക്കി നല്ലൊരു സിനിമായൊരുക്കാൻ ഇതൊരു പഠനം ആവട്ടെ എന്ന് ആശംസിക്കുന്നു. ഭാവിയിൽ മികച്ച സിനിമകൾ ഈ അണിയറപ്രവർത്തകരിൽ നിന്നും പിറവികൊള്ളട്ടെ.

 

You May Also Like

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്യുന്ന “പൊറാട്ട് നാടകം” ടീസർ

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്യുന്ന “പൊറാട്ട് നാടകം” ടീസർ പുറത്തിറങ്ങി. ഗാന്ധി…

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

RENJU CHANDRAN & PAULSON P MATHEW ടീം സംവിധാനവും നിർമ്മാണവും എഡിറ്റിങ്ങും നിർവഹിച്ച മൂന്നു…

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് – ‘വാതില്‍’ വീഡിയോ ഗാനം

‘വാതില്‍’ വീഡിയോ ഗാനം വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ…

ഹൈലി റെക്കമെന്റഡ്, രാത്രിയിൽ തന്നെ കാണുക

കിടിലൻ മൂവി.! ഒന്ന് രണ്ട് എഫ്ബി പോസ്റ്റുകൾ നൽകിയ പ്രതീക്ഷയിൽ Netflix ൽ കേറി കാണാനിരുന്നതാണ്.…