Raghu Balan

നല്ലൊരു ഇറ്റാലിയൻ ഇറോട്ടിക് – Giallo ചിത്രം പരിചയപ്പെടുത്തുകയാണ്…70-ൽ ഇറങ്ങിയ ചിത്രമാണെന്ന് കരുതി ആരും ഈ ചിത്രം കാണാതിരിക്കരുത്…കാരണം നിങ്ങൾ ഊഹിക്കുന്നതിൽ അപ്പുറമാണ് ഈ സിനിമയുടെ ട്വിസ്റ്റുകൾ.

Lo strano vizio della Signora Wardh (1971)🔞🔞
Country :Italy 🇮🇹

ഭർത്താവ് അറിയാതെയുള്ള അവിഹിതബന്ധം.പണം തന്നില്ലെങ്കിൽ ഈ രഹസ്യം ഭർത്താവിനെ വെളിപ്പെടുത്തുമെന്നുള്ള ഒരു അജ്ഞാതന്റെ ഭീഷണി. ആ അജ്ഞാതൻ തന്റെ മുൻകാമുകൻ ജീൻ ആയിരിക്കുന്നമെന്നുള്ള സംശയത്തിലാണ് ജൂലി. വിയന്ന നഗരത്തിൽ എത്തിയത് മുതൽ അയാൾ അവളെ Stalk ചെയ്യുകയാണ്. Abusive ആയിരുന്ന അയാളുമായി അത്ര നല്ല അനുഭവമല്ലായിരുന്നു ഭൂതകാലത്തിൽ ജൂലിക്ക് ഉണ്ടായിരുന്നത്. അയാളിൽ നിന്നും രക്ഷ നേടാനായിരുന്നു ജൂലി Neil-ന് വിവാഹം കഴിച്ചത് തന്നെ… എന്നാൽ ഭർത്താവിൽ നിന്നും വേണ്ടത്ര പരിഗണന ലഭിക്കാതെ വന്നപ്പോൾ ആയിരുന്നു ജൂലി ഉറ്റ സുഹൃത്ത് ആയ Carol വഴി അവളുടെ Cousin ആയ George-നെ പരിചയപ്പെടുന്നുത്. അത് അവിവിഹിതബന്ധമാകാൻ അധികം താമസമുണ്ടായില്ല.അജ്ഞാതനിൽ നിന്ന് കിട്ടിയ ഈ ബ്ലാക്‌മെയ്ൽ സുഹൃത്ത് ആയ കരോളിനോട് ജൂലി പറഞ്ഞപ്പോൾ, പരിഹാരമായി ആ പണവുമായി അവൾക്ക് പകരം താൻ പോകാമെന്ന് കരോൾ അവളോട് പറയുന്നു. എന്നാൽ പിന്നീട് ജൂലി അറിയുന്നത് കഴുത്തറുത്ത് കൊല്ലപ്പെട്ട കരോളിന്റെ മരണവാർത്ത ആയിരുന്നു..

modus operandi പ്രകാരം വിയന്ന നഗരത്തിൽ സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച കൊല്ലുന്ന ഒരു സീരിയൽ കില്ലർ ആണ് കരോളിന്റെ കൊലപാതകത്തിന്റെ പിന്നിലെന്നും പോലീസിൽ നിന്നും ജൂലി അറിയാൻ ഇടയാകുന്നു…ഒട്ടും താമസിക്കാതെ ആ കില്ലർ തന്റെ മുൻകാമുകൻ ആയിരിക്കുമെന്ന് സംശയത്തിന്റെ പേരിൽ ജൂലി പോലീസിനോട് പരാതിപ്പെടുന്നു…എന്നാൽ തെളിവുകളുടെ അഭാവത്തിൽ പോലീസ് അയാളെ വെറുതെ വിടുന്നു. എന്നാൽ അക്ഷരാർത്ഥത്തിൽ ജൂലിയെ ഞട്ടിച്ച കൊണ്ട് അവളുടെ മുൻ കാമുകനും കൊല്ലപ്പെടുകയാണ്.അപ്പോൾ പിന്നെ ആരാണ് കൊലയാളി?… വിയന്ന നഗരത്തെ വിറപ്പിക്കുന്ന സീരിയൽ കില്ലറും കരോളിന്റെ കില്ലറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?.. എന്തിനാണ് ആ കില്ലർ ജൂലിയെ വേട്ടയാടുന്നത്??.ഇതൊക്കെ അറിയാൻ ബാക്കി സ്‌ക്രീനിൽ….

ആരായിരിക്കും കൊലയാളിയെന്ന് ആദ്യാവസാന വരെ പിടി തരാത്ത കഥാവതരണം.പറഞ്ഞപോലെ നിങ്ങളുടെ ഊഹത്തിനും അപ്പുറമാണ് ഈ സിനിമയുടെ Climax -ലെ ട്വിസ്റ്റുകൾ.ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ് Nora Orlandi യുടെ music ആയിരുന്നു.ഇതിലെ സൗണ്ട്ട്രാക്ക് Quentin Tarantino തന്റെ Kill Bill: Volume 2 മൂവിയിലും ഉപയോഗിച്ചിട്ടുണ്ട് (17:12 =Bill ലും Budd ഉം വരുന്ന സീനിൽ ).Anyway, ഇറ്റാലിയൻ Giallo ചിത്രങ്ങളുടെ സുവർണ കാലഘട്ടത്തിൽ(1960-75) അടയാളപെടുത്തിയ ഒരു മികച്ച സൃഷ്ടി തന്നെയാണ് Sergio Martino സംവിധാനം ചെയ്ത ഈ ചിത്രം.

You May Also Like

ഭ്രമയുഗം സിനിമയിൽ പരാമർശിക്കുന്ന കുഞ്ചമണ്‍ പോറ്റി ആരാണ് ?

ഭ്രമയുഗം സിനിമയിൽ പരാമർശിക്കുന്ന കുഞ്ചമണ്‍ പോറ്റി ആരാണ് ? അറിവ് തേടുന്ന പാവം പ്രവാസി കൊട്ടാരത്തിൽ…

“മക്കളോട് ഞാൻ സിനിമാ നോട്ടീസുകളേയും അത് കാത്തിരുന്ന വെളളിയാഴ്ചകളേയും കുറിച്ച് പറഞ്ഞപ്പോൾ അവർ ചിരിക്കാൻ തുടങ്ങി”

Ambily Kamala സിനിമാ നോട്ടീസ് എഴുത്തുകാരാണ് മലയാളത്തിൽ കഥ മാറിയതെന്ന് ആദ്യം മനസ്സിലാക്കിയത്.. അവർ എഴുതി…

മുൻഭാര്യയെയും പൂർവ്വകാമുകിയെയും ബന്ധം വേർപ്പെടുത്തിയതിന് ശേഷവും സഹൃദയ മനോഭാവത്തോടെ കാണാൻ ആണുങ്ങൾ ശീലിക്കുന്നത് വരെ ഈ സമൂഹം അപരിഷ്കൃതമായി തന്നെ തുടരും

Theju P Thankachan തേന്മാവിൻ കൊമ്പത്തിൽ തന്നെ പ്രൊപ്പോസ് ചെയ്തയാളിനോട് കാർത്തുമ്പി പറയുന്നൊരു ഡയലോഗ് ഉണ്ട്..…

സംഗീതവും കാഴ്ചകളും കൊണ്ട് വെറുമൊരു “ബോയ് മീറ്റ്‌സ് ഗേൾ” സ്റ്റോറിയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട്

Fury Charlie എണ്ണമറ്റ സിനിമാ ചർച്ചകളിൽ വർഷങ്ങൾക്ക് മുൻപ് കടന്ന് പോയ ഒരു സ്ക്രിപ്ട് ആയിരുന്നു…