ഇതാണ് കണ്ടംവഴി ഓട്ടം, ലോക് ഡൌൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ ഡ്രോൺ കാമറ കണ്ടു ഭയന്നോടുന്നവർ . വള്ളിക്കുന്നം പോലീസ് അയച്ച ഡ്രോൺ വീഡിയോ കണ്ടു ഭയന്ന് മനോഹരമായ പാട ശേഖരങ്ങൾ വഴി ഓടുന്നവരുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇന്ന് രാവിലെ കൊച്ചിയിൽ ലോക് ഡൌൺ ലംഘിച്ചു പ്രഭാതത്തിൽ നടക്കാനിറങ്ങിയവരെയും ഡ്രോൺ കാമറ കണ്ടെത്തി, അതിലെ പലരെയും അറസ്റ്റും ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പോലീസിന്റെ ഈ കാര്യക്ഷമതയിൽ സന്തോഷം തോന്നുമ്പോഴും ബിജെപി നേതാവ് സുരേന്ദ്രൻ കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെയുള്ള നാനൂറിലേറെ കിലോമീറ്റർ രഹസ്യമായി താങ്ങിയായപ്പോൾ പോലീസ് കണ്ടില്ല എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ടു യാത്രചെയ്തു എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ലോക് ഡൌൺ കാലത്തു എന്താണ് ഈ പൊതുപ്രവർത്തനം ? മന്ത്രിമാരോ ഉദ്യോഗസ്ഥൻമാരോ ഔദ്യോഗികാവശ്യങ്ങൾക്കു സഞ്ചരിക്കുന്നത് ആവശ്യമാണ് എന്ന് പറയാം. ഭരണത്തിലോ മറ്റോ യാതൊരു കസേരയും ഇല്ലാത്ത ഒരു നേതാവിൻറെ യാത്ര എന്തിനായിരുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശവും അദ്ദേഹത്തിന്റെ ഒരു പാർട്ടി നേതാവ് ധിക്കരിച്ചിരിക്കുന്നു. പാവപ്പെട്ടവനെ ഏത്തമിടിയ്ക്കുന്ന പോലീസ് ഇതൊക്കെ കാണുമ്പൊൾ മുട്ടിടിക്കുമെങ്കിൽ ആളുകൾ ഡ്രോൺ എന്നല്ല നിങ്ങളുടെ തോക്കുകൾ കണ്ടാലും പിന്നെ ഓടില്ല.